സെന്റ്. അല്‍ഫോണ്‍സാ സീറോ മലബാര്‍ ഇടവകയില്‍ ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ നടന്നു

Thu,Jan 11,2018


എഡ്മണ്ടന്‍: സെന്റ്. അല്‍ഫോണ്‍സാ സീറോ മലബാര്‍ ഇടവകയിലെ ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ ഡിസംബര്‍ 24 ന് ആരംഭിച്ചു. 600 ഓളം വിശ്വാസികള്‍ പങ്കെടുത്ത ദിവ്യബലിയില്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് 2017 ല്‍ ദൈവം നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമായ സ്വന്തം ദേവാലയത്തിന് നന്ദി പറയണമെന്ന് വികാരി ഓര്‍മ്മിപ്പിച്ചു. ഡിസംബര്‍ 31 ഞായറാഴ്ച ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ നടന്നു. വൈകുന്നേരം 3 ന് ആരംഭിച്ച ദിവ്യബലിക്ക് ഇടവക വികാരി റവ.ഫാദര്‍ ജോണ്‍ കുടിയിരിപ്പില്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ദേവാലയഹാളില്‍ ആഘോഷപരിപാടികള്‍ നടന്നു.

ആശംസാ പ്രസംഗത്തില്‍ ഇടവക വികാരി സന്തോഷത്തിന്റെയും സമ്പല്‍ സമൃദ്ധിയുടേയും സമാധാനത്തിന്റെയും ആശംസകള്‍ നേര്‍ന്നു. കരോള്‍ ഗാന മത്സരത്തില്‍ സെന്റ്.ജൂഡ് വാര്‍ഡ് ഒന്നാം സ്ഥാനം നേടി. തുടര്‍ന്ന് 10 കല്‍പനകളെക്കുറിച്ചുള്ള ബൈബിള്‍ സ്‌ക്കിറ്റ് കുട്ടികള്‍ അവതരിപ്പിച്ചു. പുല്‍ക്കൂട് മത്സരങ്ങളിലെ വിജയികള്‍ക്കും ടാലന്റ് ഹണ്ട് ഫേസ് വണ്ണിലെ വിജയികള്‍ക്കും സമ്മാനം നല്‍കി. സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. പുതിയ ദേവാലയം കേരളത്തനിമയോടെ അലങ്കരിക്കപ്പെട്ടു. നക്ഷത്രങ്ങളും പുല്‍ക്കൂടും ഒരുക്കി.

മിനു വര്‍ക്കി

Other News

 • കാനഡയില്‍ കാല്‍ഭാഗത്തോളം ജനങ്ങള്‍ ദാരിദ്ര്യം അനുഭവിക്കുന്നതായി സര്‍വ്വേ; ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുന്നു
 • കനേഡിയന്‍ ജനത മാംസാഹാരങ്ങള്‍ ഒഴിവാക്കി ധാന്യങ്ങളെ ആശ്രയിക്കുന്നുവെന്ന് കണ്ടെത്തല്‍
 • ബ്രാംപ്ടണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ കൂടിയാട്ടവും നങ്യാര്‍കൂത്തും
 • ഹവായ് സ്റ്റൈലില്‍ എം.കെ.എ പിക്‌നിക്ക് നടന്നു
 • ക്യൂബെക് പ്രൊവിന്‍സില്‍ 70 പേര്‍ സൂര്യാതപമേറ്റ് മരിച്ചു
 • ബാങ്ക് ഓഫ് കാനഡ നിരക്കുയര്‍ത്തി; ഭാവിനീക്കം അനിശ്ചിതത്വത്തില്‍
 • സെയിന്റ് തോമസ് സീറോ മലബാര്‍ ഇടവകയിലെ ഫെയിത്‌ഫെസ്റ്റ് സമാപിച്ചു
 • യോര്‍ക്ക് മലയാളി അസോസിയേഷന്‍ രൂപീകരിച്ചു
 • തിരുഹൃദയത്തിരുന്നാളും ആദ്യ കുര്‍ബ്ബാന സ്വീകരണവും ആഘോഷിച്ചു
 • റോയല്‍ കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: കൈരളി സ്‌കാര്‍ബറോ ചാമ്പ്യന്‍മാര്‍
 • ഡുര്‍ഹം മലയാളി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന് പുതിയ ഭാരവാഹികള്‍
 • Write A Comment

   
  Reload Image
  Add code here