ഇന്ത്യയുടെ കയറ്റുമതി അഞ്ചുമാസത്തെ ഏറ്റവും ഉയർന്ന നിലയായ 11 ശതമാനത്തിലെത്തി

Thu,Apr 18,2019


ന്യൂഡൽഹി: ഇന്ത്യയുടെ കയറ്റുമതി അഞ്ചുമാസത്തെ ഏറ്റവും ഉയർന്ന നിലയായ 11 ശതമാനത്തിലെത്തി. ഫാർമ, കെമിക്കൽ, എൻജിനീയറിങ് മേഖലയിലെ വളർച്ചയാണ് ഇതിനു സഹായിച്ചത്. 2018-19 സാമ്പത്തികവർഷം 33,100 കോടി ഡോളറിന്റെ (23.03 ലക്ഷം കോടി രൂപ) കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. ഇതുവരെയുള്ള ഏറ്റവും കൂടിയ നിരക്കാണിത്.

2013-14 സാമ്പത്തികവർഷമാണ് ഇതിനുമുമ്പ് ഇന്ത്യയുടെ കയറ്റുമതി ഏറ്റവും മെച്ചപ്പെട്ടത്. അന്ന് 31,440 കോടി ഡോളറിന്റേതായിരുന്നു കയറ്റുമതി. പല ആഗോള വെല്ലുവിളികൾ നേരിട്ടാണ് 2018-19 വർഷം ഇന്ത്യ നേട്ടം കൈവരിച്ചതെന്ന് വാണിജ്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. മാർച്ചിൽ 3,255 കോടി ഡോളറിന്റെ (2.2 ലക്ഷം കോടി രൂപ) കയറ്റുമതിയാണ് നടത്തിയത്. കഴിഞ്ഞവർഷം ഇതേ സമയത്ത് ഇത് 2932 കോടി ഡോളറിന്റേതായിരുന്നു. 2018 ഒക്ടോബറിനുശേഷമുള്ള ഏറ്റവും മികച്ച കയറ്റുമതി വളർച്ചയാണ് ഇത്തവണത്തേത്; 17.86 ശതമാനം.

കയറ്റുമതിയിൽ ഇക്കൊല്ലം പുതിയ റെക്കോഡിടുമെന്നാണ് വിലയിരുത്തൽ. 53,540 കോടി ഡോളറിന്റെ (37.23 ലക്ഷം കോടി രൂപ) കയറ്റുമതി നടക്കുമെന്ന് കരുതുന്നു. 7.97 ശതമാനമാണ് വളർച്ചനിരക്ക്.

ഇക്കൊല്ലം മാർച്ചിൽ ഇറക്കുമതിയിൽ 1.44 ശതമാനം വർധനയുണ്ടായി. 4344 കോടി ഡോളറിന്റെ (3.02 ലക്ഷം കോടി രൂപ) ഇറക്കുമതിയാണ് ഇന്ത്യ നടത്തിയത്.

Other News

 • എസ്സാര്‍ സ്റ്റീലിനെ സ്വന്തമാക്കാന്‍ 42,000 കോടി രൂപ നല്‍കാന്‍ തയ്യാറാണെന്ന് ആര്‍സലര്‍ മിത്തല്‍
 • സിഇഒമാരുടെ ശമ്പളം കൂടി, ഓഹരി വരുമാനം ഇടിഞ്ഞു
 • എക്‌സിറ്റ്‌പോളില്‍ ഓഹരി വിപണി കുതിച്ചു, നേട്ടമുണ്ടാക്കി നിക്ഷേപകര്‍
 • അമേരിക്കന്‍ ടെക് കമ്പനികള്‍ ഹുവാവേയെ ഒറ്റപ്പെടുത്തുന്നു, ഇനിയൊരറിപ്പുണ്ടാകുന്നതുവരെ സാധനസേവനങ്ങള്‍ നല്‍കില്ല
 • പുതിയ സോഫ്​റ്റ്​വെയർ റെഡി; അനുമതികാത്ത്​ ബോയിങ്​ 737 മാക്​സ്​
 • ഐടി കമ്പനികള്‍ 2019 സാമ്പത്തിക വര്‍ഷത്തില്‍ വന്‍ റിക്രൂട്ട്‌മെന്റ് നടത്തിയെന്ന് റിപ്പോര്‍ട്ട്‌
 • ഊബറിന്റെയും ഒലയുടെയും പിറകെ മലയാളി സംരഭം 'പിയു'
 • ജറ്റ് എയര്‍വേസിന്റെ സി.ഇ.ഒ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന മാനേജ്‌മെന്റ് ടീം രാജിവച്ചു
 • ടെലികോം യുദ്ധത്തില്‍ പുത്തന്‍ ചുവടുവെപ്പുമായി എയര്‍ടെല്‍, സിം കാര്‍ഡിനൊപ്പം ഇന്‍ഷൂറന്‍സ് പ്ലാന്‍
 • കിയ ഇന്ത്യയുടെ കോംപാക്ട് എസ്‌യുവിയുടെ സ്‌കെച്ച് കമ്പനി പുറത്തുവിട്ടു
 • വ്യാപാര യുദ്ധം മുറുകുന്നു; 60 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തി ചൈന
 • Write A Comment

   
  Reload Image
  Add code here