ഇവിഎം ചിപ്പുള്ള എടിഎം കാര്‍ഡുമായി കാനറബാങ്ക്

Thu,Apr 18,2019


മുംബൈ:റിസര്‍വ് ബാങ്കിന്റെ മാനദണ്ഡപ്രകാരം ഇവിഎം ചിപ്പ് ഘടിപ്പിച്ച എടിഎം കാര്‍ഡ് പുറത്തിറക്കുന്ന ആദ്യ പൊതുമേഖലബാങ്കായി കാനറബാങ്ക് മാറി. എസിഐ വേള്‍ഡ് വൈഡ് സൊല്യൂഷന്‍സ് എന്ന സ്ഥാപനമാണ് കാനറബാങ്കിന് ഇവിഎം ചിപ്പും പിന്‍ നമ്പറുമുള്ള കാര്‍ഡ് വികസിപ്പിച്ച് നല്‍കിയത്. ഇവിഎം ചിപ്പുള്ള കാര്‍ഡുപയോഗിച്ച് പണം പിന്‍വലിക്കുന്നത് തട്ടിപ്പും നഷ്ടവും കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍.

നിലവില്‍ ബാങ്ക് എടിഎം കാര്‍ഡുകളില്‍ മാഗ്നറ്റിക് ചിപ്പാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇത് മാറ്റി ഇവിഎം ചിപ്പ് ഉപയോഗിക്കാന്‍ റിസര്‍വ് ബാങ്ക് 2018 ഡിസംബര്‍ 31 വരെയാണ് ബാങ്കുകള്‍ക്ക് സമയം നല്‍കിയത്. എന്നാല്‍ ബാങ്കുകള്‍ക്ക് ഈ സമയപരിധി പാലിക്കാന്‍ സാധിച്ചില്ല.

ഇപ്പോള്‍ വൈകിയാണെങ്കിലും കാനറ ബാങ്ക് ഇവിഎം കാര്‍ഡുമായി രംഗത്തെത്തുമ്പോള്‍ അത് ഇന്ത്യന്‍ ബാങ്കിംഗ് രംഗത്ത് പുതിയ ചുവടുവെപ്പാവുകയാണെന്ന് എസിഐ സൗത്ത് ഏഷ്യ വൈസ്പ്രസിഡന്റ് കൗശിക്ക് റോയ് പറഞ്ഞു.

Other News

 • എസ്സാര്‍ സ്റ്റീലിനെ സ്വന്തമാക്കാന്‍ 42,000 കോടി രൂപ നല്‍കാന്‍ തയ്യാറാണെന്ന് ആര്‍സലര്‍ മിത്തല്‍
 • സിഇഒമാരുടെ ശമ്പളം കൂടി, ഓഹരി വരുമാനം ഇടിഞ്ഞു
 • എക്‌സിറ്റ്‌പോളില്‍ ഓഹരി വിപണി കുതിച്ചു, നേട്ടമുണ്ടാക്കി നിക്ഷേപകര്‍
 • അമേരിക്കന്‍ ടെക് കമ്പനികള്‍ ഹുവാവേയെ ഒറ്റപ്പെടുത്തുന്നു, ഇനിയൊരറിപ്പുണ്ടാകുന്നതുവരെ സാധനസേവനങ്ങള്‍ നല്‍കില്ല
 • പുതിയ സോഫ്​റ്റ്​വെയർ റെഡി; അനുമതികാത്ത്​ ബോയിങ്​ 737 മാക്​സ്​
 • ഐടി കമ്പനികള്‍ 2019 സാമ്പത്തിക വര്‍ഷത്തില്‍ വന്‍ റിക്രൂട്ട്‌മെന്റ് നടത്തിയെന്ന് റിപ്പോര്‍ട്ട്‌
 • ഊബറിന്റെയും ഒലയുടെയും പിറകെ മലയാളി സംരഭം 'പിയു'
 • ജറ്റ് എയര്‍വേസിന്റെ സി.ഇ.ഒ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന മാനേജ്‌മെന്റ് ടീം രാജിവച്ചു
 • ടെലികോം യുദ്ധത്തില്‍ പുത്തന്‍ ചുവടുവെപ്പുമായി എയര്‍ടെല്‍, സിം കാര്‍ഡിനൊപ്പം ഇന്‍ഷൂറന്‍സ് പ്ലാന്‍
 • കിയ ഇന്ത്യയുടെ കോംപാക്ട് എസ്‌യുവിയുടെ സ്‌കെച്ച് കമ്പനി പുറത്തുവിട്ടു
 • വ്യാപാര യുദ്ധം മുറുകുന്നു; 60 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തി ചൈന
 • Write A Comment

   
  Reload Image
  Add code here