റിസർവ് ബാങ്ക് കേന്ദ്രത്തിന് ലാഭവിഹിതം കൊടുത്തേക്കും

Tue,Jan 08,2019


ന്യൂഡൽഹി: റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരത്തിൽ നിന്ന് മൂന്ന് ലക്ഷം കോടി രൂപ ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ വിവാദങ്ങൾ അവസാനിച്ചിരിക്കെ, കേന്ദ്രത്തിന് ഇടക്കാല ലാഭ വിഹിതം നൽകാൻ ആർ.ബി.െഎ. ഒരുങ്ങുന്നതായി റിപ്പോർട്ട്. 30,000 മുതൽ 40,000 കോടി രൂപ വരെ കേന്ദ്രസർക്കാരിന് ഇടക്കാല ലാഭവിഹിതമായി ആർ.ബി.ഐ. കൈമാറിയേക്കും. ഇൗ മാർച്ചിനു മുമ്പു തന്നെ ഇൗ തുക കൈമാറുമെന്നാണ് സൂചന. അന്തിമ തീരുമാനം ഫെബ്രുവരി ഒന്നിലെ ബജറ്റ് അവതരണ വേളയിൽ റിസർവ് ബാങ്ക് കൈക്കൊള്ളും.

ധനക്കമ്മി ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ ആർ.ബി.ഐയുടെ ലാഭവിഹിതം കേന്ദ്രത്തിന് സഹായകമാകും. മേയ് മാസം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനെ മുൻ നിർത്തി ക്ഷേമപദ്ധതികൾക്ക് അധിക പണം കണ്ടെത്താൻ സർക്കാർ ആർ.ബി.ഐയ്ക്കു മേൽ സമ്മർദം ചെലുത്തിയിരുന്നു. ആർ.ബി.ഐയുടെ കരുതൽ ധനം ആഗോള മാനദണ്ഡങ്ങൾക്ക്‌ അനുസൃതമാക്കണമെന്നും ജനക്ഷേമ പദ്ധതികൾക്കായി നൽകണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചു. റിസർവ് ബാങ്ക് ഗവർണറായിരുന്ന ഉൗർജിത് പട്ടേലിന്റെ രാജിയിലാണ് നടപടി കലാശിച്ചത്. തുടർന്ന് മുൻ ധനകാര്യ മന്ത്രാലയം ഉദ്യോഗസ്ഥനായ ശക്തികാന്ത ദാസിനെ ആർ.ബി.ഐ. ഗവർണറായി സർക്കാർ നിയമിച്ചു.

സർക്കാരും ആർ.ബി.ഐയും ആർ.ബി.ഐയുടെ കരുതൽ ധനം വിനിയോഗിക്കുന്നത് സംബന്ധിച്ചുള്ള പ്രശ്‌നങ്ങൾ പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇതിനിടയിലാണ് 30,000 കോടി രൂപയിൽ അധികം മാർച്ചിൽ ഇടക്കാല ലാഭ വിഹിതമായി സർക്കാരിന് കൈമാറുമെന്ന് ആർ.ബി.ഐ. ഉദ്യോഗസ്ഥർ സൂചിപ്പിച്ചത്. അതേസമയം, ആർ.ബി.ഐയും ധനകാര്യ മന്ത്രാലയവും ഇത് സംബന്ധിച്ച് സ്ഥിരീകരണം നൽകിയിട്ടില്ല. മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ധനകമ്മി ജി.ഡി.പിയുടെ 3.3 ശതമാനമായി നില നിർത്തുകയാണ് ബജറ്റ് ലക്ഷ്യം. സർക്കാരിന്റെ വരുമാനത്തിലെ ഇടിവ് ഒരു ലക്ഷം കോടി രൂപയോളമാവാൻ സാധ്യതയുണ്ടെന്നിരിക്കെ സർക്കാരിന് ആർ.ബി.ഐയുടെതുൾപ്പെടെ ഫണ്ടുകൾ നിർണായകമാണ്.

Other News

 • ജെഎൽആർ ടാറ്റയുടെ കൈകളിലെത്തിച്ച മാന്ത്രികൻ ഇനി ഓർമ്മ
 • ജപ്പാന്റെ കടം ജിഡിപിയുടെ 250% കൂടുതല്‍
 • 'അനിയന്‍ ബാവയെ' ജയില്‍ ശിക്ഷയില്‍ നിന്ന് രക്ഷിച്ച് 'ചേട്ടന്‍ ബാവ'; അനില്‍ അംബാനിയുടെ 550 കോടി രൂപയുടെ കുടിശിക തീര്‍ത്ത് മുകേഷ് അംബാനി
 • ജെ & ജെ കാന്‍സര്‍ രോഗിക്ക് നഷ്ടപരിഹാരം നല്‍കണം
 • ഒറ്റ ചാര്‍ജില്‍ 480 കി.മീ ലഭിക്കുന്ന ചെറു എസ്.യു.വി 'മോഡല്‍ വൈ' ടെസ്ല പുറത്തിറക്കി
 • ഗൂഗിളും ഫോള്‍ഡബിള്‍ ഫോണ്‍ വിപണിയിലേക്ക്? പേറ്റന്റ് രേഖകള്‍ പുറത്ത്
 • ആന്‍ഡ്രോയിഡ്,വിന്‍ഡോസ് കയറ്റുമതി അമേരിക്ക നിറുത്തുമോ എന്ന ഭയം; വാവേയ് സ്വന്തമായി ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചു
 • റോയല്‍ എന്‍ഫീല്‍ഡ് ട്രെയല്‍സ്‌ ഉടനെത്തും
 • ഫെയ്‌സ് ബുക്ക് നിശ്ചലമായി, ടെലിഗ്രാഫിനുണ്ടായത് മികച്ച നേട്ടം
 • ഇന്ത്യന്‍ ഭരണകൂടത്തില്‍ നിന്നും സമ്മര്‍ദ്ദം; വ്യാജവാര്‍ത്തകളും തെറ്റദ്ധാരണകളും നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി വാട്‌സാപ്പ് ഇന്ത്യ മേധാവി
 • യു.എസ് തൊഴില്‍ ലഭ്യതാ വളര്‍ച്ചയില്‍ കുറവ് രേഖപ്പെടുത്തി
 • Write A Comment

   
  Reload Image
  Add code here