റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ അക്കൗണ്ടുകളിലുള്ളത്‌ 19.34 കോടി രൂപ മാത്രം

Wed,Nov 07,2018


മുംബൈ: റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെയും അതിന്റെ യൂണിറ്റായ റിലയന്‍സ് ടെലികോമിന്റെയും ബാങ്ക് അക്കൗണ്ടുകളില്‍ അവശേഷിക്കുന്നത് 19.34 കോടി രൂപ മാത്രം. 144 ബാങ്ക് അക്കൗണ്ടുകളിലായാണ് ഇത്രയൂം തുകമാത്രം അവശേഷിക്കുന്നത്. ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

അനില്‍ അംബനിയുടെ നേതൃത്വത്തലുള്ള കമ്പനി 46,000 കോടി രൂപയുടെ കടബാധ്യതമൂലം കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടി ക്രമങ്ങളുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായാണ് ബാങ്ക് അക്കൗണ്ടുകളില്‍ ശേഷിക്കുന്ന തുകയുടെ വിവരങ്ങള്‍ നല്‍കിയത്.

119 ബാങ്ക് അക്കൗണ്ടുകളിലായി ആര്‍കോമിന് 17.86 കോടി രൂപയാണ് ഉള്ളത്. 25 അക്കൗണ്ടുകളിലായി റിലയന്‍സ് ടെലികോമിന് 1.48 കോടിയുമാണ് അവശേഷിക്കുന്നത്.

Other News

  • ഒരു ലക്ഷത്തിലേറെ പോസ്റ്റ് ഓഫീസുകളുടെ ഐടി നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ടിസിഎസ്
  • ആദ്യപാദ സാമ്പത്തിക വളര്‍ച്ച ചൈനക്ക് പ്രതീക്ഷയേകുന്നു
  • ഇറാനിൽനിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യാൻഎട്ട്‌ രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന ഇളവ് അമേരിക്ക എടുത്തുകളയുന്നു
  • ഇ-വാഹന ഭാഗങ്ങൾ കൂടുതൽ 'മെയ്‌ഡ്‌ ഇൻ ഇന്ത്യ'യാവും
  • മല്യയും നിരവും മാത്രമല്ല, ആകെ 36 ബിസിനസുകാര്‍ ചാടിപ്പോയി
  • നിരോധിച്ച ടിക്ടോക്കിന്റെ ഡൗണ്‍ ലോഡ് 12 ഇരട്ടിയിലധികം കൂടിയതായി റിപ്പോര്‍ട്ട്‌
  • ജെറ്റ്​ എയർവേയ്​സ്​: ജീവനക്കാരെ ഏറ്റെടുക്കാൻ സ്​പൈസ്​ ജെറ്റ്​; വിമാനങ്ങൾ എയർ ഇന്ത്യ ഏറ്റെടുക്കും
  • ഇന്ത്യയുടെ കയറ്റുമതി അഞ്ചുമാസത്തെ ഏറ്റവും ഉയർന്ന നിലയായ 11 ശതമാനത്തിലെത്തി
  • ഇവിഎം ചിപ്പുള്ള എടിഎം കാര്‍ഡുമായി കാനറബാങ്ക്
  • 12x6 ജോലിസമയവ്യവസ്ഥയെ പിന്തുണച്ച് ജാക്ക് മാ
  • കൊഴിഞ്ഞുപോക്ക് എച്ച്1ബി വിസ ദൗർലഭ്യം മൂലം: ഇന്‍ഫോസിസ്
  • Write A Comment

     
    Reload Image
    Add code here