പതഞ്ജലി ആയൂര്‍വേദ് വസ്ത്ര വ്യാപാരമേഖലയിലേയ്ക്ക് ; ലക്ഷ്യമിടുന്നത് 1000 കോടി

Wed,Nov 07,2018


അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 1000 കോടി രൂപയുടെ വരുമാനം ലക്ഷ്യമിട്ട് പതഞ്ജലി ആയൂര്‍വേദ് വസ്ത്ര വ്യാപാരമേഖലയിലേയ്ക്ക് പ്രവേശിക്കുന്നു. പരിധാന്‍ എന്ന പേരില്‍ ബ്രാന്റഡ് അപ്പാരല്‍ മേഖലയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഹരിദ്വാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി പരിധാന്‍ എന്നപേരില്‍ നടപ്പ് സാമ്പത്തിക വര്‍ഷം 100 ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കും. 2020 ഓടെ ഫ്രാഞ്ചൈസി മാതൃകയില്‍ 500 ഔട്ട്‌ലെറ്റുകളായി ഉയര്‍ത്താനാണ് കമ്പനിയുടെ പദ്ധതി.

ലൈവ് ഫിറ്റ്, ആസ്ത, സന്‍സ്‌കാര്‍ എന്നീ പേരുകളിലാകും വസ്ത്രങ്ങള്‍ പുറത്തിറക്കുക. എല്ലാ പ്രായക്കാര്‍ക്കും യോജിച്ച പുറത്തിറക്കുമെന്ന് കമ്പനി പറയുന്നു. സന്‍സ്‌കാര്‍ പുരുഷന്മാര്‍ക്കള്ള വസ്ത്രങ്ങളാണ്. ആസ്തയാകട്ടെ സ്ത്രീകള്‍ക്കും. യോഗ, സ്‌പോര്‍ട്‌സ് വെയര്‍ വസ്ത്രങ്ങളാണ് ലൈവ് ഫിറ്റ് എന്നപേരില്‍ പുറത്തിറക്കുക.

പുരുഷന്മാര്‍ക്കുള്ള ജീന്‍സ് 500 രൂപമുതല്‍ ലഭ്യമാകും. ഷേര്‍ട്ടാകട്ടെ 500 മുതല്‍ 1,700 രൂപവരെ വിലവരുന്നതാണ്.

Other News

  • ഒരു ലക്ഷത്തിലേറെ പോസ്റ്റ് ഓഫീസുകളുടെ ഐടി നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ടിസിഎസ്
  • ആദ്യപാദ സാമ്പത്തിക വളര്‍ച്ച ചൈനക്ക് പ്രതീക്ഷയേകുന്നു
  • ഇറാനിൽനിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യാൻഎട്ട്‌ രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന ഇളവ് അമേരിക്ക എടുത്തുകളയുന്നു
  • ഇ-വാഹന ഭാഗങ്ങൾ കൂടുതൽ 'മെയ്‌ഡ്‌ ഇൻ ഇന്ത്യ'യാവും
  • മല്യയും നിരവും മാത്രമല്ല, ആകെ 36 ബിസിനസുകാര്‍ ചാടിപ്പോയി
  • നിരോധിച്ച ടിക്ടോക്കിന്റെ ഡൗണ്‍ ലോഡ് 12 ഇരട്ടിയിലധികം കൂടിയതായി റിപ്പോര്‍ട്ട്‌
  • ജെറ്റ്​ എയർവേയ്​സ്​: ജീവനക്കാരെ ഏറ്റെടുക്കാൻ സ്​പൈസ്​ ജെറ്റ്​; വിമാനങ്ങൾ എയർ ഇന്ത്യ ഏറ്റെടുക്കും
  • ഇന്ത്യയുടെ കയറ്റുമതി അഞ്ചുമാസത്തെ ഏറ്റവും ഉയർന്ന നിലയായ 11 ശതമാനത്തിലെത്തി
  • ഇവിഎം ചിപ്പുള്ള എടിഎം കാര്‍ഡുമായി കാനറബാങ്ക്
  • 12x6 ജോലിസമയവ്യവസ്ഥയെ പിന്തുണച്ച് ജാക്ക് മാ
  • കൊഴിഞ്ഞുപോക്ക് എച്ച്1ബി വിസ ദൗർലഭ്യം മൂലം: ഇന്‍ഫോസിസ്
  • Write A Comment

     
    Reload Image
    Add code here