ഗ്രേറ്റ് കേരള ഷോപ്പിങ് ഉത്സവില്‍ നാലു കോടിയുടെ സമ്മാനങ്ങള്‍

Tue,Nov 06,2018


കൊച്ചി: കേരളത്തിലെ മുഴുവന്‍ മാധ്യമ സ്ഥാപനങ്ങളും ചേര്‍ന്നൊരുക്കുന്ന ഗ്രേറ്റ് കേരള ഷോപ്പിങ് ഉത്സവില്‍ (ജി.കെ.എസ്.യു.) നാലു കോടിയിലേറെ രൂപയുടെ സമ്മാനങ്ങള്‍. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 16 വരെയാണ് ഷോപ്പിങ് ഉത്സവം. കല്യാണ്‍ ജൂവലേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്യുന്ന ഒരു കോടി രൂപയുടെ ഫ്‌ളാറ്റാണ് ബംബര്‍ സമ്മാനം.

ജി.കെ.എസ്.യു.വില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കല്യാണ്‍ ജൂവലേഴ്‌സില്‍ നിന്ന് 1,000 രൂപയുടെ ഡിസ്‌ക്കൗണ്ട് വൗച്ചര്‍ ലഭിക്കും. കല്യാണ്‍ ജൂവലേഴ്‌സില്‍ നിന്ന് 10,000 രൂപയ്ക്ക് മുകളില്‍ സ്വര്‍ണവജ്രാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഈ വൗച്ചര്‍ ഉപയോഗിക്കാം. ലീവര്‍ ആയുഷ് സഹീ ആയുര്‍വേദ നല്‍കുന്ന 1,000 രൂപയുടെ വീതമുള്ള ഗിഫ്റ്റ് ഹാംപറുകള്‍, കിറ്റെക്‌സ് നല്‍കുന്ന ബാക്ക് പായ്ക്ക് ബാഗുകള്‍, കാഫിന്റെ ഇലക്ട്രിക് ചിമ്മിനി, വണ്ടര്‍ല അമ്യൂസ്‌മെന്റ് പാര്‍ക്ക് സന്ദര്‍ശിക്കാനുള്ള എന്‍ട്രി പാസ്സുകള്‍ എന്നിവയാണ് മറ്റു സമ്മാനങ്ങള്‍. ബിസ്മി, ക്യു.ആര്‍.എസ്., പിട്ടാപ്പിള്ളില്‍, ജോസ് ആലുക്കാസ് എന്നിവിടങ്ങളില്‍ നിന്ന് 2,000 രൂപയുടെ വീതമുള്ള ഡിസ്‌ക്കൗണ്ട് വൗച്ചറുകളും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുപ്പെടുന്ന ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്. 1,750 രൂപയുടെ വീതമുള്ള ഡിസ്‌കൗണ്ട് വൗച്ചറുകള്‍ മൊബൈല്‍ കിങ് സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ട്. ദിവസം തോറുമുള്ള സമ്മാനങ്ങള്‍, ആഴ്ചകള്‍ തോറുമുള്ള മെഗാ സമ്മാനങ്ങള്‍ എന്നിവയുണ്ടാകും.

കേരളത്തിലെ ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് ആയിരം രൂപയോ അതില്‍ കൂടുതലോ ചെലവഴിച്ച് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ നല്‍കുന്നത്. ജി.എസ്.ടി. പ്രകാരമുള്ള ബില്ലിന്റെ ചിത്രം മൊബൈലിലെടുത്ത് ജി.കെ.എസ്.യു.വിന്റെ വാട്‌സ്ആപ്പ് നമ്പറിലേക്ക് അയയ്ക്കണം. തുടര്‍നടപടികള്‍ മറുപടി സന്ദേശമായി ലഭിക്കും.

സമ്മാനങ്ങള്‍ക്ക് പുറമെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളും ബ്രാന്‍ഡുകളും ജി.കെ.എസ്.യു. കാലയളവില്‍ ആകര്‍ഷകമായ ഓഫറുകളും പ്രഖ്യാപിക്കും. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കാണ് ജി.കെ.എസ്.യു.വിന്റെ റോഡ് ഷോ പാര്‍ട്ട്ണര്‍. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്തെ മാധ്യമങ്ങള്‍ ഒരുമിച്ചുചേര്‍ന്ന് ഷോപ്പിങ് ഉത്സവം സംഘടിപ്പിക്കുന്നത്. അച്ചടിദൃശ്യശ്രാവ്യനവ മാധ്യമങ്ങളെല്ലാം കൈകോര്‍ക്കുന്നതാണ് ജി.കെ.എസ്.യു. പ്രളയം തളര്‍ത്തിയ കേരളത്തിലെ വാണിജ്യ മേഖലയ്ക്ക് ഉണര്‍വേകുകയും ഉപഭോക്താക്കള്‍ക്ക് മികച്ച ആനുകൂല്യങ്ങള്‍ ഒരുക്കുകയുമാണ് ജി.കെ.എസ്.യു.വിന്റെ ലക്ഷ്യം.

Other News

 • ഒരു ലക്ഷത്തിലേറെ പോസ്റ്റ് ഓഫീസുകളുടെ ഐടി നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ടിസിഎസ്
 • ആദ്യപാദ സാമ്പത്തിക വളര്‍ച്ച ചൈനക്ക് പ്രതീക്ഷയേകുന്നു
 • ഇറാനിൽനിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യാൻഎട്ട്‌ രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന ഇളവ് അമേരിക്ക എടുത്തുകളയുന്നു
 • ഇ-വാഹന ഭാഗങ്ങൾ കൂടുതൽ 'മെയ്‌ഡ്‌ ഇൻ ഇന്ത്യ'യാവും
 • മല്യയും നിരവും മാത്രമല്ല, ആകെ 36 ബിസിനസുകാര്‍ ചാടിപ്പോയി
 • നിരോധിച്ച ടിക്ടോക്കിന്റെ ഡൗണ്‍ ലോഡ് 12 ഇരട്ടിയിലധികം കൂടിയതായി റിപ്പോര്‍ട്ട്‌
 • ജെറ്റ്​ എയർവേയ്​സ്​: ജീവനക്കാരെ ഏറ്റെടുക്കാൻ സ്​പൈസ്​ ജെറ്റ്​; വിമാനങ്ങൾ എയർ ഇന്ത്യ ഏറ്റെടുക്കും
 • ഇന്ത്യയുടെ കയറ്റുമതി അഞ്ചുമാസത്തെ ഏറ്റവും ഉയർന്ന നിലയായ 11 ശതമാനത്തിലെത്തി
 • ഇവിഎം ചിപ്പുള്ള എടിഎം കാര്‍ഡുമായി കാനറബാങ്ക്
 • 12x6 ജോലിസമയവ്യവസ്ഥയെ പിന്തുണച്ച് ജാക്ക് മാ
 • കൊഴിഞ്ഞുപോക്ക് എച്ച്1ബി വിസ ദൗർലഭ്യം മൂലം: ഇന്‍ഫോസിസ്
 • Write A Comment

   
  Reload Image
  Add code here