2018ല്‍ ഇന്ത്യ 7.3% വളര്‍ച്ച നേടുമെന്ന് ഐ എം എഫ്

Mon,Oct 08,2018


ന്യൂഡല്‍ഹി: 2018ല്‍ ഇന്ത്യ 7.3 ശതമാനം വളര്‍ച്ച കൈവരിച്ചേക്കുമെന്ന് ഐ എം എഫ്. ഏറ്റവും പുതിയ വേള്‍ഡ് എക്കണോമിക് ഔട്ട് ലുക്ക് റിപ്പോര്‍ട്ടിലാണ് ഐ എം എഫ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൂടാതെ 2019ല്‍ ഇന്ത്യ 7.4 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. 2017 സാമ്പത്തിക വര്‍ഷത്തില്‍ 6.7 ശതമാനം വളര്‍ച്ചയാണ് രാജ്യത്തിന് കൈവരിക്കാന്‍ സാധിച്ചിരുന്നത്.

നോട്ട് നിരോധനത്തിന്റെയും ജി എസ് ടിയുടെയും ആഘാതങ്ങളെ ഇന്ത്യ അതിജീവിച്ചതിന്റെ സൂചനയാണ് ഈ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് നല്‍കുന്നതെന്നും ഐ എം എഫ് വിലയിരുത്തി. ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിനെ കുറിച്ചുള്ള ഐ എം എഫിന്റെ വിലയിരുത്തല്‍ ശരിയാവുകയാണെങ്കില്‍, അതിവേഗം വളരുന്ന സാമ്പത്തികശക്തിയെന്ന വിശേഷണം ഇന്ത്യക്ക് തിരികെ ലഭിക്കും. 2017ലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തി ചൈനയായിരുന്നു.

ചൈനയ്ക്ക് 2018ല്‍ 6.6 ശതമാനവും 2019ല്‍ 6.2 ശതമാനവും വളര്‍ച്ചാനിരക്കാണ് ഐ എം എഫ് പ്രതീക്ഷിക്കുന്നത്. 6.9 ശതമാനം വളര്‍ച്ചയായിരുന്നു 2017ല്‍ ചൈന കൈവരിച്ചത്.

Other News

 • മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിനുള്ള ഇ-കെവൈസി സൗകര്യം നിര്‍ത്തി
 • ദീപാവലി സീസണിൽആമസോൺ ഇന്ത്യ, ഫ്ലിപ്‌കാർട്ട് നേടിയത് 15,000 കോടി
 • കിയയുടെ കാറുകള്‍ ഇന്ത്യന്‍ നിരത്തിലേക്ക്
 • ഫെയ്‌സ്ബുക്ക് ഹാക്കിങ് ബാധിച്ചത് 2.9 കോടിയാളുകളെ; പ്രൊഫൈല്‍ വിവരങ്ങളെല്ലാം ചോര്‍ന്നു
 • മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ എസ്ബിഐ നെറ്റ് ബാങ്കിങ് ഉപയോഗിക്കാനാവില്ല
 • ഇന്ത്യന്‍ സര്‍ക്കാര്‍ കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി
 • കോഗ്നസെന്റ് ഉയര്‍ന്ന തസ്തികയിലുള്ള 200 ജീവനക്കാരെ പിരിച്ചുവിട്ടു
 • പണലഭ്യത ഉറപ്പുവരുത്താന്‍ ആര്‍ബിഐ 12,000 കോടി വിപണിയിലിറക്കും
 • ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നു; ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടുന്നു
 • പ്രളയം: സുഗന്ധവിള ഉൽ​പാദന നഷ്​ടം 1254 കോടിയെന്ന്​ പഠന റിപ്പോർട്ട്
 • Write A Comment

   
  Reload Image
  Add code here