യു.എസ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച രണ്ടാംപാദത്തില്‍ 4.2 ശതമാനമായി ഉയര്‍ന്നു

Tue,Sep 11,2018


വാഷിങ്ടണ്‍: യു.എസ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച രണ്ടാം പാദത്തില്‍ 4.2 ശതമാനമായി ഉയര്‍ന്നതായി യു.എസ് കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. ആദ്യപാദത്തില്‍ ഇത് 4.1 ശതമാനമായിരുന്നു. ഉപഭോക്താക്കളുടെ ചെലവഴിക്കല്‍ ,കയറ്റുമതി,നിക്ഷേപം എന്നിവ വര്‍ധിച്ചതാണ് ഈ നേട്ടത്തിന് കാരണം.

സമ്പദ് വ്യവസ്ഥയുടെ നാലില്‍ മൂന്നും സംഭാവനചെയ്യുന്ന ഉപഭോക്താക്കളുടെ ചെലവഴിക്കല്‍ ഇത്തവണ 3.8 ശതമാനമായി. ഇത് പ്രവചിക്കപ്പെട്ട 4 ശതമാനത്തില്‍ താഴെയാണെങ്കിലും കഴിഞ്ഞപാദത്തെ അപേക്ഷിച്ച് .5 ശതമാനം കൂടുതലാണ്.നോണ്‍ റെസിഡന്‍ഷ്യല്‍ നിക്ഷേപം 7.3 ശതമാനത്തെ അപേക്ഷിച്ച് 8.5 ശതമാനവും കയറ്റുമതി 1.06 ല്‍ നിന്നും 1.77 ആയും വളര്‍ന്നു.

Other News

  • അസംസ്‌കൃത എണ്ണവില കുതിക്കുന്നു; ബാരലിന് 81.45 ഡോളറായി
  • ഹോട്ട്‌സ്റ്റാറിന്റെ ചീഫ് അജിത് മോഹന്‍ ഫെയ്‌സ്ബുക്ക് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും വൈസ് പ്രസിഡന്റുമായി ചുമതലയേല്‍ക്കും
  • വായ്പ കുടിശിക 5000 കോടി: സ്‌റ്റെര്‍ലിങ് ബയോടെക് ഉടമ നൈജീരിയയിലേയ്ക്ക് മുങ്ങി
  • ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി വില ഇടിയുന്നു
  • വിവാദ റഫാല്‍ കരാര്‍; റിലയൻസിനെ ശുപാർശ ചെയ്തത് ഇന്ത്യയെന്ന് ഫ്രഞ്ച് മുൻ പ്രസിഡന്റ്
  • രൂപയുടെ മൂല്യമിടിവ്: ഇന്ത്യ സ്റ്റീലിന്റെ ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കുന്നു
  • ഇന്ത്യ അഞ്ച് ലക്ഷം കോടി ഡോളറിന്റെ സമ്പദ്ഘടനയാകുമെന്ന് പ്രധാനമന്ത്രി
  • ഇന്ത്യയില്‍ സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു തുടങ്ങി, കമ്പനി ഡെപ്പോസിറ്റുകള്‍ക്കും എന്‍ഡിഎകള്‍ക്കും ആകര്‍ഷകമായ വര്‍ധന
  • ഇന്ത്യയില്‍ ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ വര്‍ധിപ്പിച്ചു
  • 20,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങൾക്ക് യു.എസ് തീരുവ ഏര്‍പ്പെടുത്തി; വ്യാപാരയുദ്ധം പുതിയ തലത്തിലേക്ക്‌
  • മുൻ സി.എഫ്.ഒ.യ്ക്ക് ഇൻഫോസിസ് 12.17 കോടി രൂപ നൽകണം
  • Write A Comment

     
    Reload Image
    Add code here