ചൈനീസ്​ ഉൽപന്നങ്ങൾക്ക്​ മേൽ 276 ബില്യൺ ഡോളറിന്റെ അധിക തീരുവ ചുമത്തുമെന്ന് ട്രമ്പ്‌

Mon,Sep 10,2018


വാഷിങ്​ടൺ: അമേരിക്ക-ചൈന വ്യാപാര യുദ്ധം കൂടുതൽ ശക്​തമാകുന്നു. ചൈനീസ്​ ഉൽപന്നങ്ങൾക്ക്​ മേൽ 276 ബില്യൺഡോളറിന്റെ അധിക തീരുവ ചുമത്തുമെന്ന് ട്രമ്പ്‌ അറിയിച്ചു. നേരത്തെ ചൈനക്ക്​ മേൽ 200 ബില്യൺ ഡോളറിന്റെ തീരുവ ചുമത്താൻ അമേരിക്കൻ ഭരണകൂടം തീരുമാനിച്ചിരുന്നു​. ഇതിന്​ പുറമേയാണ്​ പുതിയ നീക്കം.

ചൈനക്കെതിരായ​ നടപടിയുമായി അമേരിക്ക മുന്നോട്ട്​ പോവുകയാണെങ്കിൽ അത്​ തങ്ങൾക്ക്​ പ്രതിസന്ധി സൃഷ്​ടിക്കുമെന്ന്​ ആപ്പിൾ ഉൾപ്പടെയുള്ള കമ്പനികൾ വ്യക്​തമാക്കിയിരുന്നു. ഇതേ രീതിയിൽ മുന്നോട്ട്​ പോവുകയാണെങ്കിൽ അമേരിക്കൻ വിപണിയിൽ ആപ്പിളി​​​ന്റെ ഉൽപന്നങ്ങൾക്ക്​ വില കൂട്ടേണ്ടിവരുമെന്നായിരുന്നു കമ്പനിയുടെ മുന്നറിയിപ്പ്​. എന്നാൽ, കമ്പനികളുടെ സമർദ്ദത്തിന്​ വഴങ്ങില്ലെന്ന സൂചനയാണ്​ ട്രമ്പ്‌​ നൽകുന്നത്​.

ട്രമ്പിന്റെ തീരുമാനം പുറത്ത്​ വന്നതോടെ അമേരിക്കൻ ഒാഹരി വിപണിയിൽ നഷ്​ടം രേഖപ്പെടുത്തി. എസ്​&പി 500 0.2 ശതമാന നഷ്​ടത്തോടെയാണ്​ വ്യാപാരം നടത്തുന്നത്​. ചൈനീസ്​ കറൻസിയായ യുവാ​​​ന്റെ ഡോളറിനെതിരായ വിനിമയ മൂല്യവും ഇടിഞ്ഞു.

Other News

  • ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 50,000 രൂപ ഇന്‍സെന്റീവ് നല്‍കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പദ്ധതി
  • ഒപെക് ഉത്പാദനം കുറച്ചു: ക്രൂഡ് വിലയില്‍ വീണ്ടും കുതിപ്പ് തുടങ്ങി
  • നിസ്സാന്റെ മുന്‍ ചെയര്‍മാനെ ജയിലിലയച്ചതിനുപിന്നിലെ 'ഇന്ത്യന്‍ കരങ്ങള്‍'
  • മെയ്ക്ക് ഇന്‍ ഇന്ത്യ, മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ ക്യാമ്പയ്‌നുകളുമായി, വിട്ടുവീഴ്ചകളില്ലാതെ ട്രമ്പും മോഡിയും
  • ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ കഴിഞ്ഞമാസം ഓഹരി വിപണിയിലിറക്കിയത് 7,000 കോടി രൂപ
  • ഓഹരിയില്‍ നിക്ഷേപിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 40 ലക്ഷത്തിന്റെ വര്‍ധന
  • കുത്തക കമ്പനികളെ സഹായിക്കാന്‍ ഇന്ത്യയും അമേരിക്കയും; വ്യാപാരയുദ്ധം ആസന്നം
  • സൗദിയിൽ സ്വകാര്യ സ്​ഥാപനങ്ങൾക്ക്​ 11.5 ശതകോടി റിയാല്‍ സർക്കാർ സഹായം
  • പേറ്റന്റുകള്‍ പരസ്യമാക്കാനുള്ള ടെസ്ലയുടെ തീരുമാനം; ഇലോണ്‍ മസ്‌ക്കിന്റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍
  • ആരാംകോയുടെ പബ്ലിക്ക് ഓഫറിംഗിനായി വീണ്ടും സൗദി ഭരണകൂടം!
  • സാമ്പത്തിക സ്ഥിതി മോശമാകുന്നു; യുഎസില്‍ ചെറുകിട ബിസിനസ് സംരംഭകര്‍ പരിഭ്രാന്തിയില്‍
  • Write A Comment

     
    Reload Image
    Add code here