ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ വിവരങ്ങള്‍ ചോര്‍ന്നതായി ബ്രിട്ടീഷ് എയര്‍വേയ്‌സ്

Fri,Sep 07,2018


ലണ്ടന്‍: ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയ ലക്ഷക്കണക്കിന് യാത്രക്കാരുടെ സാമ്പത്തിക വിവരങ്ങള്‍ ചോര്‍ന്നതായി ബ്രിട്ടീഷ് എയര്‍വേയ്‌സ്. ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെ കമ്പനി വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ഇടപാട് നടത്തിയവരുടെ വിവരങ്ങളാണ് ചോര്‍ന്നതെന്ന് കമ്പനി വ്യാഴാഴ്ച അറിയിച്ചു.

കാര്‍ഡ് പേമെന്റ് നടത്തിയ 380,000ത്തോളം പേരുടെ വിവരങ്ങളാണ് ചോര്‍ന്നത്. എന്നാല്‍ പാസ്‌പോര്‍ട്ട് വിവരങ്ങളോ യാത്രാ വിവരങ്ങളോ ചോര്‍ന്നിട്ടില്ലെന്ന് കമ്പനി അറിയിച്ചു. പ്രശ്‌നം പരിഹരിച്ചിട്ടുണ്ടെന്നും സംഭവത്തേക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുകയാണെന്നും ബ്രിട്ടീഷ് എയര്‍വേയ്‌സ് ചെയര്‍മാന്‍ അലക്‌സ് ക്രൂസ് അറിയിച്ചു.

അതേസമയം സംഭവത്തേക്കുറിച്ച് കമ്പനി തങ്ങളെ അറിയിച്ചില്ലെന്ന് കാണിച്ച് ധാരാളം പേര്‍ രംഗത്ത് വന്നിട്ടുണ്ട്. പത്രമാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ തങ്ങള്‍ക്ക് കാര്‍ഡ് റദ്ദ് ചെയ്യുകയല്ലാതെ മറ്റുവഴികളില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

Other News

 • ഇന്ത്യയില്‍ സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു തുടങ്ങി, കമ്പനി ഡെപ്പോസിറ്റുകള്‍ക്കും എന്‍ഡിഎകള്‍ക്കും ആകര്‍ഷകമായ വര്‍ധന
 • ഇന്ത്യയില്‍ ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ വര്‍ധിപ്പിച്ചു
 • 20,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങൾക്ക് യു.എസ് തീരുവ ഏര്‍പ്പെടുത്തി; വ്യാപാരയുദ്ധം പുതിയ തലത്തിലേക്ക്‌
 • മുൻ സി.എഫ്.ഒ.യ്ക്ക് ഇൻഫോസിസ് 12.17 കോടി രൂപ നൽകണം
 • ഇന്ത്യയില്‍ വീണ്ടും ബാങ്ക് ലയനം : ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്കുകൾ ഒന്നാകും
 • ഇന്ത്യന്‍ ഓഹരി വിപണിയിലെ കുതിപ്പ് കഴിഞ്ഞെന്ന് ഗോള്‍ഡ്മാന്‍ സാച്‌സ്
 • ഒ-റിങ്‌സ് തകരാര്‍; ഫോക്‌സ്‌വാഗണ്‍ കാറുകള്‍ തിരിച്ച് വിളിക്കുന്നു
 • ഓഹരി വിപണി കൂപ്പുകുത്തി; കനത്ത നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു
 • മല്യയ്ക്ക് വായ്പ അനുവദിച്ച ബാങ്ക് ഉദ്യോഗസ്ഥരും കുടുങ്ങിയേക്കും
 • ടൈം മാസിക വിറ്റു; കച്ചവടം 190 മില്യണ്‍ ഡോളറിന്
 • ഡിജിറ്റൽ വ്യാപാരം ഇൗ വർഷം 2.37 ലക്ഷം കോടി രൂപയുടേതാകും
 • Write A Comment

   
  Reload Image
  Add code here