'ബാഗേജ്' ഇല്ലാതെ എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ സന്നദ്ധമെന്ന് ഖത്തര്‍ എയര്‍വേസ്

Thu,Sep 06,2018


ദോഹ: കരുത്തരായ ഒരു പാര്‍ട്ട്ണര്‍ ഉണ്ടാവുകയും, 'ബാഗേജ്' ഇല്ലാതെ കൈമാറ്റത്തിനു സന്നദ്ധമാവുകയും ചെയ്താല്‍ എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ സന്നദ്ധമാണെന്ന് ഖത്തര്‍ എയര്‍വേസ് സി.ഇ.ഒ അക്ബര്‍ അലി ബക്കര്‍ പറഞ്ഞു. ബാഗേജ് എന്നതു കൊണ്ട് കടബാധ്യതയല്ല ഉദ്ദേശിക്കുന്നതെന്നും , ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ്, എന്‍ജിനിയറിംഗ് തുടങ്ങിയ കാര്യങ്ങളാണ് വിഷയമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരിയും, ബജറ്റ് എയര്‍ലൈന്‍സായ എയര്‍ ഇന്ത്യ എക്‌സ്പ്രസും, ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് കമ്പനിയായ എയര്‍ ഇന്ത്യ സിംഗപ്പൂര്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ സര്‍വീസും വിറ്റഴിക്കാനാണ് സര്‍ക്കാര്‍ ശ്രമം നടത്തുന്നത്. ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സബ്‌സിഡയറിയുടെ 50 ശതമാനം സിംഗപ്പൂരിലെ എസ്.എ.ടി.എസിന് അവകാശപ്പെട്ടതാണ്.
ഈ വര്‍ഷം ഡിസംബറോടെ വില്‍പന നടത്താനാണ് ഗവണ്‍മെന്റ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഏറ്റെടുക്കാന്‍ ആരും ഇതുവരെ മുന്നോട്ടു വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രവര്‍ത്തന മൂലധന നഷ്ടത്തിനുള്ള ഫണ്ടായി മുപ്പതിനയിരം കോടി കണ്ടെത്തി കമ്പനി മുന്നോട്ടു കൊണ്ടുപോകുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിച്ചു വരികയാണ്.

Other News

 • കണ്ണൂരില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് ബുക്കിങ് തുടങ്ങി, ആദ്യ സര്‍വീസ് അബുദാബിയിലേക്ക്‌
 • ട്രമ്പിന്റെ സമ്മര്‍ദം: അസംസ്‌കൃത എണ്ണവില കുറഞ്ഞു
 • ഒഡീഷയിൽ റിലയൻസ് 3,000 കോടി രൂപ നിക്ഷേപിക്കും
 • ഉത്തരകൊറിയയിലെ ലസാറസ് ഹാക്കര്‍മാര്‍ എടിഎമ്മുകളില്‍ നിന്നും ദശലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്
 • ഫെയ്‌സ്ബുക്ക് പുതിയ 'ലാസ്സോ' ആപ്പ് പുറത്തിറക്കി
 • ഇന്ത്യയില്‍ ഈയിടെ ലിസ്റ്റ് ചെയ്ത ഓഹരികളില്‍ 15ല്‍ 10ഉം കനത്ത നഷ്ടത്തില്‍
 • ആദായനികുതി വരുമാനം: കേരളത്തിന് പന്ത്രണ്ടാം സ്ഥാനം
 • അലഹാബാദ് ബാങ്കിന് 3,054 കോടി രൂപയുടെ മൂലധന സഹായം
 • റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ അക്കൗണ്ടുകളിലുള്ളത്‌ 19.34 കോടി രൂപ മാത്രം
 • പതഞ്ജലി ആയൂര്‍വേദ് വസ്ത്ര വ്യാപാരമേഖലയിലേയ്ക്ക് ; ലക്ഷ്യമിടുന്നത് 1000 കോടി
 • ബാങ്കുകള്‍ വായ്പ്പാ പലിശ നിരക്ക് ഉയര്‍ത്തി
 • Write A Comment

   
  Reload Image
  Add code here