രൂപയുടെ വിനിമയമൂല്യം 71.79ലേയ്ക്ക്; നാട്ടിലേക്ക് പണമൊഴുക്കി ഗള്‍ഫ് പ്രവാസികള്‍

Wed,Sep 05,2018


മുംബൈ: ഡോളറിനെതിരേ രൂപയുടെ വിലയിടിവ് വീണ്ടും തുടരുന്നു. ഉച്ചയ്ക്ക് 12.09ന് രൂപയുടെ വിനിമയമൂല്യം ഏറ്റവും താഴ്ന്ന നിരക്കായ 71.76ലെത്തി. 71.57ആയിരുന്നു ചൊവ്വാഴ്ചയിലെ ക്ലോസിങ് നിരക്ക്. രാവിലെ വ്യാപാരം ആരംഭിച്ചയുടെ 71.45ലെത്തിയെങ്കിലും താമസിയാതെ 71.79 നിലവാരത്തിലേയ്ക്ക് താഴുകയായിരുന്നു.

അസംസ്‌കൃത എണ്ണവില വര്‍ധനയെ തുടര്‍ന്ന് ഡോളറിനെതിരേ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ജനുവരി ഒന്നിനും സെപ്റ്റംബര്‍ മൂന്നിനും ഇടയില്‍ രൂപയുടെ മൂല്യം ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 10 ശതമാനത്തില്‍ അധികമാണ് ഇടിഞ്ഞത്.

യു.എസ്, ചൈന വ്യാപാര യുദ്ധം ഉയര്‍ത്തുന്ന ആശങ്കകളും തുര്‍ക്കി, അര്‍ജന്റീന എന്നീ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്ന വെല്ലുവിളികളും രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി കുറയുന്ന സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ വില 78 ഡോളര്‍ കടന്നതും ഓഹരി വിപണിയിലെ വിദേശ നിക്ഷേപകര്‍ പിന്‍മാറുന്നതും വിനിമയ നിരക്ക് ഇടിയാന്‍ കാരണമാകുന്നു.

ഏഷ്യന്‍ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ തുര്‍ക്കി കറന്‍സിയായ ലീറയുടെ മൂല്യവും ഇടിഞ്ഞിട്ടുണ്ട്. ഇന്‍ഡൊനീഷ്യന്‍ റുപ്പയയും മൂല്യത്തകര്‍ച്ച നേരിടുകയാണ്.

അതേസമയം രൂപയുടെ വിനിമയമൂല്യം ഇടിയുന്നത് പ്രവാസികള്‍ക്ക് ആഹ്ലാദം പകര്‍ന്നു. 5000 യുഎഇ ദിര്‍ഹം ഇന്ന് കയ്യിലുണ്ടെങ്കില്‍ നാട്ടിലെ ഒരു ലക്ഷത്തോളം രൂപയായി. കഴിഞ്ഞ രണ്ടാഴ്ചയായി എക്കാലത്തേയും ഉയര്‍ന്ന നിരക്കാണ് ഗള്‍ഫ് കറന്‍സികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

രൂപയുടെ മൂല്യം ഇന്ന് വീണ്ടും ഇടിഞ്ഞ് ഒരു ദിര്‍ഹത്തിന് 19.59 ആയി. ഖത്തര്‍ റിയാല്‍ 19.76, സൗദി റിയാല്‍ 19.18, ഒമാന്‍ റിയാല്‍ 187.06, ബഹ്‌റൈന്‍ ദിനാര്‍ 191.28, കുവൈത്ത് ദിനാര്‍ 237.04 എന്നിങ്ങനെയാണ് ഗള്‍ഫ് കറന്‍സികളുടെ നിരക്കുകള്‍.

മാസത്തിന്റെ തുടക്കമായതിനാല്‍ ലഭിക്കുന്ന വേതനം പരമാവധി നാട്ടിലേക്കയക്കാനുള്ള തിരക്കിലാണ് പ്രവാസികള്‍. യുഎഇ ദിര്‍ഹത്തിന് 20 രൂപ വരെ ലഭിക്കുമെന്ന് കണക്കുകൂട്ടുന്നവരുമുണ്ട്. ഒരു മാസത്തിനുള്ളില്‍ ഒരു രൂപയ്ക്കടുത്താണ് വര്‍ധനയുണ്ടായത്.

അസംസ്‌കൃത എണ്ണവില വര്‍ധനയെ തുടര്‍ന്ന് ഡോളറിനെതിരേ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്.

Other News

 • ഇന്ത്യയില്‍ സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു തുടങ്ങി, കമ്പനി ഡെപ്പോസിറ്റുകള്‍ക്കും എന്‍ഡിഎകള്‍ക്കും ആകര്‍ഷകമായ വര്‍ധന
 • ഇന്ത്യയില്‍ ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ വര്‍ധിപ്പിച്ചു
 • 20,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങൾക്ക് യു.എസ് തീരുവ ഏര്‍പ്പെടുത്തി; വ്യാപാരയുദ്ധം പുതിയ തലത്തിലേക്ക്‌
 • മുൻ സി.എഫ്.ഒ.യ്ക്ക് ഇൻഫോസിസ് 12.17 കോടി രൂപ നൽകണം
 • ഇന്ത്യയില്‍ വീണ്ടും ബാങ്ക് ലയനം : ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്കുകൾ ഒന്നാകും
 • ഇന്ത്യന്‍ ഓഹരി വിപണിയിലെ കുതിപ്പ് കഴിഞ്ഞെന്ന് ഗോള്‍ഡ്മാന്‍ സാച്‌സ്
 • ഒ-റിങ്‌സ് തകരാര്‍; ഫോക്‌സ്‌വാഗണ്‍ കാറുകള്‍ തിരിച്ച് വിളിക്കുന്നു
 • ഓഹരി വിപണി കൂപ്പുകുത്തി; കനത്ത നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു
 • മല്യയ്ക്ക് വായ്പ അനുവദിച്ച ബാങ്ക് ഉദ്യോഗസ്ഥരും കുടുങ്ങിയേക്കും
 • ടൈം മാസിക വിറ്റു; കച്ചവടം 190 മില്യണ്‍ ഡോളറിന്
 • ഡിജിറ്റൽ വ്യാപാരം ഇൗ വർഷം 2.37 ലക്ഷം കോടി രൂപയുടേതാകും
 • Write A Comment

   
  Reload Image
  Add code here