മോഡിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്ക് തിരിച്ചടി: സാംസങ് ഇന്ത്യയില്‍ ടെലിവിഷന്‍ നിര്‍മാണം നിര്‍ത്തുന്നു

Wed,Sep 05,2018


ചെന്നൈ: സാംസങ് രാജ്യത്ത് ടെലിവിഷന്‍ നിര്‍മാണം നിര്‍ത്തുന്നു. ലോകത്തെതന്നെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ പ്ലാന്റ് നോയ്ഡയില്‍ ഉദ്ഘാടനം ചെയ്ത് മാസങ്ങള്‍ കഴിയുംമുമ്പെയാണ് ടെലിവിഷന്‍ പ്ലാന്റിനെ നാടുകടത്തുന്നത്.

ചെന്നൈ പ്ലാന്റില്‍ പ്രതിവര്‍ഷം മൂന്നു ലക്ഷം ടെലിവിഷനുകളാണ് സാംസങ് നിര്‍മിച്ചുകൊണ്ടിരുന്നത്. പ്ലാന്റ് മാറ്റി വിയറ്റ്‌നാമില്‍നിന്ന് ടെലവിഷന്‍ ഇറക്കുമതി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. പ്ലാന്റ് നിര്‍ത്തുന്നകാര്യം വിതരണക്കാരെയുംമറ്റും അറിയിച്ചുകഴിഞ്ഞു. ടിവി പാനലുകള്‍ നിര്‍മിക്കുന്ന വസ്തുക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയതാണ് പ്ലാന്റ്‌ മാറ്റാന്‍ കാരണം. കഴിഞ്ഞ ബജറ്റില്‍ 10 ശതമാനമാണ് നികുതി ഏര്‍പ്പെടുത്തിയത്.

ടെലിവിഷന്‍ നിര്‍മാതാക്കളില്‍നിന്ന് കാര്യമായ എതിര്‍പ്പുയര്‍ന്നതിനെതുടര്‍ന്ന് നികുതി പകുതിയായി കുറച്ചിരുന്നു. കൊറിയന്‍ ടെക് ഭീമനായ സാംസങ് നോയ്ഡയില്‍ പ്ലാന്റ് നിര്‍മിച്ചതിലൂടെ പ്രതിവര്‍ഷം 12 കോടി സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മിക്കാനുള്ള ശേഷി കൈവരിച്ചിരുന്നു. 6.9 കോടി യായിരുന്നു നിര്‍മാണശേഷി. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരമായിരുന്നു ഇത്. അതിനിടെയാണ് ടെലിവിഷന്‍ പ്ലാന്റ് നാടുകടത്തുന്നത്.

Other News

 • ഇന്ത്യയില്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് രണ്ടുദിവസത്തെ ട്രേഡിങിനിടെ നഷ്ടമായത് 75,000 കോടി രൂപ
 • 11 മാസത്തിനിടെ ഇന്ത്യയില്‍ ഇപിഎഫ്‌ അംഗങ്ങളായത് 1.2 കോടി പേര്‍
 • ഇന്ത്യയുടെ ധനക്കമ്മി സാമ്പത്തിക വർഷത്തെ ലക്ഷ്യത്തിന്റെ 94.7 ശതമാനമായി
 • അസംസ്‌കൃത എണ്ണവില കുതിക്കുന്നു; ബാരലിന് 81.45 ഡോളറായി
 • ഹോട്ട്‌സ്റ്റാറിന്റെ ചീഫ് അജിത് മോഹന്‍ ഫെയ്‌സ്ബുക്ക് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും വൈസ് പ്രസിഡന്റുമായി ചുമതലയേല്‍ക്കും
 • വായ്പ കുടിശിക 5000 കോടി: സ്‌റ്റെര്‍ലിങ് ബയോടെക് ഉടമ നൈജീരിയയിലേയ്ക്ക് മുങ്ങി
 • ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി വില ഇടിയുന്നു
 • വിവാദ റഫാല്‍ കരാര്‍; റിലയൻസിനെ ശുപാർശ ചെയ്തത് ഇന്ത്യയെന്ന് ഫ്രഞ്ച് മുൻ പ്രസിഡന്റ്
 • രൂപയുടെ മൂല്യമിടിവ്: ഇന്ത്യ സ്റ്റീലിന്റെ ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കുന്നു
 • ഇന്ത്യ അഞ്ച് ലക്ഷം കോടി ഡോളറിന്റെ സമ്പദ്ഘടനയാകുമെന്ന് പ്രധാനമന്ത്രി
 • ഇന്ത്യയില്‍ സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു തുടങ്ങി, കമ്പനി ഡെപ്പോസിറ്റുകള്‍ക്കും എന്‍ഡിഎകള്‍ക്കും ആകര്‍ഷകമായ വര്‍ധന
 • Write A Comment

   
  Reload Image
  Add code here