7000 കോടി മുടക്കി ജപ്പാനില്‍നിന്ന് ഇന്ത്യ 18 ബുള്ളറ്റ് ട്രെയിനുകള്‍ വാങ്ങുന്നു

Wed,Sep 05,2018


ന്യൂഡല്‍ഹി: 7000 കോടി രൂപയ്ക്ക് ജപ്പാനില്‍നിന്ന് ഇന്ത്യ 18 ബുള്ളറ്റ് ട്രെയിന്‍ വാങ്ങുന്നു. ബുള്ളറ്റ് ട്രെയിന്‍ പ്രാദേശികമായി നിര്‍മിക്കുന്നതിനുള്ള സാങ്കേതിക വിദ്യയും ഇതോടൊപ്പം ജപ്പാന്‍ നല്‍കും. കാവസാക്കിയും ഹിറ്റാച്ചിയുമാകും രാജ്യത്ത് അതിനുള്ള സൗകര്യമൊരുക്കുക.

2022ല്‍ രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുംബൈ-അഹമ്മദാബാദ് റൂട്ടിലാണിത്. ജപ്പാന്റെ സഹായത്തോടെയാണ് ഹൈ സ്പീഡ് ട്രെയിന്‍ കോറിഡോര്‍ നിര്‍മിക്കുന്നത്. 508 കിലോമിറ്ററാണ് ദൂരം. ഓരോ ട്രെയിനിലും 10 കോച്ചുകള്‍വീതമാണ് ഉണ്ടാകുക. 350 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിന്‍ കുതിക്കുക.

മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ 18,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ഇക്കണോമി ക്ലാസില്‍ 3,000 രൂപയായിരിക്കും നിരക്ക്. വിമാനത്തിലുള്ളതിന് സമാനമായ ഫസ്റ്റ് ക്ലാസ് സൗകര്യവും ട്രെയിനിലുണ്ടാകും.

12 സ്റ്റേഷനുകളാകും ഉണ്ടാകുക. ഗുജറാത്തില്‍ 350 കിലോമീറ്ററും മഹാരാഷ്ട്രയില്‍ 150 കിലോമീറ്റര്‍ പാളമാണ് ഇതിനായി നിര്‍മിക്കുക.

Other News

 • 20,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങൾക്ക് യു.എസ് തീരുവ ഏര്‍പ്പെടുത്തി; വ്യാപാരയുദ്ധം പുതിയ തലത്തിലേക്ക്‌
 • മുൻ സി.എഫ്.ഒ.യ്ക്ക് ഇൻഫോസിസ് 12.17 കോടി രൂപ നൽകണം
 • ഇന്ത്യയില്‍ വീണ്ടും ബാങ്ക് ലയനം : ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്കുകൾ ഒന്നാകും
 • ഇന്ത്യന്‍ ഓഹരി വിപണിയിലെ കുതിപ്പ് കഴിഞ്ഞെന്ന് ഗോള്‍ഡ്മാന്‍ സാച്‌സ്
 • ഒ-റിങ്‌സ് തകരാര്‍; ഫോക്‌സ്‌വാഗണ്‍ കാറുകള്‍ തിരിച്ച് വിളിക്കുന്നു
 • ഓഹരി വിപണി കൂപ്പുകുത്തി; കനത്ത നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു
 • മല്യയ്ക്ക് വായ്പ അനുവദിച്ച ബാങ്ക് ഉദ്യോഗസ്ഥരും കുടുങ്ങിയേക്കും
 • ടൈം മാസിക വിറ്റു; കച്ചവടം 190 മില്യണ്‍ ഡോളറിന്
 • ഡിജിറ്റൽ വ്യാപാരം ഇൗ വർഷം 2.37 ലക്ഷം കോടി രൂപയുടേതാകും
 • യുഎം റെനഗേഡ് ബൈക്കുകളുടെ ഇന്ത്യയിലേക്കുള്ള വരവ് വൈകും
 • ദുരുപയോഗം തടയാൻ ഫെയ്സ്ബുക്ക് സജ്ജമെന്ന് സക്കർബർഗ്
 • Write A Comment

   
  Reload Image
  Add code here