ജിഎസ്ടി പ്രചാരണത്തിന് മോഡി സര്‍ക്കാര്‍ചെലവാക്കിയത് 132.38 കോടി രൂപ

Mon,Sep 03,2018


ന്യൂഡല്‍ഹി: ജിഎസ്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പരസ്യം ഉള്‍പ്പടെയുള്ള പ്രചാരണത്തിനായി മോഡി സര്‍ക്കാര്‍ ചെലവിട്ടത് 132.38 കോടി രൂപ. വിവരാവാകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ഇന്‍ഫോര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.

അച്ചടി മാധ്യമത്തില്‍ പരസ്യം നല്‍കുന്നതിായി 1,26,93,97.121 രൂപയാണ് ചെലവഴിച്ചത്. എന്നാല്‍ ഇലക്ട്രോണിക് മാധ്യമത്തില്‍ പരസ്യം നല്‍കാന്‍ തുകയൊന്നും ചെലവഴിച്ചിട്ടില്ലെന്നും പറയുന്നു. ഹോര്‍ഡിങുകള്‍ ഉള്‍പ്പടെയുള്ള ഔട്ട്‌ഡോര്‍ മീഡിയയ്ക്കായി 5,44,35,502 രൂപയും ചെലവഴിച്ചു.

പരസ്യത്തിനും ബോധവത്കരണ കാമ്പയിനുമാണ് ഇത്രയും തുക ചെലവഴിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 2017 ജൂലായ് ഒന്നിനാണ് ചരക്ക് സേവന നികുതി രാജ്യത്ത് നടപ്പാക്കിയത്. കാമ്പയിനായി അമിതാബ് ബച്ചനെയും ബ്രാന്‍ഡ് അംബാസിഡറാക്കിയിരുന്നു.

Other News

  • വിവാദ റഫാല്‍ കരാര്‍; റിലയൻസിനെ ശുപാർശ ചെയ്തത് ഇന്ത്യയെന്ന് ഫ്രഞ്ച് മുൻ പ്രസിഡന്റ്
  • രൂപയുടെ മൂല്യമിടിവ്: ഇന്ത്യ സ്റ്റീലിന്റെ ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കുന്നു
  • ഇന്ത്യ അഞ്ച് ലക്ഷം കോടി ഡോളറിന്റെ സമ്പദ്ഘടനയാകുമെന്ന് പ്രധാനമന്ത്രി
  • ഇന്ത്യയില്‍ സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു തുടങ്ങി, കമ്പനി ഡെപ്പോസിറ്റുകള്‍ക്കും എന്‍ഡിഎകള്‍ക്കും ആകര്‍ഷകമായ വര്‍ധന
  • ഇന്ത്യയില്‍ ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ വര്‍ധിപ്പിച്ചു
  • 20,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങൾക്ക് യു.എസ് തീരുവ ഏര്‍പ്പെടുത്തി; വ്യാപാരയുദ്ധം പുതിയ തലത്തിലേക്ക്‌
  • മുൻ സി.എഫ്.ഒ.യ്ക്ക് ഇൻഫോസിസ് 12.17 കോടി രൂപ നൽകണം
  • ഇന്ത്യയില്‍ വീണ്ടും ബാങ്ക് ലയനം : ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്കുകൾ ഒന്നാകും
  • ഇന്ത്യന്‍ ഓഹരി വിപണിയിലെ കുതിപ്പ് കഴിഞ്ഞെന്ന് ഗോള്‍ഡ്മാന്‍ സാച്‌സ്
  • ഒ-റിങ്‌സ് തകരാര്‍; ഫോക്‌സ്‌വാഗണ്‍ കാറുകള്‍ തിരിച്ച് വിളിക്കുന്നു
  • ഓഹരി വിപണി കൂപ്പുകുത്തി; കനത്ത നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു
  • Write A Comment

     
    Reload Image
    Add code here