മഹീന്ദ്ര മരാസോ നിരത്തിലിറക്കി; വില 9.99 ലക്ഷം മുതല്‍

Mon,Sep 03,2018


മഹീന്ദ്ര ഏറ്റവും പുതിയ എംപിവി മരാസോ പുറത്തിറക്കി. നാസികിലെ പ്ലാന്റില്‍ നടന്ന ചടങ്ങില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ് വാഹനം പുറത്തിറക്കിയത്. എം2, എം4, എം6, എം8 എന്നീ നാല് വേരിയന്റുകളില്‍ പുറത്തിറക്കുന്ന മരാസോയ്ക്ക് 9.99 ലക്ഷം മുതല്‍ 13.9 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ഇന്നോവ ക്രിസ്റ്റയ്ക്ക് ഒത്ത എതിരാളിയായിരിക്കും മരാസോ എന്നാണ് വിലയിരുത്തലുകള്‍.

അടിസ്ഥാന മോഡലായ എം2 വിന് 9.99 ലക്ഷം, എം4ന് 10.95 ലക്ഷം, എം6ന് 12.4 ലക്ഷം, എം8ന് 13.9 ലക്ഷം രൂപയുമാണ് എക്‌സോഷോറൂം വില വരുന്നത്. മഹീന്ദ്രയുടെ ഡിസൈന്‍ വിഭാഗവും ഇറ്റാലിയന്‍ കമ്പനിയായ പിനിന്‍ഫരീനയും ചേര്‍ന്നാണ് മരാസോയുടെ രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്. ഷാര്‍ക്ക് (സ്രാവ്) എന്നാണ് സ്പാനിഷ് വാക്കായ മരാസോയുടെ അര്‍ഥം. ഷാര്‍ക്ക് മാതൃകയില്‍ എയറോഡൈനാമിക് ഡിസൈനിലാണ് വാഹനം എത്തുന്നത്.

Other News

  • ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 50,000 രൂപ ഇന്‍സെന്റീവ് നല്‍കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പദ്ധതി
  • ഒപെക് ഉത്പാദനം കുറച്ചു: ക്രൂഡ് വിലയില്‍ വീണ്ടും കുതിപ്പ് തുടങ്ങി
  • നിസ്സാന്റെ മുന്‍ ചെയര്‍മാനെ ജയിലിലയച്ചതിനുപിന്നിലെ 'ഇന്ത്യന്‍ കരങ്ങള്‍'
  • മെയ്ക്ക് ഇന്‍ ഇന്ത്യ, മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ ക്യാമ്പയ്‌നുകളുമായി, വിട്ടുവീഴ്ചകളില്ലാതെ ട്രമ്പും മോഡിയും
  • ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ കഴിഞ്ഞമാസം ഓഹരി വിപണിയിലിറക്കിയത് 7,000 കോടി രൂപ
  • ഓഹരിയില്‍ നിക്ഷേപിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 40 ലക്ഷത്തിന്റെ വര്‍ധന
  • കുത്തക കമ്പനികളെ സഹായിക്കാന്‍ ഇന്ത്യയും അമേരിക്കയും; വ്യാപാരയുദ്ധം ആസന്നം
  • സൗദിയിൽ സ്വകാര്യ സ്​ഥാപനങ്ങൾക്ക്​ 11.5 ശതകോടി റിയാല്‍ സർക്കാർ സഹായം
  • പേറ്റന്റുകള്‍ പരസ്യമാക്കാനുള്ള ടെസ്ലയുടെ തീരുമാനം; ഇലോണ്‍ മസ്‌ക്കിന്റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍
  • ആരാംകോയുടെ പബ്ലിക്ക് ഓഫറിംഗിനായി വീണ്ടും സൗദി ഭരണകൂടം!
  • സാമ്പത്തിക സ്ഥിതി മോശമാകുന്നു; യുഎസില്‍ ചെറുകിട ബിസിനസ് സംരംഭകര്‍ പരിഭ്രാന്തിയില്‍
  • Write A Comment

     
    Reload Image
    Add code here