രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞ് ഡോളറിനെതിരെ 71 നിലവാരത്തിലെത്തി

Fri,Aug 31,2018


മുബൈ: രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞ് ഡോളറിനെതിരെ 71 നിലവാരത്തിലെത്തി. രാവിലെ 9.8ന് 70.96 നിലവാരത്തിലാണ് രൂപയുടെ വ്യാപാരം നടന്നത്. തുടര്‍ന്ന് 71 നിലവാരത്തിലെത്തുകയുംചെയ്തു. കഴിഞ്ഞദിവസമാകട്ടെ 70.74 നിലാവാരത്തിലാണ് ക്ലോസ് ചെയ്തത്.

ജിഡിപി നിരക്കുകള്‍ സര്‍ക്കാര്‍ ഇന്ന് പുറത്തുവിടാനിരിക്കെയാണ് രൂപയുടെ മൂല്യം വീണ്ടും താഴ്ന്നത്. കഴിഞ്ഞവര്‍ഷം ജൂണ്‍ പാദത്തിലെ 5.6ശതമാനത്തെ അപേക്ഷിച്ച് ഈവര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തില്‍ 7.6 ശതമാനത്തില്‍ ജിഡിപി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കൂടുന്നതും ഡോളറിന്റെ ആവശ്യം വര്‍ധിച്ചതുമാണ് രാജ്യത്തെ കറന്‍സിക്ക് വീണ്ടും തിരിച്ചടിയായത്. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധം മൂര്‍ച്ഛിച്ചതുകാരണം ചൈനയുടെ യുവാന്‍ ഉള്‍പ്പടെയുള്ള ഏഷ്യന്‍ കറന്‍സികളുടെ മൂല്യത്തിലും ഇടിവുണ്ടായിട്ടുണ്ട്.

രൂപയുടെ മൂല്യം കുറയുന്നത് രാജ്യത്തെ ഐടി, ഫാര്‍മ കമ്പനികള്‍ക്ക് ഗുണകരമാണ്. അതേസമയം, വിദേശ വായ്പയെടുത്തിട്ടുള്ള കമ്പനികള്‍ക്ക് ദോഷം ചെയ്യും. ഇറക്കുമതിചെലവ് കൂടുകയും ചെയ്യും.

Other News

  • ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 50,000 രൂപ ഇന്‍സെന്റീവ് നല്‍കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പദ്ധതി
  • ഒപെക് ഉത്പാദനം കുറച്ചു: ക്രൂഡ് വിലയില്‍ വീണ്ടും കുതിപ്പ് തുടങ്ങി
  • നിസ്സാന്റെ മുന്‍ ചെയര്‍മാനെ ജയിലിലയച്ചതിനുപിന്നിലെ 'ഇന്ത്യന്‍ കരങ്ങള്‍'
  • മെയ്ക്ക് ഇന്‍ ഇന്ത്യ, മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ ക്യാമ്പയ്‌നുകളുമായി, വിട്ടുവീഴ്ചകളില്ലാതെ ട്രമ്പും മോഡിയും
  • ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ കഴിഞ്ഞമാസം ഓഹരി വിപണിയിലിറക്കിയത് 7,000 കോടി രൂപ
  • ഓഹരിയില്‍ നിക്ഷേപിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 40 ലക്ഷത്തിന്റെ വര്‍ധന
  • കുത്തക കമ്പനികളെ സഹായിക്കാന്‍ ഇന്ത്യയും അമേരിക്കയും; വ്യാപാരയുദ്ധം ആസന്നം
  • സൗദിയിൽ സ്വകാര്യ സ്​ഥാപനങ്ങൾക്ക്​ 11.5 ശതകോടി റിയാല്‍ സർക്കാർ സഹായം
  • പേറ്റന്റുകള്‍ പരസ്യമാക്കാനുള്ള ടെസ്ലയുടെ തീരുമാനം; ഇലോണ്‍ മസ്‌ക്കിന്റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍
  • ആരാംകോയുടെ പബ്ലിക്ക് ഓഫറിംഗിനായി വീണ്ടും സൗദി ഭരണകൂടം!
  • സാമ്പത്തിക സ്ഥിതി മോശമാകുന്നു; യുഎസില്‍ ചെറുകിട ബിസിനസ് സംരംഭകര്‍ പരിഭ്രാന്തിയില്‍
  • Write A Comment

     
    Reload Image
    Add code here