ദുരിതാശ്വാസ നിധിയിലേക്ക് പേ ടിഎം സമാഹരിച്ചത് 45 കോടി

Fri,Aug 31,2018


കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ പെയ്‌മെന്റ്‌സ് കമ്പനിയായ പേടിഎം (വൺ 97 കമ്യൂണിക്കേഷൻസ്) 45 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചു നൽകി. 18 ലക്ഷത്തോളം ഇടപാടുകാരിൽ നിന്നായാണ് പേടിഎം ഈ തുക സമാഹരിച്ചത്. തെലങ്കാന (25 കോടി രൂപ), മഹാരാഷ്ട്ര (20 കോടി രൂപ), ഉത്തർപ്രദേശ് (15 കോടി രൂപ) എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവുമധികം സംഭാവന ലഭിച്ചത്.

പേടിഎമ്മിലൂടെ സംഭാവന നടത്തുന്നവർക്ക് ആദായനികുതി ഇളവിനുള്ള രസീത് ലഭിക്കും. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 ജി (2) വകുപ്പ് പ്രകാരം 100 ശതമാനമാണ് നികുതി ഇളവ്. പേടിഎം ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇനിയും സംഭാവന നൽകാനാകുമെന്ന് കമ്പനി അറിയിച്ചു.

Other News

 • അഞ്ചുവര്‍ഷത്തിനിടെ ആര്‍ബിഐ ഇന്ത്യന്‍ സര്‍ക്കാരിന് നല്‍കിയത് 2.5 ലക്ഷം കോടി രൂപ
 • 2030ഓടെ ഇന്ത്യയില്‍ വില്‍ക്കുന്ന പകുതി വാഹനങ്ങളും സിഎന്‍ജിയിലോടുന്നതാകുമെന്ന് റിപ്പോര്‍ട്ട്‌
 • ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളില്‍ പന്ത്രണ്ടെണ്ണവും നഷ്ടത്തില്‍
 • ഫെയ്‌സ്ബുക്കിന് ഈ വര്‍ഷം നഷ്ടം 1740 കോടി
 • ജെറ്റ് എയര്‍വേയ്‌സ് 10 വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ വലഞ്ഞു
 • റോമിയോ ഹെലികോപ്റ്ററുകളും ആയുധം ഘടിപ്പിച്ച പ്രിഡേറ്റര്‍ ഡ്രോണുകളും അമേരിക്കയില്‍ നിന്ന്‌ സ്വന്തമാക്കാന്‍ ഇന്ത്യയൊരുങ്ങുന്നു
 • കിലോഗ്രാമിന്റെ നിര്‍വചനം മാറുന്നു
 • മലയാളി തോമസ് കുര്യന്‍ ഗൂഗിള്‍ ക്ലൗഡ് മേധാവിയായി സ്ഥാനമേറ്റു
 • പാസ്‌വേഡുകള്‍ ചോര്‍ന്നു; ഇന്‍സ്റ്റഗ്രാമിലും സുരക്ഷാ വീഴ്ച
 • ഫ്‌ളിപ്കാര്‍ട്ട് സിഇഒയ്ക്കുപിന്നാലെ മിന്ത്ര സിഇഒയും; രാജി സിഇഒ കല്യണ്‍ കൃഷ്ണമൂര്‍ത്തിയുമായി യോജിച്ചുപോകാന്‍ സാധിക്കാത്തതിനാല്‍
 • ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ജാവാ ബൈക്കുകള്‍പുനരവതരിക്കുന്നു
 • Write A Comment

   
  Reload Image
  Add code here