40 വ്യാപാര ദിനങ്ങള്‍ക്കൊണ്ട് ഇന്ത്യയില്‍ ഓഹരി നിക്ഷേപകര്‍ സമ്പാദിച്ചത് 15 ലക്ഷം കോടി രൂപ

Wed,Aug 29,2018


മുംബൈ: 40 വ്യാപാര ദിനങ്ങള്‍ക്കൊണ്ട് ഓഹരി നിക്ഷേപകര്‍ സമ്പാദിച്ചത് 15 ലക്ഷം കോടി രൂപ. ലാര്‍ജ് ക്യാപ് ഓഹരികള്‍ തിരഞ്ഞെടുത്ത് നിക്ഷേപിച്ചതും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ കൂട്ടത്തോടെ ഓഹരി വാങ്ങിയതുമാണ് സൂചികകള്‍ എക്കാലത്തെയും മികച്ച നിലവാരത്തിലെത്താന്‍ സഹായിച്ചത്. ഓഗസ്റ്റ് 28ലെ കണക്കുപ്രകാരം ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 159 ലക്ഷം കോടിയായി. ഇതിനുമുമ്പ് ജൂലായ് 2ന് 144 കോടി രൂപയായിരുന്നു മൂല്യം.

രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തിയിട്ടും, യുഎസ്-ചൈന വ്യാപാര യുദ്ധം മുറുകിയിട്ടും വികസ്വര രാഷ്ട്രങ്ങളിലെ കറന്‍സികള്‍ ദുര്‍ബലമായിട്ടും രാജ്യത്തെ ഓഹരി വിപണി കുലുങ്ങിയില്ല. എക്കാലത്തെയും ഉയരമായ 11,700ലാണ് നിഫ്റ്റി ട്രേഡ് ചെയ്യുന്നത്. എണ്ണ ശുദ്ധീകരണം മുതല്‍ ടെലികോംവരെയുള്ള സാധ്യതകള്‍ കൈകാര്യം ചെയ്യുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് നേട്ടത്തില്‍ മുന്നില്‍.

ഈകാലയളവില്‍ 2.25 ലക്ഷം കോടി രൂപയാണ് റിലയന്‍സിന്റെ വിപണിമൂല്യത്തിലുണ്ടായ വര്‍ധന. കമ്പനിയുടെ ഓഹരി വില 37 ശതമാനം വര്‍ധിച്ച് 1,318 രൂപയായി. ജൂലായ് രണ്ടിലെ 961.10 നിലവാരത്തില്‍നിന്നാണ് ഈ വര്‍ധന. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ വിപണി മൂല്യത്തില്‍ 80,381 കോടിയുടെ വര്‍ധനവാണുണ്ടായത്. ഐടിസി(59,890), സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(40,919)ഐസിഐസിഐ ബാങ്ക്(39,591),ആക്‌സിസ് ബാങ്ക് (38,027 കോടി), ബജാജ് ഫിനാന്‍സ്(36,788 കോടി) തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടം കൈവരിച്ചത്.

എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ബന്ധന്‍ ബാങ്ക്, ഇന്ത്യബുള്‍സ് വെഞ്ച്വേഴ്‌സ്, ഇന്‍ഫോസിസ്, ബജാജ് ഫിന്‍സര്‍വ്, ഡാബര്‍, മാരുതി, അള്‍ട്രടെക് സിമെന്റ്, എച്ച്‌സിഎല്‍ ടെക്, വിപ്രോ, നെസ് ലെ ഇന്ത്യ, എല്‍ആന്റ്ടി, ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, സണ്‍ ഫാര്‍മ, ജെഎസ്ഡബ്ലിയൂ സ്റ്റീല്‍, എന്‍ടിപിസി, ഹാവെല്‍സ്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ 10,000 കോടി രൂപയിലേറെ വിപണി മൂലധനത്തില്‍ നേട്ടമുണ്ടാക്കി.

Other News

 • കണ്ണൂരില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് ബുക്കിങ് തുടങ്ങി, ആദ്യ സര്‍വീസ് അബുദാബിയിലേക്ക്‌
 • ട്രമ്പിന്റെ സമ്മര്‍ദം: അസംസ്‌കൃത എണ്ണവില കുറഞ്ഞു
 • ഒഡീഷയിൽ റിലയൻസ് 3,000 കോടി രൂപ നിക്ഷേപിക്കും
 • ഉത്തരകൊറിയയിലെ ലസാറസ് ഹാക്കര്‍മാര്‍ എടിഎമ്മുകളില്‍ നിന്നും ദശലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്
 • ഫെയ്‌സ്ബുക്ക് പുതിയ 'ലാസ്സോ' ആപ്പ് പുറത്തിറക്കി
 • ഇന്ത്യയില്‍ ഈയിടെ ലിസ്റ്റ് ചെയ്ത ഓഹരികളില്‍ 15ല്‍ 10ഉം കനത്ത നഷ്ടത്തില്‍
 • ആദായനികുതി വരുമാനം: കേരളത്തിന് പന്ത്രണ്ടാം സ്ഥാനം
 • അലഹാബാദ് ബാങ്കിന് 3,054 കോടി രൂപയുടെ മൂലധന സഹായം
 • റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ അക്കൗണ്ടുകളിലുള്ളത്‌ 19.34 കോടി രൂപ മാത്രം
 • പതഞ്ജലി ആയൂര്‍വേദ് വസ്ത്ര വ്യാപാരമേഖലയിലേയ്ക്ക് ; ലക്ഷ്യമിടുന്നത് 1000 കോടി
 • ബാങ്കുകള്‍ വായ്പ്പാ പലിശ നിരക്ക് ഉയര്‍ത്തി
 • Write A Comment

   
  Reload Image
  Add code here