പ്രളയത്തിൽ കേടായ ഉപകരണങ്ങള്‍ക്ക്‌ സൗജന്യ സര്‍വീസ് നല്‍കുമെന്ന് ഗൃഹോപകരണ കമ്പനികള്‍

Tue,Aug 28,2018


കൊച്ചി: വെള്ളപ്പൊക്കത്തിൽ കേടായ ഗൃഹോപകരണങ്ങളും കിച്ചൺ അപ്ലയൻസസും വേഗത്തിൽ സർവീസ് ചെയ്തുകൊടുക്കാൻ കമ്പനികൾ സൗകര്യമൊരുക്കുന്നു. വെള്ളം കയറി കേടുപാടുണ്ടായ ഉപകരണങ്ങൾ നന്നാക്കാൻ മിക്ക കമ്പനികളും ലേബർ ചാർജ് ഈടാക്കുന്നില്ല. സ്പെയർ പാർട്‌സിന് ഡിസ്‌കൗണ്ടും കമ്പനികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ചില കമ്പനികൾ പ്രത്യേക സർവീസ് ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. പ്രളയംമൂലം കേടുപാടുകൾ ഉണ്ടായ ഉത്പന്നങ്ങൾക്ക് മാത്രമാണ് ആനുകൂല്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
സോണി
പ്രളയത്തിൽ കേടുപാടുണ്ടായ ഗൃഹോപകരണങ്ങൾക്ക് മാത്രമായി സോണി ഇന്ത്യ സെപ്റ്റംബർ ഒന്നു മുതൽ 12 വരെ സൗജന്യ സർവീസ് ക്ലിനിക് സംഘടിപ്പിക്കുകയാണ്. ലേബർ ചാർജ് ഇല്ല. സ്പെയർ പാർട്‌സിന് 50 ശതമാനം കിഴിവ്. കസ്റ്റമർ കെയർ നമ്പർ : 1800-103-7799.
എൽ.ജി.
എൽ.ജി.യുടെ സർവീസ് ക്യാമ്പ് ആരംഭിച്ചു കഴിഞ്ഞു. ഇത് സെപ്റ്റംബർ നാലുവരെ തുടരും. സർവീസ് ചാർജ് ഇല്ല. സ്പെയർ പാർട്‌സിന് 50 ശതമാനം കിഴിവ്. വിവരങ്ങൾക്ക്: 1800-315-9999, 1800-180-9999.
സാംസങ്
സാംസങ് ഇന്ത്യയുടെ സർവീസ് ക്യാമ്പ് ആരംഭിച്ചു. സെപ്റ്റംബർ ആറിന് അവസാനിക്കും. പ്രളയത്തിൽ കേടുപറ്റിയ ഉപകരണങ്ങൾ നന്നാക്കാൻ ലേബർ ചാർജ് ഇല്ല. പാർട്‌സിന് 50 ശതമാനം കിഴിവ്. വിവരങ്ങൾക്ക്: 1800-40-7267864.
ഗോദ്‌റെജ് അപ്ലയൻസസ്
ഗോദ്‌റെജിന്റെ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന സർവീസ് ക്യാമ്പ് സെപ്റ്റംബർ 10 വരെ നീണ്ടുനിൽക്കും. ലേബർ ചാർജ് ഈടാക്കില്ല. സ്പെയർ പാർട്‌സിന് 50 ശതമാനം കിഴിവ്. ടോൾ ഫ്രീ നമ്പർ: 1800-209-5511.
പാനസോണിക്
ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 22 വരെ നീളുന്ന സൗജന്യ സർവീസ് ക്യാമ്പാണ് പാനസോണിക് ഒരുക്കുന്നത്. സർവീസിനും സ്പെയർ പാർട്‌സിനും ചാർജ് ഈടാക്കില്ല. വിവരങ്ങൾക്ക്: 0484-4041955.
വി-ഗാർഡ്
സെപ്റ്റംബർ എട്ടു വരെയാണ് വി-ഗാർഡിന്റെ സർവീസ് ക്യാമ്പ്. സർവീസ് ചാർജിനും സ്പെയർ പാർട്‌സിനും 50 ശതമാനം ഇളവ്. ടോൾ ഫ്രീ നമ്പർ: 1800-103-1300.
ഐ.എഫ്.ബി.
ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 10 വരെയാണ് ഐ.എഫ്.ബി.യുടെ സർവീസ് ക്യാമ്പ്. സർവീസ് ചാർജ് സൗജന്യമാണ്. സ്പെയർ പാർട്‌സിന് ഇളവുമുണ്ടാകും. വെള്ളപ്പൊക്കത്തിൽ കേടുപാടുണ്ടായ ഉപകരണങ്ങൾക്ക് ആകർഷകമായ എക്സ്‌ചേഞ്ച് ഓഫറും ഒരുക്കിയിട്ടുണ്ട്. വിവരങ്ങൾക്ക്: 1860-425-5678 (ബി.എസ്.എൻ.എൽ.), 1800-3000-5678.
വേൾപൂൾ
സെപ്റ്റംബർ ഏഴു വരെയാണ് വേൾപൂൾ പ്രത്യേക സർവീസ് ഒരുക്കുന്നത്. ലേബർ ചാർജ് ഇല്ല. സ്പെയർ പാർട്‌സിന് 50 ശതമാനം ഇളവ്. വിവരങ്ങൾക്ക്: 1800-208-1800.

Other News

 • ഫ്‌ളിപ്കാര്‍ട്ട് സിഇഒയ്ക്കുപിന്നാലെ മിന്ത്ര സിഇഒയും; രാജി സിഇഒ കല്യണ്‍ കൃഷ്ണമൂര്‍ത്തിയുമായി യോജിച്ചുപോകാന്‍ സാധിക്കാത്തതിനാല്‍
 • ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ജാവാ ബൈക്കുകള്‍പുനരവതരിക്കുന്നു
 • മോശം പെരുമാറ്റം: ഫ്ലിപ്കാര്‍ട്ട് സി.ഇ.ഒ. രാജിവച്ചു
 • പണലഭ്യത ഉറപ്പുവരുത്തുന്നതിനായി റിസര്‍വ് ബാങ്ക് 12,000 കോടി രൂപ വിപണിയിലിറക്കും
 • കണ്ണൂരില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് ബുക്കിങ് തുടങ്ങി, ആദ്യ സര്‍വീസ് അബുദാബിയിലേക്ക്‌
 • ട്രമ്പിന്റെ സമ്മര്‍ദം: അസംസ്‌കൃത എണ്ണവില കുറഞ്ഞു
 • ഒഡീഷയിൽ റിലയൻസ് 3,000 കോടി രൂപ നിക്ഷേപിക്കും
 • ഉത്തരകൊറിയയിലെ ലസാറസ് ഹാക്കര്‍മാര്‍ എടിഎമ്മുകളില്‍ നിന്നും ദശലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്
 • ഫെയ്‌സ്ബുക്ക് പുതിയ 'ലാസ്സോ' ആപ്പ് പുറത്തിറക്കി
 • ഇന്ത്യയില്‍ ഈയിടെ ലിസ്റ്റ് ചെയ്ത ഓഹരികളില്‍ 15ല്‍ 10ഉം കനത്ത നഷ്ടത്തില്‍
 • ആദായനികുതി വരുമാനം: കേരളത്തിന് പന്ത്രണ്ടാം സ്ഥാനം
 • Write A Comment

   
  Reload Image
  Add code here