അവെഞ്ചുറ ചോപ്പര്‍സിന്റെ ഇന്ത്യയിലെ ആദ്യ ഷോറൂം ബെംഗളൂരുവില്‍ തുറന്നു

Tue,Aug 28,2018


അവെഞ്ചുറ ചോപ്പര്‍സിന്റെ രാജ്യത്തെ ആദ്യ ഷോറൂം ബെംഗളൂരുവില്‍ തുറന്നു. ബെംഗളൂരു റെസിഡന്‍സി റോഡിലെ ഡ്രൈവന്‍ കഫേയിലാണ് ആദ്യ ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചത്. അമേരിക്കയിലെ പ്രശസ്ത ബ്രാന്റായ ചോപ്പറിന്റെ തനി പകര്‍പ്പുള്ള രുദ്ര, പ്രവേഗ ബൈക്കുകള്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ അവെഞ്ചുറ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. ഇവ രണ്ടുമാണ് ആദ്യം അവെഞ്ചുറയില്‍നിന്ന് സ്വന്തമാക്കാനാവുക.

ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയില്‍നിന്ന് (ARAI) അനുമതി ലഭിച്ചതോടെയാണ് അവെഞ്ചുറ വില്‍പ്പന ആരംഭിച്ചത്. ബെംഗളൂരുവിന് പിന്നാലെ ഡല്‍ഹിയിലും ഹൈദരാബാദിലും കമ്പനി ഉടന്‍ ഡീലര്‍ഷിപ്പ് ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. നവംബറിലെ ലോഞ്ചിങ് വേളയില്‍ പ്രീ-ബുക്കിങ് ആരംഭിച്ച രുദ്രയ്ക്ക് 23.9 ലക്ഷം രൂപയും പ്രവേഗയ്ക്ക് 21.4 ലക്ഷം രൂപയുമാണ് മുംബൈ എക്‌സ്‌ഷോറൂം വില.

ഉപഭോക്താക്കള്‍ക്ക് ടെസ്റ്റ് ഡ്രൈവിനായി ഇപ്പോള്‍ രുദ്രയും പ്രവേഗയും ലഭ്യമാണ്. അമേരിക്കയിലെ ബിഗ് ബിയര്‍ ചോപ്പറിന്റെ സ്ഥാപകനായ കെല്‍വിന്‍ അല്‍സോപ്പാണ് രണ്ടു ബൈക്കുകളും ഡിസൈന്‍ ചെയ്തത്. അമേരിക്കയിലെ എസ് & എസ് സൈക്കിള്‍സില്‍ നിന്നെടുത്ത 2032 വി-ട്വിന്‍ ഫ്യുവല്‍ ഇഞ്ചക്റ്റഡ് എന്‍ജിനാണ് രുദ്രയിലും പ്രവേഗയിലും ഉപയോഗിച്ചിരിക്കുന്നത്.

2908 എംഎം നീളമുണ്ട് രുദ്രയ്ക്ക് 350 കിലോഗ്രാമാണ് ആകെ ഭാരം. പ്രവേഗയ്ക്ക് ഇതിനെക്കാള്‍ 3 കിലോഗ്രാം ഭാരം കുറവാണ് (347 കിലോഗ്രാം), 2627 എംഎം ആണ് നീളം. രണ്ടിനും 150 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. മുന്നിലും പിന്നിലും 6 പിസ്റ്റന്‍ കാലിപ്പേര്‍സുള്ള ബെറിഞ്ചര്‍ ബ്രേക്കാണ് നല്‍കിയത്. രുദ്രയില്‍ മുന്നിലെ വീല്‍ സൈസ് 23 ഇഞ്ചും പിന്നില്‍ 20 ഇഞ്ചുമാണ്. പ്രവേഗയില്‍ മുന്നില്‍ 20 ഇഞ്ച് വീലും പിന്നില്‍ 18 ഇഞ്ചുമാണ്. ബ്രിട്ടീഷ് കമ്പനിയായ എവോണില്‍ നിന്നെടുത്തതാണ് ടയര്‍. ഇതുകൂടാതെ ഗ്രാഫിക്സ്, ഹെഡ്ലാംമ്പ്, ഹാന്‍ഡില്‍ബാര്‍, വീല്‍, റിയര്‍ ഫെന്‍ഡര്‍ എന്നിവയില്‍ നിരവധി പേഴ്സണലൈസേഷനും കമ്പനി നല്‍കും.

Other News

 • മോശം പെരുമാറ്റം: ഫ്ലിപ്കാര്‍ട്ട് സി.ഇ.ഒ. രാജിവച്ചു
 • പണലഭ്യത ഉറപ്പുവരുത്തുന്നതിനായി റിസര്‍വ് ബാങ്ക് 12,000 കോടി രൂപ വിപണിയിലിറക്കും
 • കണ്ണൂരില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് ബുക്കിങ് തുടങ്ങി, ആദ്യ സര്‍വീസ് അബുദാബിയിലേക്ക്‌
 • ട്രമ്പിന്റെ സമ്മര്‍ദം: അസംസ്‌കൃത എണ്ണവില കുറഞ്ഞു
 • ഒഡീഷയിൽ റിലയൻസ് 3,000 കോടി രൂപ നിക്ഷേപിക്കും
 • ഉത്തരകൊറിയയിലെ ലസാറസ് ഹാക്കര്‍മാര്‍ എടിഎമ്മുകളില്‍ നിന്നും ദശലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്
 • ഫെയ്‌സ്ബുക്ക് പുതിയ 'ലാസ്സോ' ആപ്പ് പുറത്തിറക്കി
 • ഇന്ത്യയില്‍ ഈയിടെ ലിസ്റ്റ് ചെയ്ത ഓഹരികളില്‍ 15ല്‍ 10ഉം കനത്ത നഷ്ടത്തില്‍
 • ആദായനികുതി വരുമാനം: കേരളത്തിന് പന്ത്രണ്ടാം സ്ഥാനം
 • അലഹാബാദ് ബാങ്കിന് 3,054 കോടി രൂപയുടെ മൂലധന സഹായം
 • റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ അക്കൗണ്ടുകളിലുള്ളത്‌ 19.34 കോടി രൂപ മാത്രം
 • Write A Comment

   
  Reload Image
  Add code here