പ്ര​ള​യ​വും മ​ണ്ണി​ടി​ച്ചി​ലും: ടെലികോം മേഖലക്ക്​ നഷ്​ടം 350 കോടി

Mon,Aug 27,2018


തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​വും മ​ണ്ണി​ടി​ച്ചി​ലും കേരളത്തിലെ 20 ശ​ത​മാ​ന​ത്തി​ലേ​റെ ടെ​ലി​ഫോ​ൺ ശൃംഖലയെ ബാധിച്ചതായി ടെലികോം മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​ണ് കൂ​ടു​ത​ൽ നാ​ശ​ന​ഷ്​​ട​ങ്ങ​ളു​ണ്ടാ​യ​ത്. ​ടെ​ലി​കോം സേ​വ​ന​ദാ​താ​ക്ക​ൾ​ക്കും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ദാ​താ​ക്ക​ൾ​ക്കു​മാ​യി 350 കോ​ടി രൂ​പ​യു​ടെ ന​ഷ്​​ട​മു​ണ്ടാ​യെ​ന്നാ​ണ്​ പ്രാ​ഥ​മി​ക ക​ണ​ക്കെ​ന്നും ടെ​ലി​േ​കാം സെ​ക്ര​ട്ട​റി അരുണാ സുന്ദരരാജന്റെ സാ​ന്നി​ധ്യ​ത്തി​ൽ ത​ല​സ്​​ഥാ​ന​ത്ത് ചേ​ർ​ന്ന അ​വ​ലോ​ക​ന​യോ​ഗം വി​ല​യി​രു​ത്തി. കേ​ര​ള​ത്തി​ലെ 85,900 മൊ​ബൈ​ൽ ട​വ​റു​ക​ളി​ൽ 23,552 എ​ണ്ണ​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​ള​യം ബാ​ധി​ച്ചു. ആ​ഗ​സ്​​റ്റ്​ 24 ഓ​ടെ 22,217 ബി.​ടി.​എ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പു​നഃ​സ്ഥാ​പി​ക്കാ​നാ​യി. 153 ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ 131 എ​ണ്ണം പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി.

190 ഇ​ട​ങ്ങ​ളി​ൽ ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ കേ​ബി​ൾ മു​റി​ഞ്ഞു​പോ​യി​രു​ന്നു. ഇ​ത്​ 168 ഇ​ട​ത്തും പു​നഃ​സ്ഥാപിച്ചു. ശേ​ഷി​ക്കു​ന്ന 22 ഇ​ട​ങ്ങ​ളി​ൽ എ​ത്തി​പ്പെ​ടാ​ൻ സാ​ധി​ക്കു​ന്ന സ​മ​യ​ത്തേ ജോ​ലി​ക​ൾ ആ​രം​ഭി​ക്കാ​നാ​കൂ. നി​ല​വി​ൽ 98 ശ​ത​മാ​നം മൊ​ബൈ​ൽ ട​വ​റു​ക​ളും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ണ്. അ​തേ​സ​മ​യം വൈ​ദ്യു​തി ഇ​നി​യും പു​നഃ​സ്ഥാ​പി​ക്കാ​ത്ത​തി​നാ​ൽ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ലെ 400ല​ധി​കം മൊ​ബൈ​ൽ ട​വ​റു​ക​ൾ ഡീ​സ​ൽ ജ​ന​റേ​റ്റ​റു​ക​ളി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ജ​ന​റേ​റ്റ​റു​ക​ൾ​ക്ക്​ ഇ​ന്ധ​നം ഉ​റ​പ്പാ​ക്കു​ന്ന​ത് വെ​ല്ലു​വി​ളി​യാ​യി തു​ട​രു​ക​യാ​ണ്.

കു​ട്ട​നാ​ട് മേ​ഖ​ല​യി​ലെ ടെ​ലി​കോം സേ​വ​ന​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കാ​നാ​ണ് മു​ന്തി​യ പ​രി​ഗ​ണ​ന. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ തി​രി​ച്ച്​ വീ​ടു​ക​ളി​ലെ​ത്തു​ന്ന​തി​നു​മു​മ്പ്​ ടെ​ലി​കോം സേ​വ​ന​ങ്ങ​ൾ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്ക​ണ​മെ​ന്ന്​ സേ​വ​ന​ദാ​താ​ക്ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ബാ​ക്കി പ്ര​ദേ​ശ​ങ്ങ​ളി​ലെ മൊ​ബൈ​ൽ ട​വ​റു​ക​ളു​ടെ​യും ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ ശൃം​ഖ​ല​യു​ടെ​യും കേ​ടു​പാ​ടു​ക​ൾ തീ​ർ​ത്ത്​ ആ​ഗ​സ്​​റ്റ്​ അ​വ​സാ​ന​ത്തോ​ടെ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കും. മൊ​ബൈ​ൽ സേ​വ​ന​ദാ​താ​ക്ക​ൾ​ക്ക് സേ​വ​ന​ല​ഭ്യ​ത പു​നഃ​സ്ഥാ​പി​ക്കാ​ൻ സം​സ്​​ഥാ​ന സ​ർ​ക്കാ​റിന്റെ ഭാ​ഗ​ത്തു​നി​ന്ന്​ സ​ഹാ​യ​ക​മാ​യ നി​ല​പാ​ട്​ ഉ​ണ്ടാ​യ​താ​യി യോ​ഗം വി​ല​യി​രു​ത്തി.

Other News

 • ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളില്‍ പന്ത്രണ്ടെണ്ണവും നഷ്ടത്തില്‍
 • ഫെയ്‌സ്ബുക്കിന് ഈ വര്‍ഷം നഷ്ടം 1740 കോടി
 • ജെറ്റ് എയര്‍വേയ്‌സ് 10 വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ വലഞ്ഞു
 • റോമിയോ ഹെലികോപ്റ്ററുകളും ആയുധം ഘടിപ്പിച്ച പ്രിഡേറ്റര്‍ ഡ്രോണുകളും അമേരിക്കയില്‍ നിന്ന്‌ സ്വന്തമാക്കാന്‍ ഇന്ത്യയൊരുങ്ങുന്നു
 • കിലോഗ്രാമിന്റെ നിര്‍വചനം മാറുന്നു
 • മലയാളി തോമസ് കുര്യന്‍ ഗൂഗിള്‍ ക്ലൗഡ് മേധാവിയായി സ്ഥാനമേറ്റു
 • പാസ്‌വേഡുകള്‍ ചോര്‍ന്നു; ഇന്‍സ്റ്റഗ്രാമിലും സുരക്ഷാ വീഴ്ച
 • ഫ്‌ളിപ്കാര്‍ട്ട് സിഇഒയ്ക്കുപിന്നാലെ മിന്ത്ര സിഇഒയും; രാജി സിഇഒ കല്യണ്‍ കൃഷ്ണമൂര്‍ത്തിയുമായി യോജിച്ചുപോകാന്‍ സാധിക്കാത്തതിനാല്‍
 • ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ജാവാ ബൈക്കുകള്‍പുനരവതരിക്കുന്നു
 • മോശം പെരുമാറ്റം: ഫ്ലിപ്കാര്‍ട്ട് സി.ഇ.ഒ. രാജിവച്ചു
 • പണലഭ്യത ഉറപ്പുവരുത്തുന്നതിനായി റിസര്‍വ് ബാങ്ക് 12,000 കോടി രൂപ വിപണിയിലിറക്കും
 • Write A Comment

   
  Reload Image
  Add code here