എയർ ഇന്ത്യയുടെ കടം തീർക്കാൻ സർക്കാർ 7000 കോടി നൽകും

Mon,Aug 27,2018


ന്യൂഡൽഹി: കടത്തിൽ മുങ്ങിയ പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യയെ രക്ഷിക്കാൻ കേന്ദ്രസർക്കാർ 7,000 ​കോടി നൽകുമെന്ന്​ റിപ്പോർട്ട്​. കമ്പനിയെ രക്ഷിക്കാൻ ബെയിൽ ഒൗട്ട്​ പാക്കേജായിരിക്കും സർക്കാർ നടപ്പിലാക്കുക. രണ്ട്​ ഘട്ടങ്ങളിലുള്ള പദ്ധതിയാണ്​ സർക്കാർ വിഭാവനം ചെയ്​തിരിക്കുന്നത്​. കമ്പനിക്കുള്ള മൂലധനമായാട്ടായിരിക്കും കേന്ദ്ര ധനകാര്യമന്ത്രാലയം 7000 കോടി കൈമാറുക.

ഇതിന്​ പുറമെ 2000 കോടിക്കുള്ള ബാങ്ക്​ ഗ്യാരണ്ടിയും എയർ ഇന്ത്യക്കായി നൽകും. ഇൗ തുക പ്രവർത്തനമൂലധനമാക്കി മാറ്റുമെന്നാണ്​ റിപ്പോർട്ട്​. പാക്കേജിന്റെ ആദ്യ ഘട്ടമായി എയർ ഇന്ത്യയുടെ ആസ്​തികൾ എസ്​.പി.വി(സ്​പെഷ്യൽ പർ​പ്പസ്​ എൻറിറ്റി)യിലേക്ക്​ മാറ്റുകയാണ്​ ചെയ്യുക. കമ്പനിയുടെ 35,484 കോടിയുടെ രൂപയാണ്​ എസ്​.പി.വി അക്കൗണ്ടിലേക്ക്​ മാറ്റുക. ബാക്കി വരുന്ന 19,826 കോടി എയർ ഇന്ത്യയുടെ കൈവശം തന്നെയായിരിക്കും.

രണ്ടാം ഘട്ടമായിട്ടായിരിക്കും 7,000 കോടി മൂലധനത്തോട്​ കൂട്ടിച്ചേർക്കുക. അടുത്ത മാസം 6000 കോടി, ഡിസംബർ, ജനുവരി മാസങ്ങളിലായി യഥാക്രമം 400, 600 കോടി എന്നിങ്ങനെ മൂന്ന്​ തവണയായിട്ടായിരിക്കും തുക നൽകുക

Other News

 • ഇന്ത്യയില്‍ സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു തുടങ്ങി, കമ്പനി ഡെപ്പോസിറ്റുകള്‍ക്കും എന്‍ഡിഎകള്‍ക്കും ആകര്‍ഷകമായ വര്‍ധന
 • ഇന്ത്യയില്‍ ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ വര്‍ധിപ്പിച്ചു
 • 20,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങൾക്ക് യു.എസ് തീരുവ ഏര്‍പ്പെടുത്തി; വ്യാപാരയുദ്ധം പുതിയ തലത്തിലേക്ക്‌
 • മുൻ സി.എഫ്.ഒ.യ്ക്ക് ഇൻഫോസിസ് 12.17 കോടി രൂപ നൽകണം
 • ഇന്ത്യയില്‍ വീണ്ടും ബാങ്ക് ലയനം : ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്കുകൾ ഒന്നാകും
 • ഇന്ത്യന്‍ ഓഹരി വിപണിയിലെ കുതിപ്പ് കഴിഞ്ഞെന്ന് ഗോള്‍ഡ്മാന്‍ സാച്‌സ്
 • ഒ-റിങ്‌സ് തകരാര്‍; ഫോക്‌സ്‌വാഗണ്‍ കാറുകള്‍ തിരിച്ച് വിളിക്കുന്നു
 • ഓഹരി വിപണി കൂപ്പുകുത്തി; കനത്ത നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു
 • മല്യയ്ക്ക് വായ്പ അനുവദിച്ച ബാങ്ക് ഉദ്യോഗസ്ഥരും കുടുങ്ങിയേക്കും
 • ടൈം മാസിക വിറ്റു; കച്ചവടം 190 മില്യണ്‍ ഡോളറിന്
 • ഡിജിറ്റൽ വ്യാപാരം ഇൗ വർഷം 2.37 ലക്ഷം കോടി രൂപയുടേതാകും
 • Write A Comment

   
  Reload Image
  Add code here