പേടിഎമ്മില്‍ നിക്ഷേപത്തിനൊരുങ്ങി വാരന്‍ ബഫറ്റ്; ഇന്ത്യയിലെ ആദ്യ നിക്ഷേപം

Mon,Aug 27,2018


ബെംഗളൂരു: ഓഹരി നിക്ഷേപരംഗത്തെ അതികായനായ വാരന്‍ ബഫറ്റ് ആദ്യമായി ഇന്ത്യയില്‍ നിക്ഷേപത്തിനൊരുങ്ങുന്നു.പേ ടിഎമ്മിന്റെ മാതൃ സ്ഥാപനമായ വണ്‍97 കമ്യൂണിക്കേഷന്‍സിലാണ് 2000-2500 കോടി രൂപ നിക്ഷേപിക്കുക. ചൈനയിലെ ഓണ്‍ലൈന്‍ ഭീമനായ ആലിബാബയ്ക്കും ജപ്പാനിലെ സോഫ്റ്റ് ബാങ്കും ഇതിനകം പേ ടിഎമ്മില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

ആലിബാബയ്ക്ക് 42 ശതമാനവും സോഫ്റ്റ് ബാങ്കിന് 20 ശതമാനവും പേ ടിഎമ്മിന്റെ സ്ഥാപകനായ വിജയ് ശേഖര്‍ ശര്‍മയ്ക്ക് 16 ശതമാനവും സെയ്ഫ് പാര്‍ട്ടണേഴ്‌സിന് 22 ശതമാനവും ഓഹരി പങ്കാളിത്തമാണ് നിലവിലുള്ളത്.

തുടക്കത്തില്‍ മുന്നു മുതല്‍ നാലുശതമാനംവരെ ഓഹരി സ്വന്തമാക്കാനാണ് വാറന്‍ ബഫറ്റിന്റെ ശ്രമം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും പേ ടിഎമ്മുമായി ബന്ധപ്പെട്ടവൃത്തങ്ങള്‍ സൂചിപ്പിച്ചു.

Other News

  • 20,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങൾക്ക് യു.എസ് തീരുവ ഏര്‍പ്പെടുത്തി; വ്യാപാരയുദ്ധം പുതിയ തലത്തിലേക്ക്‌
  • മുൻ സി.എഫ്.ഒ.യ്ക്ക് ഇൻഫോസിസ് 12.17 കോടി രൂപ നൽകണം
  • ഇന്ത്യയില്‍ വീണ്ടും ബാങ്ക് ലയനം : ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്കുകൾ ഒന്നാകും
  • ഇന്ത്യന്‍ ഓഹരി വിപണിയിലെ കുതിപ്പ് കഴിഞ്ഞെന്ന് ഗോള്‍ഡ്മാന്‍ സാച്‌സ്
  • ഒ-റിങ്‌സ് തകരാര്‍; ഫോക്‌സ്‌വാഗണ്‍ കാറുകള്‍ തിരിച്ച് വിളിക്കുന്നു
  • ഓഹരി വിപണി കൂപ്പുകുത്തി; കനത്ത നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു
  • മല്യയ്ക്ക് വായ്പ അനുവദിച്ച ബാങ്ക് ഉദ്യോഗസ്ഥരും കുടുങ്ങിയേക്കും
  • ടൈം മാസിക വിറ്റു; കച്ചവടം 190 മില്യണ്‍ ഡോളറിന്
  • ഡിജിറ്റൽ വ്യാപാരം ഇൗ വർഷം 2.37 ലക്ഷം കോടി രൂപയുടേതാകും
  • യുഎം റെനഗേഡ് ബൈക്കുകളുടെ ഇന്ത്യയിലേക്കുള്ള വരവ് വൈകും
  • ദുരുപയോഗം തടയാൻ ഫെയ്സ്ബുക്ക് സജ്ജമെന്ന് സക്കർബർഗ്
  • Write A Comment

     
    Reload Image
    Add code here