വരുമാനത്തിന്റെ കാര്യത്തില്‍ വൊഡേഫോണിനെ മറികടന്ന് ജിയോ രണ്ടാം സ്ഥാനത്ത്‌

Mon,Aug 27,2018


മൂംബൈ:വരുമാനത്തിന്റെ കാര്യത്തില്‍ വൊഡാഫോണിനെ മറികടന്ന് ജിയോ രണ്ടാം സ്ഥാനത്ത്. ഭാരതി എയര്‍ടെല്ലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ടെലികോം കമ്പനി.എന്നാല്‍ എയര്‍ടെല്ലിന് തൊട്ടടുത്ത് എത്തിയിരിക്കയാണ് ജിയോ ഇപ്പോള്‍.ജൂണില്‍ അവസാനിച്ച പാദത്തില്‍ ജിയോയുടെ വരുമാന വിപണി വിഹിതം 22.4 ശതമാനമായി. അതേസമയം, വൊഡാഫോണിന്റെ വരുമാന വിഹിതം 19.3ശതമാനത്തിലെത്തുകയും ചെയതു.

നേരിയ കുറവുണ്ടായെങ്കിലും 31.7 ശതമാനവുമായി എയര്‍ടെല്‍തന്നെയാണ് മുന്നില്‍. 15.4 ശതമാനമാണ് ഐഡിയയുടെ റവന്യു മാര്‍ക്കറ്റ് ഷെയര്‍. ജൂണില്‍ അവസാനിച്ച പാദത്തില്‍ 7,200 കോടി രൂപയാണ് ജിയോയുടെ മൊത്തവരുമാനം. എയര്‍ടെലിന്റേത് 10,200 കോടിയും വൊഡാഫോണിന്റേത് 6,200 കോടിയുമാണ്. 5,000 കോടി രൂപയാണ് ഐഡിയയുടെ വരുമാനം.

വരിക്കാരുടെ എണ്ണത്തില്‍ നാലാം സ്ഥാനമാണ് ജിയോക്കുള്ളത്. ജൂണില്‍ അവസാനിച്ച പാദത്തിലെ കണക്കുപ്രകാരം 21.5 കോടിയാണ് ജിയോയുടെ വരിക്കാരുടെ എണ്ണം.

ഗ്രാമീണ മേഖലയാണ് ജിയോയുടെ പ്രധാന വരുമാന സ്രോതസ്സ്.

Other News

 • 11 മാസത്തിനിടെ ഇന്ത്യയില്‍ ഇപിഎഫ്‌ അംഗങ്ങളായത് 1.2 കോടി പേര്‍
 • ഇന്ത്യയുടെ ധനക്കമ്മി സാമ്പത്തിക വർഷത്തെ ലക്ഷ്യത്തിന്റെ 94.7 ശതമാനമായി
 • അസംസ്‌കൃത എണ്ണവില കുതിക്കുന്നു; ബാരലിന് 81.45 ഡോളറായി
 • ഹോട്ട്‌സ്റ്റാറിന്റെ ചീഫ് അജിത് മോഹന്‍ ഫെയ്‌സ്ബുക്ക് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും വൈസ് പ്രസിഡന്റുമായി ചുമതലയേല്‍ക്കും
 • വായ്പ കുടിശിക 5000 കോടി: സ്‌റ്റെര്‍ലിങ് ബയോടെക് ഉടമ നൈജീരിയയിലേയ്ക്ക് മുങ്ങി
 • ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി വില ഇടിയുന്നു
 • വിവാദ റഫാല്‍ കരാര്‍; റിലയൻസിനെ ശുപാർശ ചെയ്തത് ഇന്ത്യയെന്ന് ഫ്രഞ്ച് മുൻ പ്രസിഡന്റ്
 • രൂപയുടെ മൂല്യമിടിവ്: ഇന്ത്യ സ്റ്റീലിന്റെ ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കുന്നു
 • ഇന്ത്യ അഞ്ച് ലക്ഷം കോടി ഡോളറിന്റെ സമ്പദ്ഘടനയാകുമെന്ന് പ്രധാനമന്ത്രി
 • ഇന്ത്യയില്‍ സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു തുടങ്ങി, കമ്പനി ഡെപ്പോസിറ്റുകള്‍ക്കും എന്‍ഡിഎകള്‍ക്കും ആകര്‍ഷകമായ വര്‍ധന
 • ഇന്ത്യയില്‍ ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ വര്‍ധിപ്പിച്ചു
 • Write A Comment

   
  Reload Image
  Add code here