പ്രളയം: അദാനി 50 കോടിയുടെ സഹായം നൽകും

Sat,Aug 25,2018


മുംബൈ: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന്​ സഹായവുമായി അദാനി ഗ്രൂപ്പ്​. കമ്പനിക്ക്​ കീഴിലുള്ള സാമൂഹ്യ സുരക്ഷ വിഭാഗമായ അദാനി ഫൗണ്ടേഷനാണ്​ കേരളത്തിന്​ സഹായവുമായി രംഗത്തെത്തുന്നത്​. ഇതിൽ 25 കോടി അടിയന്തിര സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്​ കൈമാറും. ബാക്കി 25 കോടി കേരളത്തി​ന്റെ പുനർനിർമാണ പ്രവർത്തനങ്ങളൾക്കായി വിനിയോഗിക്കുമെന്നാണ്​ ​ അദാനി ഗ്രൂപ്പ്​ അറിയിച്ചിരിക്കുന്നത്​.

ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം​ ചെയ്യുമെന്നും ഗ്രൂപ്പ്​ അറിയിച്ചിട്ടുണ്ട്​. അരി, അവൽ, ബിസ്​കറ്റ്​, സോപ്പ്​, ടൂത്ത്​പേസ്​റ്റ്​, ടൂത്ത്​ബ്രഷ്​ തുടങ്ങി അവശ്യസാധനങ്ങൾ ഉൾപ്പെടുത്തിയാവും കിറ്റ്​ തയാറാക്കുക​.

കേരളത്തിലെ പ്രധാന വികസന പദ്ധതികളിലൊന്നായ വിഴിഞ്ഞം തുറമുഖത്തി​ന്റെ നിർമാണ കരാർ അദാനി ഗ്രൂപ്പിനാണ്​. നേരത്തെ മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസും കേരളത്തിന്​ സഹായം നൽകിയിരുന്നു. 71 കോടി രൂപയുടെ സഹായമാണ്​ റിലയൻസ്​ പ്രഖ്യാപിച്ചത്​.

Other News

 • ഉത്തരകൊറിയയിലെ ലസാറസ് ഹാക്കര്‍മാര്‍ എടിഎമ്മുകളില്‍ നിന്നും ദശലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്
 • ഫെയ്‌സ്ബുക്ക് പുതിയ 'ലാസ്സോ' ആപ്പ് പുറത്തിറക്കി
 • ഇന്ത്യയില്‍ ഈയിടെ ലിസ്റ്റ് ചെയ്ത ഓഹരികളില്‍ 15ല്‍ 10ഉം കനത്ത നഷ്ടത്തില്‍
 • ആദായനികുതി വരുമാനം: കേരളത്തിന് പന്ത്രണ്ടാം സ്ഥാനം
 • അലഹാബാദ് ബാങ്കിന് 3,054 കോടി രൂപയുടെ മൂലധന സഹായം
 • റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ അക്കൗണ്ടുകളിലുള്ളത്‌ 19.34 കോടി രൂപ മാത്രം
 • പതഞ്ജലി ആയൂര്‍വേദ് വസ്ത്ര വ്യാപാരമേഖലയിലേയ്ക്ക് ; ലക്ഷ്യമിടുന്നത് 1000 കോടി
 • ബാങ്കുകള്‍ വായ്പ്പാ പലിശ നിരക്ക് ഉയര്‍ത്തി
 • ഗ്രേറ്റ് കേരള ഷോപ്പിങ് ഉത്സവില്‍ നാലു കോടിയുടെ സമ്മാനങ്ങള്‍
 • ഇന്ത്യയില്‍ 75 ലക്ഷം പേർക്കൂടി ആദായനികുതി കൊടുക്കുന്നവരുടെ പട്ടികയിൽ
 • സ്വര്‍ണവില ആറുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തില്‍
 • Write A Comment

   
  Reload Image
  Add code here