പ്രളയക്കെടുതി: റിലയൻസ്​ 71 കോടിയുടെ സഹായം നൽകും

Sat,Aug 25,2018


ന്യൂഡൽഹി: പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന്​ റിലയൻസ്​ 71 കോടിയുടെ സഹായം നൽകും. നീത അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ്​ ഫൗണ്ടേഷനാണ്​ കേരളത്തിന്​ സഹായമെത്തിക്കുക. ഇതിൽ 21 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്​ സംഭാവന ചെയ്യും. 50 കോടി രൂപയുടെ ഉൽപന്നങ്ങൾ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യുമെന്നാണ്​ റിലയൻസ്​ അറിയിച്ചിരിക്കുന്നത്​.

160 സർക്കാർ ദുരിതാശ്വാസ ക്യാമ്പുകളിലായി 50,000 പേർക്ക്​ ഭക്ഷണവും അവശ്യവസ്​തുക്കളും വിതരണം ചെയ്യുമെന്നാണ്​ റിലയൻസ്​ ഫൗണ്ടേഷ​​​ന്റെ അറിയിപ്പ്​​. സംസ്ഥാനത്തിന്​ സഹായവുമായുളള പ്രത്യേക വിമാനം മഹാരാഷ്​ട്രയിൽ നിന്ന്​ കേരളത്തിലെത്തുമെന്നും റിലയൻസ്​ പുറത്തിറക്കിയ പത്രകുറിപ്പിൽ വ്യക്​തമാക്കുന്നു. ഇതിന്​ പുറമേ പ്രളയത്തിന്​ ശേഷമുള്ള കേരളത്തിന്റെ പുനർനിർമാണത്തിന്​ കമ്പനിയുടെ സഹായവുമുണ്ടാകും.

​പ്രളയം മൂലം ദുരിതത്തിലായ കേരളത്തെ സഹായിക്കാൻ നിരവധി കമ്പനികൾ നേരത്തെ രംഗത്തെത്തിയിരുന്നു. ഇവർക്ക്​ പിന്നാലെയാണ്​ റിലയൻസും ​ സഹായം നൽകുന്നത്​.

Other News

 • 20,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങൾക്ക് യു.എസ് തീരുവ ഏര്‍പ്പെടുത്തി; വ്യാപാരയുദ്ധം പുതിയ തലത്തിലേക്ക്‌
 • മുൻ സി.എഫ്.ഒ.യ്ക്ക് ഇൻഫോസിസ് 12.17 കോടി രൂപ നൽകണം
 • ഇന്ത്യയില്‍ വീണ്ടും ബാങ്ക് ലയനം : ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്കുകൾ ഒന്നാകും
 • ഇന്ത്യന്‍ ഓഹരി വിപണിയിലെ കുതിപ്പ് കഴിഞ്ഞെന്ന് ഗോള്‍ഡ്മാന്‍ സാച്‌സ്
 • ഒ-റിങ്‌സ് തകരാര്‍; ഫോക്‌സ്‌വാഗണ്‍ കാറുകള്‍ തിരിച്ച് വിളിക്കുന്നു
 • ഓഹരി വിപണി കൂപ്പുകുത്തി; കനത്ത നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു
 • മല്യയ്ക്ക് വായ്പ അനുവദിച്ച ബാങ്ക് ഉദ്യോഗസ്ഥരും കുടുങ്ങിയേക്കും
 • ടൈം മാസിക വിറ്റു; കച്ചവടം 190 മില്യണ്‍ ഡോളറിന്
 • ഡിജിറ്റൽ വ്യാപാരം ഇൗ വർഷം 2.37 ലക്ഷം കോടി രൂപയുടേതാകും
 • യുഎം റെനഗേഡ് ബൈക്കുകളുടെ ഇന്ത്യയിലേക്കുള്ള വരവ് വൈകും
 • ദുരുപയോഗം തടയാൻ ഫെയ്സ്ബുക്ക് സജ്ജമെന്ന് സക്കർബർഗ്
 • Write A Comment

   
  Reload Image
  Add code here