നാലുദിവസം ബാങ്ക് അവധി; എടിഎമ്മുകളിലെ പണം തികയാതെ വന്നേക്കും

Fri,Aug 24,2018


തിരുവനന്തപുരം : വെള്ളിയാഴ്ച മുതല്‍ തുടര്‍ച്ചയായി നാല് ദിവസം ബാങ്കുകള്‍ക്ക് അവധി. സാമ്പത്തിുക ഇടപാടുകള്‍ക്ക് എ.ടി.എമ്മുകള്‍ മാത്രമാണ് ആശ്രയം.
ഇതോടെ ദുരിതംനിറഞ്ഞ ഈ ഓണക്കാലത്ത് ജനങ്ങള്‍ കൂടുതല്‍ നട്ടംതിരിയുമോയെന്ന് ആശങ്ക. ഓഗസ്റ്റ് 24 ഉത്രാടം, 25 തിരുവോണം, 26 ഞായറാഴ്ച, 27 ശ്രീനാരായണഗുരു ജയന്തി എന്നിവ ആയതിനാലാണ് തുടര്‍ച്ചയായി നാലുദിവസം ബാങ്ക് അവധി വരുന്നത്.
ഇത്രയുംദിവസം അടുപ്പിച്ച് ബാങ്ക് അവധി വരുന്നത് കാരണം എടിഎം പണമിടപാടിനെയും അത് ബാധിച്ചേക്കാമെന്നാണ് ആശങ്ക.
പ്രളയബാധിതമേഖലകളില്‍ 423 എടിഎമ്മുകള്‍ പ്രവര്‍ത്തനരഹിതമായിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഈ മേഖലകളില്‍ പണക്ഷാമം രൂക്ഷമാകുമെന്നാണ് സൂചന. അതേസമയം ബാങ്ക് അവധി ജനങ്ങളില്‍ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ പകരം സംവിധാനം ഒരുക്കിയിട്ടുണ്ട്. കടകളിലെയും പെട്രോള്‍ പമ്പുകളിലെയും പിഒഎസ് മെഷീനില്‍ സൈ്വപ്പ് ചെയ്ത ദിവസം 2000 രൂപ വരെ പിന്‍വലിക്കാനാകും. ഇതിന് പ്രത്യേക ചാര്‍ജ് നല്‍കേണ്ടതില്ല.
ഇതുകൂടാതെ എസ്ബിഐയുടെ തെരഞ്ഞെടുത്ത 600 ശാഖകളിലെ എടിഎമ്മുകളില്‍ പണം ഉറപ്പാക്കുന്നതിനായി ഓഗസ്റ്റ് 24നും 26നും ബാങ്ക് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് ഇടപാടുകള്‍ ലഭ്യമാകില്ല.

Other News

 • ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 50,000 രൂപ ഇന്‍സെന്റീവ് നല്‍കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പദ്ധതി
 • ഒപെക് ഉത്പാദനം കുറച്ചു: ക്രൂഡ് വിലയില്‍ വീണ്ടും കുതിപ്പ് തുടങ്ങി
 • നിസ്സാന്റെ മുന്‍ ചെയര്‍മാനെ ജയിലിലയച്ചതിനുപിന്നിലെ 'ഇന്ത്യന്‍ കരങ്ങള്‍'
 • മെയ്ക്ക് ഇന്‍ ഇന്ത്യ, മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ ക്യാമ്പയ്‌നുകളുമായി, വിട്ടുവീഴ്ചകളില്ലാതെ ട്രമ്പും മോഡിയും
 • ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ കഴിഞ്ഞമാസം ഓഹരി വിപണിയിലിറക്കിയത് 7,000 കോടി രൂപ
 • ഓഹരിയില്‍ നിക്ഷേപിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 40 ലക്ഷത്തിന്റെ വര്‍ധന
 • കുത്തക കമ്പനികളെ സഹായിക്കാന്‍ ഇന്ത്യയും അമേരിക്കയും; വ്യാപാരയുദ്ധം ആസന്നം
 • സൗദിയിൽ സ്വകാര്യ സ്​ഥാപനങ്ങൾക്ക്​ 11.5 ശതകോടി റിയാല്‍ സർക്കാർ സഹായം
 • പേറ്റന്റുകള്‍ പരസ്യമാക്കാനുള്ള ടെസ്ലയുടെ തീരുമാനം; ഇലോണ്‍ മസ്‌ക്കിന്റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍
 • ആരാംകോയുടെ പബ്ലിക്ക് ഓഫറിംഗിനായി വീണ്ടും സൗദി ഭരണകൂടം!
 • സാമ്പത്തിക സ്ഥിതി മോശമാകുന്നു; യുഎസില്‍ ചെറുകിട ബിസിനസ് സംരംഭകര്‍ പരിഭ്രാന്തിയില്‍
 • Write A Comment

   
  Reload Image
  Add code here