ട്രമ്പ് തുടങ്ങിവച്ച വ്യാപാരയുദ്ധത്തിനെതിരെ യു.എസിലെ കര്‍ഷക കൂട്ടായ്മ രംഗത്ത്

Wed,Aug 22,2018


ലോസ് ആഞ്ചല്‍സ്: ചൈന,കാനഡ,യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയവര്‍ക്കെതിരെ ട്രമ്പ് സ്വീകരിക്കുന്ന വ്യാപാരനയങ്ങള്‍ക്ക് യു.എസില്‍ നിന്നുതന്നെ എതിര്‍പ്പ്. സ്വതന്ത്ര വ്യാപാരത്തിനെ അനുകൂലിക്കുന്ന കര്‍ഷക കൂട്ടായ്മയായ ഫാര്‍മേഴ്‌സ് ഫോര്‍ ഫ്രീ ട്രേഡ്(എഫ്എഫ്ടി) എന്ന സംഘടനയാണ് ട്രമ്പിന്റെ നയത്തിനെതിരെ ആഞ്ഞടിച്ചത്. സെന്‍ട്രല്‍ കാലിഫോര്‍ണിയയിലെ ബേക്കേഴ്‌സ്ഫീല്‍ഡില്‍ നടന്ന വട്ടമേശ ചര്‍ച്ചയില്‍ ട്രമ്പിന്റെ നീക്കം ഭീതിയുണര്‍ത്തുന്നതാണെന്ന് സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.

ട്രമ്പിന്റെ നീക്കം യു.എസ് കാര്‍ഷികമേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് സംഘടനയുടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ബ്രയാന്‍ കുഹല്‍ പറഞ്ഞു. '' ചൈനയുമായുള്ള വ്യാപാരം ഉപകാരമില്ലാത്തതാണെന്നാണ് ട്രമ്പിന്റെ അഭിപ്രായം. എന്നാല്‍ അത് തെറ്റാണെന്ന് വര്‍ഷങ്ങളായി കാര്‍ഷിക രംഗത്തുള്ള ഞങ്ങള്‍ക്ക് പറയാനാകും. കാര്‍ഷിക ഉത്പന്നങ്ങളുടെ വിനിമയത്തില്‍ എല്ലാ വര്‍ഷവും നേട്ടമുണ്ടാക്കുന്നത് അമേരിക്കയിലെ കര്‍ഷകരാണ്.'' അദ്ദേഹം പ്രതികരിച്ചു.

Other News

 • ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളില്‍ പന്ത്രണ്ടെണ്ണവും നഷ്ടത്തില്‍
 • ഫെയ്‌സ്ബുക്കിന് ഈ വര്‍ഷം നഷ്ടം 1740 കോടി
 • ജെറ്റ് എയര്‍വേയ്‌സ് 10 വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ വലഞ്ഞു
 • റോമിയോ ഹെലികോപ്റ്ററുകളും ആയുധം ഘടിപ്പിച്ച പ്രിഡേറ്റര്‍ ഡ്രോണുകളും അമേരിക്കയില്‍ നിന്ന്‌ സ്വന്തമാക്കാന്‍ ഇന്ത്യയൊരുങ്ങുന്നു
 • കിലോഗ്രാമിന്റെ നിര്‍വചനം മാറുന്നു
 • മലയാളി തോമസ് കുര്യന്‍ ഗൂഗിള്‍ ക്ലൗഡ് മേധാവിയായി സ്ഥാനമേറ്റു
 • പാസ്‌വേഡുകള്‍ ചോര്‍ന്നു; ഇന്‍സ്റ്റഗ്രാമിലും സുരക്ഷാ വീഴ്ച
 • ഫ്‌ളിപ്കാര്‍ട്ട് സിഇഒയ്ക്കുപിന്നാലെ മിന്ത്ര സിഇഒയും; രാജി സിഇഒ കല്യണ്‍ കൃഷ്ണമൂര്‍ത്തിയുമായി യോജിച്ചുപോകാന്‍ സാധിക്കാത്തതിനാല്‍
 • ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ജാവാ ബൈക്കുകള്‍പുനരവതരിക്കുന്നു
 • മോശം പെരുമാറ്റം: ഫ്ലിപ്കാര്‍ട്ട് സി.ഇ.ഒ. രാജിവച്ചു
 • പണലഭ്യത ഉറപ്പുവരുത്തുന്നതിനായി റിസര്‍വ് ബാങ്ക് 12,000 കോടി രൂപ വിപണിയിലിറക്കും
 • Write A Comment

   
  Reload Image
  Add code here