ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് ഉപേക്ഷിക്കുന്നവരുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്‌

Wed,Aug 22,2018


ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് ഉപേക്ഷിക്കുന്നവരുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്‌ കഴിഞ്ഞ 12 മാസത്തനുള്ളില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് ഉപേക്ഷിച്ചത് 5 കോടി പേരാണെന്ന് ഗൂഗിളും ബയാന്‍ ആന്റ് കമ്പനിയും നടത്തിയ പഠനത്തില്‍ പറയുന്നു. ആദ്യത്തെ വാങ്ങലില്‍തന്നെ 5.4 കോടി പേര്‍ ഓണ്‍ലൈന്‍ ഷോപ്പിങ് നിര്‍ത്തി. പ്രാദേശിക ഭാഷകള്‍ അറിയാത്ത സാധാരണക്കാരായ ഉപഭോക്താക്കളാണ് വിപണി വിട്ടത്.

നിലവാരം കുറഞ്ഞ ഉത്പന്നങ്ങള്‍ ഇത്തരം സൈറ്റുകള്‍ വഴി വിറ്റഴിക്കുകയും അതേസമയം, ഇതേക്കുറിച്ച് പരാതിപ്പെടാന്‍ ഫലപ്രദമായ മാര്‍ഗമില്ലാത്തതും പലരെയും വിപണിയില്‍നിന്ന് അകറ്റി. ഇന്റര്‍നെറ്റിന്റെ വ്യാപനം ദ്രുതഗതിയിലാണെങ്കിലും ഓണ്‍ലൈന്‍ ഷോപ്പിങ് മേഖലയില്‍ സ്ഥിരമായി പിടിച്ചുനില്‍ക്കുന്നവരുടെ എണ്ണം കുറയുകയാണെന്നാണ് വിലയിരുത്തല്‍.

ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഷോപ്പിങ് സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കച്ചവടക്കാര്‍ നിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതും ഉപഭോക്താക്കളുടെ വിശ്വാസ്യത ഇല്ലാതാക്കിയതായി പറയുന്നു.

Other News

  • ഒരു ലക്ഷത്തിലേറെ പോസ്റ്റ് ഓഫീസുകളുടെ ഐടി നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ടിസിഎസ്
  • ആദ്യപാദ സാമ്പത്തിക വളര്‍ച്ച ചൈനക്ക് പ്രതീക്ഷയേകുന്നു
  • ഇറാനിൽനിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യാൻഎട്ട്‌ രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന ഇളവ് അമേരിക്ക എടുത്തുകളയുന്നു
  • ഇ-വാഹന ഭാഗങ്ങൾ കൂടുതൽ 'മെയ്‌ഡ്‌ ഇൻ ഇന്ത്യ'യാവും
  • മല്യയും നിരവും മാത്രമല്ല, ആകെ 36 ബിസിനസുകാര്‍ ചാടിപ്പോയി
  • നിരോധിച്ച ടിക്ടോക്കിന്റെ ഡൗണ്‍ ലോഡ് 12 ഇരട്ടിയിലധികം കൂടിയതായി റിപ്പോര്‍ട്ട്‌
  • ജെറ്റ്​ എയർവേയ്​സ്​: ജീവനക്കാരെ ഏറ്റെടുക്കാൻ സ്​പൈസ്​ ജെറ്റ്​; വിമാനങ്ങൾ എയർ ഇന്ത്യ ഏറ്റെടുക്കും
  • ഇന്ത്യയുടെ കയറ്റുമതി അഞ്ചുമാസത്തെ ഏറ്റവും ഉയർന്ന നിലയായ 11 ശതമാനത്തിലെത്തി
  • ഇവിഎം ചിപ്പുള്ള എടിഎം കാര്‍ഡുമായി കാനറബാങ്ക്
  • 12x6 ജോലിസമയവ്യവസ്ഥയെ പിന്തുണച്ച് ജാക്ക് മാ
  • കൊഴിഞ്ഞുപോക്ക് എച്ച്1ബി വിസ ദൗർലഭ്യം മൂലം: ഇന്‍ഫോസിസ്
  • Write A Comment

     
    Reload Image
    Add code here