ഇന്ത്യയിലെ വൻകിട കമ്പനികളുമായി കൈകോർക്കാൻ ആലിബാബ

Tue,Aug 21,2018


മുംബൈ: വന്‍കിട കമ്പനികളുമായി സഹകരിച്ച് ചൈനീസ് ഇ-കൊമേഴ്‌സ് ഭീമൻമാരായ ആലിബാബ ഇന്ത്യയിലേയ്ക്ക്‌. ലോകത്തിലെ പ്രധാന സമ്പദ് വ്യവസ്ഥകളിലൊന്നായ ഇന്ത്യയിൽ മൾട്ടി ചാനൽ റീട്ടെയിലിങ് ആണ് ആലിബാബ ലക്ഷ്യമിടുന്നത്. ഫ്ലിപ്കാർട്ടിനെ വാൾമാർട്ട് ഏറ്റെടുത്തതിന്റെ ചുവടുപിടിച്ചാണ് നീക്കം എന്നതും ശ്രദ്ധേയം.

ഇതിന്റെ ഭാഗമായി റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ, ഫ്യൂച്വർ റീട്ടെയിൽ തുടങ്ങിയ വൻകിട സ്ഥാപനങ്ങളുമായി കമ്പനി ചർച്ചകൾ നടത്തുകയാണ്. ഇവയിൽ ഒരു കമ്പനിയുമായി ചേർന്നുള്ള സംയുക്ത സംരംഭമാണ് ആലിബാബ ആലോചിക്കുന്നത്. കമ്പനികളിലെ ഓഹരി ഏറ്റെടുക്കുന്നതും ആലിബാബയുടെ പരിഗണനയിലുണ്ട്. മുഖ്യ എതിരാളികളായ ആമസോണിന് വെല്ലുവിളി ഉയർത്തി, ഓൺലൈനിലൂടെയും ഓഫ്‌ ലൈനിലൂടെയും രാജ്യത്തെ റീട്ടെയിൽ രംഗത്തെ സാന്നിധ്യം ശക്തമാക്കുകയാണ് ലക്ഷ്യം.

ആലിബാബയുടെ ചൈനയിലെ ഓൺലൈൻ ടു ഓഫ്‌ ലൈൻ എന്ന ബിസിനസ് മാതൃക വിപുലീകരണ ആശയത്തിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും കമ്പനി സാധ്യതകൾ തേടുന്നത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഫ്യൂച്വർ ഗ്രൂപ്പ് ചെയർമാൻ കിഷോർ ബിയാനി ഒരു വിദേശ സംരംഭം കമ്പനിയിൽ നിക്ഷേപം നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം ആലിബാബയുടെ എതിരാളികളായ ആമസോൺ ഫ്യൂച്വർ ഗ്രൂപ്പിന്റെ ഓഹരികൾ ഏറ്റെടുക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Other News

 • അസംസ്‌കൃത എണ്ണവില കുതിക്കുന്നു; ബാരലിന് 81.45 ഡോളറായി
 • ഹോട്ട്‌സ്റ്റാറിന്റെ ചീഫ് അജിത് മോഹന്‍ ഫെയ്‌സ്ബുക്ക് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും വൈസ് പ്രസിഡന്റുമായി ചുമതലയേല്‍ക്കും
 • വായ്പ കുടിശിക 5000 കോടി: സ്‌റ്റെര്‍ലിങ് ബയോടെക് ഉടമ നൈജീരിയയിലേയ്ക്ക് മുങ്ങി
 • ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി വില ഇടിയുന്നു
 • വിവാദ റഫാല്‍ കരാര്‍; റിലയൻസിനെ ശുപാർശ ചെയ്തത് ഇന്ത്യയെന്ന് ഫ്രഞ്ച് മുൻ പ്രസിഡന്റ്
 • രൂപയുടെ മൂല്യമിടിവ്: ഇന്ത്യ സ്റ്റീലിന്റെ ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കുന്നു
 • ഇന്ത്യ അഞ്ച് ലക്ഷം കോടി ഡോളറിന്റെ സമ്പദ്ഘടനയാകുമെന്ന് പ്രധാനമന്ത്രി
 • ഇന്ത്യയില്‍ സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു തുടങ്ങി, കമ്പനി ഡെപ്പോസിറ്റുകള്‍ക്കും എന്‍ഡിഎകള്‍ക്കും ആകര്‍ഷകമായ വര്‍ധന
 • ഇന്ത്യയില്‍ ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ വര്‍ധിപ്പിച്ചു
 • 20,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങൾക്ക് യു.എസ് തീരുവ ഏര്‍പ്പെടുത്തി; വ്യാപാരയുദ്ധം പുതിയ തലത്തിലേക്ക്‌
 • മുൻ സി.എഫ്.ഒ.യ്ക്ക് ഇൻഫോസിസ് 12.17 കോടി രൂപ നൽകണം
 • Write A Comment

   
  Reload Image
  Add code here