പ്രളയം; ഫെഡറല്‍ ബാങ്ക് സര്‍വീസ് ചാര്‍ജുകള്‍ ഒഴിവാക്കി

Tue,Aug 21,2018


കൊച്ചി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സാന്ത്വനമായി ഫെഡറല്‍ ബാങ്കും. കേരളത്തില്‍ വിവിധ സേവനങ്ങള്‍ക്കുള്ള സര്‍വീസ് ചാര്‍ജുകള്‍ ഫെഡറല്‍ ബാങ്ക് ഒഴിവാക്കി . എ.ടി.എം സേവനങ്ങള്‍, പണം കൈമാറ്റം, മിനിമം ബാലന്‍സ് തുടങ്ങിയവയടെ ചാര്‍ജുകള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഫെഡറല്‍ ബാങ്ക് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഏത് ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്നും സൗജന്യമായി എത്ര തവണ വേണമെങ്കിലും പണം പിന്‍വലിക്കാവുന്നതാണ്. പണം നിക്ഷേപിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള ചാര്‍ജും ഒഴിവാക്കി. മിനിമം ബാലന്‍സ് ചാര്‍ജും പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.

റിട്ടേണ്‍ ഓഫ് ഇ.സി.എസ്/ എന്‍.എ.സി.എച്ച് മോഡ്, ഇ.എം.ഐ താമസിച്ച് അടയ്ക്കല്‍, ചെക്ക് മടങ്ങല്‍/ഓട്ടോ റിക്കവറി/സ്റ്റാന്‍ഡിങ് ഇന്‍ട്രക്ഷന്‍ തുടങ്ങിയവയുടെ ചാര്‍ജുകളും പൂര്‍ണമായും ഓഴിവാക്കി. പുതിയ എ.ടി.എം കാര്‍ഡുകള്‍, ചെക്ക് ബുക്കുകള്‍ എന്നവ സര്‍വീസ് ചാര്‍ജില്ലാതെ അനുവദിക്കുന്നതാണ്.

Other News

 • ഇ-വാഹന ഭാഗങ്ങൾ കൂടുതൽ 'മെയ്‌ഡ്‌ ഇൻ ഇന്ത്യ'യാവും
 • മല്യയും നിരവും മാത്രമല്ല, ആകെ 36 ബിസിനസുകാര്‍ ചാടിപ്പോയി
 • നിരോധിച്ച ടിക്ടോക്കിന്റെ ഡൗണ്‍ ലോഡ് 12 ഇരട്ടിയിലധികം കൂടിയതായി റിപ്പോര്‍ട്ട്‌
 • ജെറ്റ്​ എയർവേയ്​സ്​: ജീവനക്കാരെ ഏറ്റെടുക്കാൻ സ്​പൈസ്​ ജെറ്റ്​; വിമാനങ്ങൾ എയർ ഇന്ത്യ ഏറ്റെടുക്കും
 • ഇന്ത്യയുടെ കയറ്റുമതി അഞ്ചുമാസത്തെ ഏറ്റവും ഉയർന്ന നിലയായ 11 ശതമാനത്തിലെത്തി
 • ഇവിഎം ചിപ്പുള്ള എടിഎം കാര്‍ഡുമായി കാനറബാങ്ക്
 • 12x6 ജോലിസമയവ്യവസ്ഥയെ പിന്തുണച്ച് ജാക്ക് മാ
 • കൊഴിഞ്ഞുപോക്ക് എച്ച്1ബി വിസ ദൗർലഭ്യം മൂലം: ഇന്‍ഫോസിസ്
 • ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ടെലികോം കമ്പനിയായി ജിയോ
 • ടെസ്ലയുടെ സെല്‍ഫ്‌ഡ്രൈവിംഗ് കാറുകള്‍ക്ക് വിലകൂടി
 • സക്കർബർഗിൻെറ സുരക്ഷക്കായി ഫേസ്​ബുക്ക്​ മുടക്കുന്നത് 22.6 മില്യൺ ഡോളര്‍
 • Write A Comment

   
  Reload Image
  Add code here