അതിവേഗ ബ്രോഡ്ബാന്‍ഡായ ജിയോ ജിഗാഫൈബറിന്റെ രജിസ്‌ട്രേഷന്‍ തുടങ്ങി

Wed,Aug 15,2018


മുംബൈ: റിലയന്‍സ് ജിയോയുടെ അതിവേഗ ബ്രോഡ്ബാന്‍ഡായ ജിയോ ജിഗാഫൈബറിന്റെ രജിസ്‌ട്രേഷന്‍ ഇന്ത്യയില്‍ തുടങ്ങി. താല്‍പര്യമുള്ളവര്‍ക്ക് മൈജിയോ ആപ്പ് വഴിയും ജിയോ ഡോട്ട്‌കോം വഴിയും രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ രജിസ്‌ട്രേഷന്‍ ലഭിക്കുന്ന 1,100 നഗരങ്ങളിലാകും ഒരു ജിബിപിഎസ് വേഗതയിലുള്ള ബ്രോഡ്ബാന്‍ഡ് സേവനം ആദ്യഘട്ടത്തില്‍ നല്‍കുക.

വൈ ഫൈ കവറേജ്, ഐപിടിവി, ഡിടുഎച്ച് തുടങ്ങിയ സേവനങ്ങളും ഇതോടൊപ്പം ലഭിക്കും. റൂട്ടറിനൊപ്പം ജിയോ ജിഗാടിവി സെറ്റ് ടോപ്പ് ബോക്‌സും കണക്ഷനൊപ്പം നല്‍കും. 600 ചാനലുകളും ജിയോയുടെ ശേഖരത്തിലുള്ള സിനിമകളും പാട്ടുകളും ഇതിലൂടെ ലഭിക്കും.

ഇന്ത്യയില്‍ മൊബൈല്‍ ഇന്റര്‍നെറ്റില്‍ വിപ്ലവം സൃഷ്ടിച്ച ജിയോ, ബ്രോഡ്ബാന്റ് രംഗത്തും അത് ആവര്‍ത്തിക്കുമെന്നാണ് ഭൂരിഭാഗം പേരുടേയും പ്രതീക്ഷ.

Other News

 • ഫ്‌ളിപ്കാര്‍ട്ട് സിഇഒയ്ക്കുപിന്നാലെ മിന്ത്ര സിഇഒയും; രാജി സിഇഒ കല്യണ്‍ കൃഷ്ണമൂര്‍ത്തിയുമായി യോജിച്ചുപോകാന്‍ സാധിക്കാത്തതിനാല്‍
 • ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ജാവാ ബൈക്കുകള്‍പുനരവതരിക്കുന്നു
 • മോശം പെരുമാറ്റം: ഫ്ലിപ്കാര്‍ട്ട് സി.ഇ.ഒ. രാജിവച്ചു
 • പണലഭ്യത ഉറപ്പുവരുത്തുന്നതിനായി റിസര്‍വ് ബാങ്ക് 12,000 കോടി രൂപ വിപണിയിലിറക്കും
 • കണ്ണൂരില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് ബുക്കിങ് തുടങ്ങി, ആദ്യ സര്‍വീസ് അബുദാബിയിലേക്ക്‌
 • ട്രമ്പിന്റെ സമ്മര്‍ദം: അസംസ്‌കൃത എണ്ണവില കുറഞ്ഞു
 • ഒഡീഷയിൽ റിലയൻസ് 3,000 കോടി രൂപ നിക്ഷേപിക്കും
 • ഉത്തരകൊറിയയിലെ ലസാറസ് ഹാക്കര്‍മാര്‍ എടിഎമ്മുകളില്‍ നിന്നും ദശലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്
 • ഫെയ്‌സ്ബുക്ക് പുതിയ 'ലാസ്സോ' ആപ്പ് പുറത്തിറക്കി
 • ഇന്ത്യയില്‍ ഈയിടെ ലിസ്റ്റ് ചെയ്ത ഓഹരികളില്‍ 15ല്‍ 10ഉം കനത്ത നഷ്ടത്തില്‍
 • ആദായനികുതി വരുമാനം: കേരളത്തിന് പന്ത്രണ്ടാം സ്ഥാനം
 • Write A Comment

   
  Reload Image
  Add code here