ഇന്ത്യയുടെ വ്യാവസായിക ഉത്പാദന വളർച്ച ഏഴു ശതമാനമായി ഉയർന്നു

Sat,Aug 11,2018


ന്യൂഡൽഹി: ഇന്ത്യയുടെ വ്യാവസായിക ഉത്പാദന വളർച്ച ജൂണിൽ ഏഴു ശതമാനമായി ഉയർന്നു. നാലു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണ് ഇത്. 2018 ഫെബ്രുവരിയിലും ഏഴു ശതമാനമായിരുന്നു വ്യാവസായിക വളർച്ച. ഉത്പാദന മേഖലയിലും മൂലധന സാമഗ്രി മേഖലയിലുമുള്ള ശക്തമായ വളർച്ചയാണ് ജൂണിൽ വ്യാവസായിക ഉത്പാദനം കൂടാൻ സഹായകമായത്. മേയ് മാസം വ്യാവസായിക ഉത്പാദന വളർച്ച 3.9 ശതമാനം മാത്രമായിരുന്നു.
ജൂലായ്-സെപ്റ്റംബർ കാലയളവിലും വ്യാവസായിക ഉത്പാദനം മെച്ചപ്പെട്ട നിലയിലായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ഉത്സവകാല കച്ചവടം മോശമായാൽ അത് അടുത്ത മാസങ്ങളിൽ ഉത്പാദനത്തെ ബാധിക്കും.

Other News

Write A Comment

 
Reload Image
Add code here