ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യ കേന്ദ്രീകരിച്ച് ഭാരക്കുറവുള്ള മോട്ടോര്‍സൈക്കിളുകളുടെ നിര്‍മ്മാണം തുടങ്ങുന്നു

Tue,Aug 07,2018


ഷിക്കാഗോ: ഭാരക്കുറവുള്ളതും വിലകുറഞ്ഞതുമായ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാണത്തിന് യു.എസ് കമ്പനിയായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്‍കോര്‍പ്പറേഷന്‍ ഇന്ത്യയില്‍ പങ്കാളിയെ തേടുന്നതായി റിപ്പോര്‍ട്ട്. ഏഷ്യന്‍ മാര്‍ക്കറ്റുകള്‍ ലക്ഷ്യം വച്ചാണ് മോട്ടോര്‍ സൈക്കിള്‍ ഭീമനായ ഹാര്‍ലി പുതിയ നീക്കം നടത്തുന്നത്. ഇതിനായി ഫാക്ടറികളും ഫ്രാഞ്ചൈസികളുമുള്ള കമ്പനികളുമായി ഹാര്‍ലി ഡേവിഡ്‌സണ്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഭീമന്‍ ബൈക്കുകള്‍ ഉത്പാദിപ്പിക്കുന്നതില്‍ പ്രശസ്തരായ, യു.എസിലെ മില്‍വാക്കി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഇന്ത്യയില്‍ 250,500 സിസി ബൈക്കുകള്‍ പുറത്തിറക്കുമെന്ന് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. യു.എസില്‍ തങ്ങളുടെ വില്‍പ്പന കുറയുന്നതിനിടയിലാണ് കമ്പനിയുടെ പുതിയ നീക്കം.

അതേസമയം 2021 ഓടെ ഇന്ത്യയില്‍ ലൈറ്റ് വെയ്റ്റ് ബൈക്കുകളുടെ മാര്‍ക്കറ്റ് 25 ശതമാനം വര്‍ധിക്കുമെന്നാണ് കരുതുന്നത്.

Other News

  • 20,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങൾക്ക് യു.എസ് തീരുവ ഏര്‍പ്പെടുത്തി; വ്യാപാരയുദ്ധം പുതിയ തലത്തിലേക്ക്‌
  • മുൻ സി.എഫ്.ഒ.യ്ക്ക് ഇൻഫോസിസ് 12.17 കോടി രൂപ നൽകണം
  • ഇന്ത്യയില്‍ വീണ്ടും ബാങ്ക് ലയനം : ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്കുകൾ ഒന്നാകും
  • ഇന്ത്യന്‍ ഓഹരി വിപണിയിലെ കുതിപ്പ് കഴിഞ്ഞെന്ന് ഗോള്‍ഡ്മാന്‍ സാച്‌സ്
  • ഒ-റിങ്‌സ് തകരാര്‍; ഫോക്‌സ്‌വാഗണ്‍ കാറുകള്‍ തിരിച്ച് വിളിക്കുന്നു
  • ഓഹരി വിപണി കൂപ്പുകുത്തി; കനത്ത നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു
  • മല്യയ്ക്ക് വായ്പ അനുവദിച്ച ബാങ്ക് ഉദ്യോഗസ്ഥരും കുടുങ്ങിയേക്കും
  • ടൈം മാസിക വിറ്റു; കച്ചവടം 190 മില്യണ്‍ ഡോളറിന്
  • ഡിജിറ്റൽ വ്യാപാരം ഇൗ വർഷം 2.37 ലക്ഷം കോടി രൂപയുടേതാകും
  • യുഎം റെനഗേഡ് ബൈക്കുകളുടെ ഇന്ത്യയിലേക്കുള്ള വരവ് വൈകും
  • ദുരുപയോഗം തടയാൻ ഫെയ്സ്ബുക്ക് സജ്ജമെന്ന് സക്കർബർഗ്
  • Write A Comment

     
    Reload Image
    Add code here