റിലയന്‍സ് ജിയോ ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാനിന്റെ താരിഫ് ചോര്‍ന്നതായി റിപ്പോര്‍ട്ട്

Fri,Aug 03,2018


ന്യൂഡല്‍ഹി: ആഗസ്റ്റ് 15 ന് അവതരിപ്പിക്കാനിരുന്ന മുകേഷ് അംബാനിയുടെ സ്വപ്‌ന പദ്ധതി റിലയന്‍സ് ജിയോ ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാനിന്റെ താരിഫ് ചോര്‍ന്നതായി റിപ്പോര്‍ട്ട്. ട്രാക്ക് ഡോട്ട് ഇന്‍ എന്ന വെബ്‌സൈറ്റിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 500 രൂപയിലാണ് പ്ലാന്‍ തുടങ്ങുന്നത്. ഈ പ്ലാന്‍ പ്രകാരം 30 ദിവസത്തേയ്ക്ക് 50 എംബിപിഎസ് വേഗതിയില്‍ 300 ജി.ബി ഡാറ്റ ഉപയോഗിക്കാം. 750 രൂപ, 999 രൂപ, 1299 രൂപ, 1,500 രൂപ എന്നിങ്ങനെയും പ്ലാനുകളുണ്ട്.

750 രൂപയുടെ പ്ലാന്‍ പ്രകാരം 450 ജി.ബിയാണ് ലഭിക്കുക. 999 രൂപയുടെ പ്ലാനില്‍ 100 എംബിപിഎസ് വേഗതയില്‍ 600 ജി.ബിയും 1299 രൂപയുടെ പ്ലാനില്‍ 750 ജി.ബി ഡാറ്റയുമാണ് ലഭിക്കുക.

1,500 രൂപയുടെ പ്ലാനിലാകട്ടെ, 150 എംബിപിഎസ് വേഗതയില്‍ 1000 ജി.ബി ഡാറ്റയാണ് ലഭിക്കുക. എല്ലാ പ്ലാനുകളുടെയും കാലാവധി 30 ദിവസമാണ്. ഓഫര്‍ ചെയ്യുന്ന പരമാവധി വേഗത 1 ജിബിപിഎസ് ആണ്. നിശ്ചിത പരിധി കഴിഞ്ഞാലും കുറഞ്ഞ വേഗത്തില്‍ ഡാറ്റ ഉപയോഗിക്കാം. മൈജിയോ ആപ്പ് വഴിയാണ് രജിസ്റ്റര്‍ സേവനത്തിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. ഓഗസ്റ്റ് 15നാണ് രജിസ്‌ട്രേഷന്‍ ആരംഭിക്കുക.

പരമാവധി രജിസ്‌ട്രേഷന്‍ ലഭിക്കുന്ന സ്ഥലങ്ങളിലായിരിക്കും ആദ്യം സേവനം തുടങ്ങുക. 1,100 നഗരങ്ങളിലാണ് ജിയോ ജിഗാ ഫൈബറിന്റെ സേവനം വാഗ്ദാനം ചെയ്യുന്നത്.

Other News

  • ഭ​ര​ണ​പ്ര​തി​സ​ന്ധി;ട്രമ്പ്​ ലോ​ക​സാ​മ്പ​ത്തി​ക ഉ​ച്ച​കോ​ടി​ക്കി​ല്ല
  • മോഡി സര്‍ക്കാര്‍ ഭരിച്ച നാലര വര്‍ഷംകൊണ്ട് സര്‍ക്കാരിന്റെ കടബാധ്യത 49 ശതമാനംകൂടി 82 ലക്ഷം കോടി രൂപയായി
  • ആമസോണില്‍ വില്‍പനയ്ക്ക് വെച്ച ഫെയ്‌സ്ബുക്കിന്റെ 'പോര്‍ട്ടല്‍' സ്മാര്‍ട് സ്‌ക്രീനിന് സ്വന്തം ജീവനക്കാരുടെ തന്നെ അഞ്ച് സ്റ്റാര്‍ റേറ്റിങും മികച്ച അഭിപ്രായവും
  • സുഗന്ധവ്യഞ്ജന ഗുണനിലവാരം: കോഡക്‌സ് കമ്മിറ്റിയുടെ നാലാം യോഗം കേരളത്തില്‍
  • ബൈജൂസ് അമേരിക്കൻ കമ്പനിയെ ഏറ്റെടുത്തു
  • തലച്ചോറിനെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന അത്ഭുത പദ്ധതിയുമായി ഇലോണ്‍ മസ്‌ക്
  • തെരഞ്ഞെടുപ്പ് നോട്ടമിട്ട് ബി.ജെ.പി വീണ്ടും;ആദായ നികുതി പരിധി അഞ്ച് ലക്ഷമാക്കിയേക്കും
  • എല്‍ഐസിയുടെ വിപണി വിഹിതം 70ശതമാനത്തിന് താഴെ
  • ബ്രാന്‍ഡ് മൂല്യമുള്ള താരങ്ങളുടെ പട്ടികയില്‍ ഒന്നാമത് കോലി, ദീപിക പദുക്കോണ്‍ തൊട്ടുപിന്നില്‍
  • പാക്കിസ്ഥാനില്‍ 70,000 കോടി രൂപയുടെ എണ്ണശുദ്ധീകരണശാല പദ്ധതിയുമായി സൗദി
  • ഇന്ത്യ 2030-ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ ഉപഭോക്തൃ വിപണിയായി ഉയരുമെന്ന് ലോക സാമ്പത്തിക ഫോറം
  • Write A Comment

     
    Reload Image
    Add code here