സെന്‍സര്‍ഷിപ്പുകള്‍ പാലിച്ച് ഗൂഗിള്‍ ചൈനയില്‍ സെര്‍ച്ച് എഞ്ചിന്‍ തുടങ്ങുന്നു; ജീവനക്കാര്‍ പ്രതിഷേധത്തില്‍

Fri,Aug 03,2018


ചൈനയ്ക്ക് മാത്രമായി ഒരു സെര്‍ച്ച് എഞ്ചിന്‍ തുടങ്ങാനൊരുങ്ങുകയാണ് ആഗോള ഐ.ടി ഭീമനായ ഗൂഗിള്‍. മനുഷ്യാവകാശം, ജനാധിപത്യം, മതം, പ്രതിഷേധങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാം തന്നെ തടയുന്ന രീതിയിലാകും ഈ സര്‍ച്ച് എഞ്ചിനില്‍ വിവരങ്ങള്‍ ലഭിക്കുക. വിപണി പിടിച്ചടക്കാനായി ചൈനയുടെ അതിരുകടന്ന സെന്‍സര്‍ഷിപ്പുകള്‍ക്ക് ഗൂഗിള്‍ വഴങ്ങിക്കൊടുക്കുകയാണെന്നും ഇത് ഇന്റര്‍നെറ്റ് ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമാണെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ കുറ്റപ്പെടുത്തി. എട്ട് വര്‍ഷം മുന്‍പ് ചൈനയില്‍ നേരിട്ട വിലക്ക് മറികടക്കാനാണ് ഗൂഗിളിന്റെ നീക്കം. എന്നാല്‍ ഈ കാര്യത്തില്‍ സ്വന്തം ജീവനക്കാരില്‍ നിന്നു തന്നെ സി.ഇ.ഒ സുന്ദര്‍പിച്ചൈ എതിര്‍പ്പ് നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ലോകത്തിലെ വിവരങ്ങള്‍ ഏകീകരിക്കുക, അത് ആവശ്യത്തിന് വിതരണം ചെയ്യുക എന്ന ഗൂഗിളിന്റെ പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്നുള്ള പിന്തിരിയലാണ് ഇതെന്നാണ് ചില ഗൂഗിള്‍ ജീവനക്കാരുടെ അഭിപ്രായം. എന്നാല്‍ സാങ്കേതികമായ ചൈനയുടെ വളര്‍ച്ചയും ചൈന മുന്നോട്ട് വെക്കുന്ന വിപണി സാധ്യതയും ഉപയോഗപ്പെടുത്തുക എന്നതാണ് പുതിയ നീക്കത്തിലൂടെ ലക്ഷമിടുന്നതെന്നാണ് എതിര്‍പക്ഷത്തിന്റെ വാദം. എന്നാല്‍ പിച്ചൈയുടെ ശൈലികളോട് നേരത്തെ എതിര്‍പ്പുണ്ടായിരുന്ന ഗൂഗിളിലെ ഒരു വിഭാഗം ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു.

ബ്ലൂബര്‍ഗ് ന്യൂസിനോട് പ്രതികരിച്ച ഒരു ഗൂഗിള്‍ ജീവനക്കാരന്‍ മുന്‍പ് പെന്റഗണുമായി ഗൂഗിള്‍ ആരംഭിച്ച പ്രൊജക്ട് മാവനോടാണ് പുതിയ സെര്‍ച്ച് എഞ്ചിനെ ഉപമിച്ചത്. ഗൂഗിളില്‍ കലാപത്തിന് കാരണമായ ഈ പ്രൊജക്ട് പിന്നീട് കമ്പനി ഉപേക്ഷിച്ചിരുന്നു. മറ്റൊരു ജീവനക്കാരന്‍ ഇതിനെ വിശേഷിപ്പിച്ചത് സെന്‍സര്‍ഷിപ്പ് എഞ്ചിന്‍ എന്നാണ്. ശരിയായ വിവരം നല്‍കുക എന്ന പ്രാഥമിക കടമക്ക വിരുദ്ധമാണ് ഈ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് വിപണിയാണ് ചൈന.

Other News

 • ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളില്‍ പന്ത്രണ്ടെണ്ണവും നഷ്ടത്തില്‍
 • ഫെയ്‌സ്ബുക്കിന് ഈ വര്‍ഷം നഷ്ടം 1740 കോടി
 • ജെറ്റ് എയര്‍വേയ്‌സ് 10 വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ വലഞ്ഞു
 • റോമിയോ ഹെലികോപ്റ്ററുകളും ആയുധം ഘടിപ്പിച്ച പ്രിഡേറ്റര്‍ ഡ്രോണുകളും അമേരിക്കയില്‍ നിന്ന്‌ സ്വന്തമാക്കാന്‍ ഇന്ത്യയൊരുങ്ങുന്നു
 • കിലോഗ്രാമിന്റെ നിര്‍വചനം മാറുന്നു
 • മലയാളി തോമസ് കുര്യന്‍ ഗൂഗിള്‍ ക്ലൗഡ് മേധാവിയായി സ്ഥാനമേറ്റു
 • പാസ്‌വേഡുകള്‍ ചോര്‍ന്നു; ഇന്‍സ്റ്റഗ്രാമിലും സുരക്ഷാ വീഴ്ച
 • ഫ്‌ളിപ്കാര്‍ട്ട് സിഇഒയ്ക്കുപിന്നാലെ മിന്ത്ര സിഇഒയും; രാജി സിഇഒ കല്യണ്‍ കൃഷ്ണമൂര്‍ത്തിയുമായി യോജിച്ചുപോകാന്‍ സാധിക്കാത്തതിനാല്‍
 • ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ജാവാ ബൈക്കുകള്‍പുനരവതരിക്കുന്നു
 • മോശം പെരുമാറ്റം: ഫ്ലിപ്കാര്‍ട്ട് സി.ഇ.ഒ. രാജിവച്ചു
 • പണലഭ്യത ഉറപ്പുവരുത്തുന്നതിനായി റിസര്‍വ് ബാങ്ക് 12,000 കോടി രൂപ വിപണിയിലിറക്കും
 • Write A Comment

   
  Reload Image
  Add code here