കമ്പോള മൂല്യത്തില്‍ റിലയന്‍സ് ടിസിഎസിനെ മറികടന്നു

Thu,Aug 02,2018


മുംബൈ: ഇന്ത്യയിലെ ഏറ്റവും മൂല്യമുളള കമ്പനിയായി മാറി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് പുതിയ ചരിത്രം കുറിച്ചു. വിപണി മൂല്യത്തില്‍ ടാറ്റ ഗ്രൂപ്പിന്റെ ഐടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനെ (ടിസിഎസ്) മറികടന്നാണ് ആര്‍.ഐ.എല്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
റിലയന്‍സ് ഓഹരികളുടെ വില 3.1 ശതമാനം കയറി 1185.85 ആയപ്പോള്‍ കമ്പോളമൂല്യം (കമ്പനിയുടെ മുഴുവന്‍ ഓഹരികള്‍ക്കും കൂടിയുള്ള വില) 7.56 ലക്ഷം കോടി രൂപയായി. അതേസമയം, ടി.സി.എസ് ഓഹരിവില 0.19 ശതമാനം താണ് 1941.25 രൂപയായി. അപ്പോള്‍ ടിസിഎസിന്റെ കമ്പോളമൂല്യം 7.43 ലക്ഷം കോടി രൂപ.
ഏപ്രില്‍ -ജൂണ്‍ കാലയളവില്‍ റിലയന്‍സ് 9,459 കോടി രൂപയുടെ റിക്കാര്‍ഡ് ലാഭം കുറിച്ചതും റിലയന്‍സ് ജിയോയും റിലയന്‍സ് റീട്ടെയ്ലും പ്രതീക്ഷയിലും മികച്ച ലാഭം നേടിയതും റിലയന്‍സ് ഓഹരികള്‍ കുതിക്കാന്‍ കാരണമായി. പെട്രോകെമിക്കല്‍ രംഗത്തു റിലയന്‍സിന്റെ ലാഭം 35 ശതമാനം കണ്ടു വര്‍ധിച്ചു. റിലയന്‍സിന്റെ ത്രൈമാസ വിറ്റുവരവ് 56.5 ശതമാനം വര്‍ധിച്ച് 1.4 ലക്ഷം കോടി രൂപ ആവുകയും ചെയ്തു.
2018ല്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന കമ്പനികളിലൊന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ടെലികോം മേഖലയിലേക്ക് ഡിസ്‌റപ്ഷനോട് കൂടി റിലയന്‍സ് ജിയോ ഇന്‍ഫോകോം എത്തിയത് മുതല്‍ വമ്പന്‍ കുതിപ്പാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് നടത്തുന്നത്. ഈ വര്‍ഷം ജനുവരിയില്‍ ജിയോ ആദ്യമായി ലാഭം കൈവരിക്കുകയും ചെയ്തു. 504 കോടി രൂപയുടെ ലാഭമാണ് ജിയോ നേടിയത്.
ടി.സി.എസ് പ്രകടനവും മോശമല്ല. 24 ശതമാനമാണ് ലാഭവര്‍ധന. വിറ്റുവരവ് 16 ശതമാനം കൂടി. 7340 കോടി രൂപയാണ് ടി.സി.എസിന്റെ അറ്റാദായം. റിലയന്‍സിന്റെ ഉയര്‍ച്ചയുടെ ബലത്തില്‍ ഓഹരി സൂചികകള്‍ പുതിയ റിക്കാര്‍ഡ് ഉയരത്തിലെത്തി. സെന്‍സെക്‌സ് 112.18 പോയിന്റ് ഉയര്‍ന്ന് 37,606.58 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 11,356.50ല്‍ ക്ലോസ് ചെയ്തപ്പോള്‍ ഉയര്‍ച്ച 36.95 പോയിന്റ്. വ്യാപാരത്തിനിടെ സെന്‍സെക്‌സ് 37,644.59ഉം നിഫ്റ്റി 11,366ഉം പോയിന്റ് വരെ കയറിയിരുന്നു.

Other News

  • മോശം പെരുമാറ്റം: ഫ്ലിപ്കാര്‍ട്ട് സി.ഇ.ഒ. രാജിവച്ചു
  • പണലഭ്യത ഉറപ്പുവരുത്തുന്നതിനായി റിസര്‍വ് ബാങ്ക് 12,000 കോടി രൂപ വിപണിയിലിറക്കും
  • കണ്ണൂരില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് ബുക്കിങ് തുടങ്ങി, ആദ്യ സര്‍വീസ് അബുദാബിയിലേക്ക്‌
  • ട്രമ്പിന്റെ സമ്മര്‍ദം: അസംസ്‌കൃത എണ്ണവില കുറഞ്ഞു
  • ഒഡീഷയിൽ റിലയൻസ് 3,000 കോടി രൂപ നിക്ഷേപിക്കും
  • ഉത്തരകൊറിയയിലെ ലസാറസ് ഹാക്കര്‍മാര്‍ എടിഎമ്മുകളില്‍ നിന്നും ദശലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്
  • ഫെയ്‌സ്ബുക്ക് പുതിയ 'ലാസ്സോ' ആപ്പ് പുറത്തിറക്കി
  • ഇന്ത്യയില്‍ ഈയിടെ ലിസ്റ്റ് ചെയ്ത ഓഹരികളില്‍ 15ല്‍ 10ഉം കനത്ത നഷ്ടത്തില്‍
  • ആദായനികുതി വരുമാനം: കേരളത്തിന് പന്ത്രണ്ടാം സ്ഥാനം
  • അലഹാബാദ് ബാങ്കിന് 3,054 കോടി രൂപയുടെ മൂലധന സഹായം
  • റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ അക്കൗണ്ടുകളിലുള്ളത്‌ 19.34 കോടി രൂപ മാത്രം
  • Write A Comment

     
    Reload Image
    Add code here