സാധനങ്ങള്‍ക്ക് വിലകുറച്ച് വില്‍ക്കുന്ന ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളെ പൂട്ടാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍

Wed,Aug 01,2018


ഓണ്‍ലൈന്‍ വ്യാപാരരംഗത്ത് മത്സരം മുറുകിയതോടെ ഇ-കൊമേഴ്‌സ് വമ്പന്‍മാര്‍ സാധനങ്ങള്‍ക്ക് വന്‍ ഓഫറുകളാണ് പ്രഖ്യാപിക്കുന്നത്. ധാരാളം ഉത്പന്നങ്ങള്‍ ഒരുമിച്ച് വ്യാപാരം നടത്താന്‍ കഴിയുന്നതാണ് ഇങ്ങിനെയൊരു രീതി അവലംബിക്കാന്‍ അവരെ സഹായിക്കുന്നത്. എന്നാല്‍ ഈ പ്രവണത ഇന്ത്യയില്‍ അധികകാലം നീളില്ലെന്നാണ് തോന്നുന്നത്. ഓണ്‍ലൈനില്‍ നിന്നും ചാകരകൊയ്ത്ത് നടത്തുന്ന ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ നല്‍കുന്ന വന്‍ വിലക്കിഴിവിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു.

ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ ഉള്‍പ്പടെയുള്ള കമ്പനികളുടെ വിലക്കിഴിവ് വില്പനയെ നിയന്ത്രിക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച് കരട് പോളിസി വിലയിരുത്തുന്നതിനായി സര്‍ക്കാര്‍ വിതരണംചെയ്തുകഴിഞ്ഞു. ഇ-കൊമേഴ്‌സ് മേഖലയ്ക്കാകെ പുതിയ നിയമമാണ് തയ്യാറാകുന്നത്. 49 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാമെന്നും അതേസമയം, ഇത്തരം സൈറ്റുകള്‍ വഴി വില്‍ക്കുന്നത് ഇന്ത്യയില്‍ നിര്‍മിച്ചവയാകണമെന്നും കരട് നയം മുന്നോട്ടുവെയ്ക്കുന്നു. ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിനും അവസരമുണ്ടാകും.

സോഫ്റ്റ്ബാങ്ക്, ആലിബാബ, വാള്‍മാര്‍ട്ട്, ടൈഗര്‍ ഗ്ലോബല്‍ തുടങ്ങിയ ആഗോള ഭീമന്മാര്‍ രാജ്യത്തെ ഇ-കൊമേഴ്‌സ് മേഖലയെ ലക്ഷ്യമിട്ടതോടെയാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

Other News

 • ഫ്‌ളിപ്കാര്‍ട്ട് സിഇഒയ്ക്കുപിന്നാലെ മിന്ത്ര സിഇഒയും; രാജി സിഇഒ കല്യണ്‍ കൃഷ്ണമൂര്‍ത്തിയുമായി യോജിച്ചുപോകാന്‍ സാധിക്കാത്തതിനാല്‍
 • ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ജാവാ ബൈക്കുകള്‍പുനരവതരിക്കുന്നു
 • മോശം പെരുമാറ്റം: ഫ്ലിപ്കാര്‍ട്ട് സി.ഇ.ഒ. രാജിവച്ചു
 • പണലഭ്യത ഉറപ്പുവരുത്തുന്നതിനായി റിസര്‍വ് ബാങ്ക് 12,000 കോടി രൂപ വിപണിയിലിറക്കും
 • കണ്ണൂരില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് ബുക്കിങ് തുടങ്ങി, ആദ്യ സര്‍വീസ് അബുദാബിയിലേക്ക്‌
 • ട്രമ്പിന്റെ സമ്മര്‍ദം: അസംസ്‌കൃത എണ്ണവില കുറഞ്ഞു
 • ഒഡീഷയിൽ റിലയൻസ് 3,000 കോടി രൂപ നിക്ഷേപിക്കും
 • ഉത്തരകൊറിയയിലെ ലസാറസ് ഹാക്കര്‍മാര്‍ എടിഎമ്മുകളില്‍ നിന്നും ദശലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്
 • ഫെയ്‌സ്ബുക്ക് പുതിയ 'ലാസ്സോ' ആപ്പ് പുറത്തിറക്കി
 • ഇന്ത്യയില്‍ ഈയിടെ ലിസ്റ്റ് ചെയ്ത ഓഹരികളില്‍ 15ല്‍ 10ഉം കനത്ത നഷ്ടത്തില്‍
 • ആദായനികുതി വരുമാനം: കേരളത്തിന് പന്ത്രണ്ടാം സ്ഥാനം
 • Write A Comment

   
  Reload Image
  Add code here