റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും റിപ്പോ നിരക്ക് കാല്‍ ശതമാനം വര്‍ധിപ്പിച്ചു

Wed,Aug 01,2018


ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് വീണ്ടും റിപ്പോ നിരിക്ക് കാല്‍ ശതമാനം വര്‍ധിപ്പിച്ചു. 6.25 ശതമാനത്തില്‍നിന്ന് 6.50ശതമാനമായാണ് വര്‍ധന. ഉയരുന്ന പണപ്പെരുപ്പംതന്നെയാണ് വര്‍ധനയ്ക്കുപിന്നില്‍. മോദി സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം ഇത് രണ്ടാം തവണയാണ് നിരക്ക് ഉയര്‍ത്തുന്നത്. നാലുവര്‍ഷത്തിനുശേഷം കഴിഞ്ഞ ജൂണിലാണ് റിപ്പോ നിരക്കില്‍ കാല്‍ശതമാനം വര്‍ധനവരുത്തിയത്.

റിവേഴ്സ് റിപ്പോ നിരക്ക് 6 ശതമാനമാണ്. സിആര്‍ആര്‍ നിരക്ക് നാലു ശതമാനത്തിലും എസ്എല്‍ആര്‍ 19.5 ശതമാനത്തിലും തുടരും. ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതി മൂന്നുദിവസം നീണ്ടുനിന്ന യോഗത്തിനുശേഷമാണ് തീരുമാനമെടുത്തത്.

ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് നാലുശതമാനത്തില്‍ പിടിച്ചുനിര്‍ത്തുകയെന്നത് വെല്ലുവിളിയായാണ് ആര്‍ബിഐ കാണുന്നത്. പണപ്പെരുപ്പം ജൂണില്‍ 5.77 ശതമാനമായി ഉയര്‍ന്നിരുന്നു. ഏപ്രിലില്‍ 4.58 ശതമാനമായിരുന്നു. ഭാവിയിലും ഇത് കൂടാനുള്ള സാധ്യത യോഗം വിലിയിരുത്തി.

പ്രഖ്യാപിത ലക്ഷ്യമായ നാലു ശതമാനത്തിലേയ്ക്ക് പണപ്പെരുപ്പം താഴ്ത്താന്‍ ഇതുവരെ കഴിയാത്തതും യോഗത്തില്‍ ചര്‍ച്ചാവിഷയമായി. അസംസ്‌കൃത എണ്ണവിലയിലെ തല്‍ക്കാലം താഴ്‌ന്നെങ്കിലും ബാരലിന് 70 ഡോളര്‍ നിലവാരത്തില്‍ തുടരുകയാണ്. ആര്‍ബിഐ നിരക്ക് ഉയര്‍ത്തിയതോടെ വായ്പ പലിശ നിരക്കുകള്‍ വര്‍ധിക്കും.

Other News

  • ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 50,000 രൂപ ഇന്‍സെന്റീവ് നല്‍കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പദ്ധതി
  • ഒപെക് ഉത്പാദനം കുറച്ചു: ക്രൂഡ് വിലയില്‍ വീണ്ടും കുതിപ്പ് തുടങ്ങി
  • നിസ്സാന്റെ മുന്‍ ചെയര്‍മാനെ ജയിലിലയച്ചതിനുപിന്നിലെ 'ഇന്ത്യന്‍ കരങ്ങള്‍'
  • മെയ്ക്ക് ഇന്‍ ഇന്ത്യ, മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ ക്യാമ്പയ്‌നുകളുമായി, വിട്ടുവീഴ്ചകളില്ലാതെ ട്രമ്പും മോഡിയും
  • ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ കഴിഞ്ഞമാസം ഓഹരി വിപണിയിലിറക്കിയത് 7,000 കോടി രൂപ
  • ഓഹരിയില്‍ നിക്ഷേപിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 40 ലക്ഷത്തിന്റെ വര്‍ധന
  • കുത്തക കമ്പനികളെ സഹായിക്കാന്‍ ഇന്ത്യയും അമേരിക്കയും; വ്യാപാരയുദ്ധം ആസന്നം
  • സൗദിയിൽ സ്വകാര്യ സ്​ഥാപനങ്ങൾക്ക്​ 11.5 ശതകോടി റിയാല്‍ സർക്കാർ സഹായം
  • പേറ്റന്റുകള്‍ പരസ്യമാക്കാനുള്ള ടെസ്ലയുടെ തീരുമാനം; ഇലോണ്‍ മസ്‌ക്കിന്റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍
  • ആരാംകോയുടെ പബ്ലിക്ക് ഓഫറിംഗിനായി വീണ്ടും സൗദി ഭരണകൂടം!
  • സാമ്പത്തിക സ്ഥിതി മോശമാകുന്നു; യുഎസില്‍ ചെറുകിട ബിസിനസ് സംരംഭകര്‍ പരിഭ്രാന്തിയില്‍
  • Write A Comment

     
    Reload Image
    Add code here