എസ്.ബി.ഐ. സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി

Tue,Jul 31,2018


ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ എസ്.ബി.ഐ. സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. തിങ്കളാഴ്ച മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ വന്നു. ഒരു കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് അഞ്ച് ബേസിസ് പോയിന്റിനും 10 ബേസിസ് പോയിന്റിനും ഇടയിലാണ് വർധിപ്പിച്ചത്. അതായത് ഒരു വർഷം മുതൽ 10 വർഷം വരെയുള്ള വിവിധ നിക്ഷേപങ്ങൾക്ക് 0.05 ശതമാനം മുതൽ 0.1 ശതമാനം വരെയാണ് നിരക്ക് വർധന.

ഒരു വർഷം മുതൽ രണ്ടു വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.65 ശതമാനത്തിൽ നിന്ന് 6.7 ശതമാനമായി വർധിപ്പിച്ചു. രണ്ട് വർഷം മുതൽ മൂന്നു വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.65 ശതമാനത്തിൽനിന്ന് 6.75 ശതമാനമായും മൂന്നു വർഷം മുതൽ അഞ്ച് വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.7 ശതമാനത്തിൽനിന്ന് 6.8 ശതമാനമായും ഉയർത്തിയിട്ടുണ്ട്.

അഞ്ച് വർഷം മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.75 ശതമാനത്തിൽനിന്ന് 6.85 ശതമാനമായി. മുതിർന്ന പൗരൻമാരുടെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കും ആനുപാതികമായി ഉയർത്തിയിട്ടുണ്ട്.

Other News

  • ഫെയ്‌സ്ബുക്കിന്റെ ക്രിപ്‌റ്റോകറന്‍സി 'ലിബ്ര'യില്‍ ആശങ്കയറിയിച്ച് അമേരിക്കന്‍ ഭരണകര്‍ത്താക്കള്‍
  • അനില്‍ അംബാനിയ്ക്ക് ശതകോടീശ്വരസ്ഥാനം നഷ്ടമായി
  • ബാങ്കുകളുടെ കിട്ടാക്കടങ്ങള്‍ തിരിച്ചെത്തുന്നു
  • ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന് ചരിത്ര നേട്ടം, ലോകത്തെ മൂന്നാമത്തെ വലിയ സോഫ്റ്റ് വെയര്‍ സേവനദാതാക്കള്‍
  • നികുതി വെട്ടിപ്പുകാര്‍ക്കു വിലങ്ങ് വീഴും ; നിയമം ശക്തമാക്കാന്‍ ജിഎസ്ടി കൗണ്‍സില്‍
  • സംശയാസ്പദമായ 50 ഇന്ത്യന്‍ അക്കൗണ്ട് വിവരങ്ങള്‍ പുറത്തുവിടാനൊരുങ്ങി സ്വിസ് അധികൃതര്‍
  • നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി
  • ഇന്ത്യന്‍ അലുമിനീയത്തിനും സ്റ്റീലിനും ഇറക്കുമതി നികുതി വര്‍ധിപ്പിച്ച യു.എസ് നടപടിയ്‌ക്കെതിരെ തിരിച്ചടി, 29 യു.എസ് ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ ഇറക്കുമതി നികുതി വര്‍ധിപ്പിക്കും
  • ഐബിഎം 2000 ജീവനക്കാരെ പിരിച്ചുവിട്ടു
  • ലേലത്തില്‍ പിടിച്ച ആറ് വിമാതാവളങ്ങളുടെ നിയന്ത്രണം അദാനി ഗ്രൂപ്പിന് അടുത്തമാസത്തോടെ ലഭിക്കും
  • എയര്‍ ഏഷ്യയുടേയും വിസ്താരയുടേയും ചിറകിലേറി ടാറ്റാഗ്രൂപ്പ് വ്യോമയാനമേഖലയില്‍ കുതിപ്പിനൊരുങ്ങുന്നു...
  • Write A Comment

     
    Reload Image
    Add code here