പത്ത്​ വർഷങ്ങൾക്കിപ്പുറം റിലയന്‍സിന്റെ വിപണി മൂല്യം 100 ബില്യൺ ഡോളറിലേക്ക്​

Mon,Jul 30,2018


മുംബൈ: പത്ത്​ വർഷത്തിന്​ ശേഷം മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ഇൻഡസ്​ട്രീസി​​ന്റെ വിപണി മുല്യം 100 ബില്യൺ ഡോളറിലെത്തി. ഒാഹരി വിപണി റെക്കോർഡുകൾ ഭേദിച്ച്​ കുതിച്ചതോടെയാണ്​ റിലയൻസും നേട്ടം കൈവരിച്ചത്​.

റിലയൻസിന്റെ ഒാഹരി വിലയിൽ 5.8 ശതമാനം വർധനയാണ്​ രേഖപ്പെടുത്തിയത്​. ഇതോടെ വിപണിമൂല്യത്തിൽ റിലയൻസിന്​ 6.9 ലക്ഷം കോടിയുടെ വർധനയുണ്ടായി. കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യൻ ഐ .ടി കമ്പനിയായ ടി.സി.എസി​​ന്റെ വിപണി മൂല്യം 100 ബില്യൺ ഡോളർ പിന്നിട്ടിരുന്നു.

പരമ്പരാഗതമായ പെട്രോകെമിക്കൽ റിഫൈനറി ബിസിനസിൽ നിന്ന്​ മാറി റിടെയിലിന്​ റിലയൻസ്​ കൂടുതൽ പ്രാധാന്യം നൽകിയിരുന്നു. ഇത്​ കമ്പനിക്ക്​ ഗുണകരമായെന്നാണ്​ വിപണി വിദഗ്​ധരുടെ വിലയിരുത്തൽ. റിലയൻസി​​ന്റെ യോഗത്തിലും അംബാനി റീടെയിൽ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ കുറിച്ച്​ സൂചന നൽകിയിരുന്നു.

Other News

 • അഞ്ചുവര്‍ഷത്തിനിടെ ആര്‍ബിഐ ഇന്ത്യന്‍ സര്‍ക്കാരിന് നല്‍കിയത് 2.5 ലക്ഷം കോടി രൂപ
 • 2030ഓടെ ഇന്ത്യയില്‍ വില്‍ക്കുന്ന പകുതി വാഹനങ്ങളും സിഎന്‍ജിയിലോടുന്നതാകുമെന്ന് റിപ്പോര്‍ട്ട്‌
 • ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളില്‍ പന്ത്രണ്ടെണ്ണവും നഷ്ടത്തില്‍
 • ഫെയ്‌സ്ബുക്കിന് ഈ വര്‍ഷം നഷ്ടം 1740 കോടി
 • ജെറ്റ് എയര്‍വേയ്‌സ് 10 വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ വലഞ്ഞു
 • റോമിയോ ഹെലികോപ്റ്ററുകളും ആയുധം ഘടിപ്പിച്ച പ്രിഡേറ്റര്‍ ഡ്രോണുകളും അമേരിക്കയില്‍ നിന്ന്‌ സ്വന്തമാക്കാന്‍ ഇന്ത്യയൊരുങ്ങുന്നു
 • കിലോഗ്രാമിന്റെ നിര്‍വചനം മാറുന്നു
 • മലയാളി തോമസ് കുര്യന്‍ ഗൂഗിള്‍ ക്ലൗഡ് മേധാവിയായി സ്ഥാനമേറ്റു
 • പാസ്‌വേഡുകള്‍ ചോര്‍ന്നു; ഇന്‍സ്റ്റഗ്രാമിലും സുരക്ഷാ വീഴ്ച
 • ഫ്‌ളിപ്കാര്‍ട്ട് സിഇഒയ്ക്കുപിന്നാലെ മിന്ത്ര സിഇഒയും; രാജി സിഇഒ കല്യണ്‍ കൃഷ്ണമൂര്‍ത്തിയുമായി യോജിച്ചുപോകാന്‍ സാധിക്കാത്തതിനാല്‍
 • ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ജാവാ ബൈക്കുകള്‍പുനരവതരിക്കുന്നു
 • Write A Comment

   
  Reload Image
  Add code here