സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ റിലയന്‍സ് ജിയോയുടെ ലാഭത്തില്‍ 20 ശതമാനം വര്‍ധന

Sun,Jul 29,2018


ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇന്റര്‍നെറ്റ് വിപ്ലവത്തിന് തുടക്കമിട്ട മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുടെ ലാഭത്തില്‍ 20 ശതമാനം വര്‍ധന. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 612 കോടിയാണ്​ ജിയോയുടെ ലാഭം. ഇതോടെ തുടർച്ചയായ രണ്ട്​ സാമ്പത്തികപാദങ്ങളും ജിയോ ലാഭം നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദത്തിൽ 512 കോടിയായിരുന്നു ജിയോയുടെ ലാഭം.

സാമ്പത്തിക വർഷത്തി​ന്റെ ഒന്നാം പാദത്തിൽ ജിയോയുടെ ആ​ക വരുമാനം 8,109 കോടിയാണ്​. കഴിഞ്ഞ പാദത്തിൽ ഇത്​ 7,128 കോടിയായിരുന്നു. 13 ശതമാനം വർധനയാണ്​ ആകെ വരുമാനത്തിൽ ജിയോക്ക്​ ഉണ്ടായത്​.

ജിയോയുടെ ഉപയോക്​താക്കളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്​. 2018 ജൂൺ 30ലെ കണക്കുകൾ പ്രകാരം 215.3 മില്യൺ ഉപയോക്​താക്കളാണ്​ ജിയോക്കുള്ളത്​. 2018 മാർച്ച്​ 31ലെ കണക്കുകൾ പ്രകാരം ജിയോക്ക്​ 186.6 മില്യൺ ഉപയോക്​താക്കളാണ്​ ഉണ്ടായിരുന്നത്​. ഒരു വർഷം കൊണ്ട്​ 92 മില്യൺ പുതിയ ഉപയോക്​താക്കളെ സൃഷ്​ടിക്കാൻ ജിയോക്ക്​ സാധിച്ചിട്ടുണ്ട്​.

Other News

 • മോശം പെരുമാറ്റം: ഫ്ലിപ്കാര്‍ട്ട് സി.ഇ.ഒ. രാജിവച്ചു
 • പണലഭ്യത ഉറപ്പുവരുത്തുന്നതിനായി റിസര്‍വ് ബാങ്ക് 12,000 കോടി രൂപ വിപണിയിലിറക്കും
 • കണ്ണൂരില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് ബുക്കിങ് തുടങ്ങി, ആദ്യ സര്‍വീസ് അബുദാബിയിലേക്ക്‌
 • ട്രമ്പിന്റെ സമ്മര്‍ദം: അസംസ്‌കൃത എണ്ണവില കുറഞ്ഞു
 • ഒഡീഷയിൽ റിലയൻസ് 3,000 കോടി രൂപ നിക്ഷേപിക്കും
 • ഉത്തരകൊറിയയിലെ ലസാറസ് ഹാക്കര്‍മാര്‍ എടിഎമ്മുകളില്‍ നിന്നും ദശലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്
 • ഫെയ്‌സ്ബുക്ക് പുതിയ 'ലാസ്സോ' ആപ്പ് പുറത്തിറക്കി
 • ഇന്ത്യയില്‍ ഈയിടെ ലിസ്റ്റ് ചെയ്ത ഓഹരികളില്‍ 15ല്‍ 10ഉം കനത്ത നഷ്ടത്തില്‍
 • ആദായനികുതി വരുമാനം: കേരളത്തിന് പന്ത്രണ്ടാം സ്ഥാനം
 • അലഹാബാദ് ബാങ്കിന് 3,054 കോടി രൂപയുടെ മൂലധന സഹായം
 • റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ അക്കൗണ്ടുകളിലുള്ളത്‌ 19.34 കോടി രൂപ മാത്രം
 • Write A Comment

   
  Reload Image
  Add code here