കിട്ടാക്കടവും ട്രഷറിനഷ്ടവും തിരിച്ചടിയായി; ഐ.സി.ഐ.സി.ഐ ബാങ്കിന്​ 120 കോടി നഷ്​ടം

Sun,Jul 29,2018


മുംബൈ: സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തിൽ ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐക്ക്​ 120 കോടിയുടെ നഷ്​ടം. കിട്ടാകടവും ട്രഷറി നഷ്​ടവുമാണ്​ ഒന്നാം പാദത്തിൽ ബാങ്കിന്​ തിരിച്ചടിയുണ്ടാക്കിയത്​​. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ 2,049 കോടിയായിരുന്നു ഐ.സി.ഐ.സി.ഐ ബാങ്കി​ന്റെ ലാഭം. സാമ്പത്തിക വർഷത്തി​ന്റെ ഒന്നാം പാദത്തിൽ 1,469 കോടിയെങ്കിലും ബാങ്ക്​ ലാഭം നേടുമെന്നായിരുന്നു തോംസൺ റോയി​േട്ടഴ്​സി​ന്റെ പ്രവചനം. ബാങ്കി​ന്റെ ആകെ വായ്​പയുടെ 8.81 ശതമാനവും കിട്ടാകടമാണ്​. കഴിഞ്ഞ വർഷം കിട്ടാകടം 7.99 ശതമാനം മാത്രമായിരുന്നു. ഐ.സി.ഐ.സി.ഐയുടെ മുൻ മേധാവി ചന്ദ കോച്ചാറി​ന്റെ പടിയിറക്കവും ബാങ്കിനെ പ്രതികൂലമായി ബാധിച്ചു. വീഡിയോകോണിന്​ അനധികൃതമായി വായ്​പ അനുവദിച്ച സംഭവത്തിൽ കോച്ചാർ അന്വേഷണം നേരിടുകയാണ്​. രാജ്യത്തെ സ്വകാര്യ ബാങ്കുകളിൽ ഏറ്റവും കൂടുതൽ കിട്ടാകടമുള്ളത്​ ഐ.സി.ഐ.സി.ഐക്കാണ്​. ഏകദേശം 53,465 കോടിയാണ്​ ഐ.സി.ഐ.സി.ഐയുടെ കിട്ടാകടം. ഇൗ സാമ്പത്തിക വർഷത്തി​ന്റെ ഒന്നാം പാദത്തിൽ മാത്രം 4,036 കോടിയുടെ കിട്ടാകടമാണ്​ പുതുതായി ഉണ്ടായത്​​.

Other News

 • 20,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങൾക്ക് യു.എസ് തീരുവ ഏര്‍പ്പെടുത്തി; വ്യാപാരയുദ്ധം പുതിയ തലത്തിലേക്ക്‌
 • മുൻ സി.എഫ്.ഒ.യ്ക്ക് ഇൻഫോസിസ് 12.17 കോടി രൂപ നൽകണം
 • ഇന്ത്യയില്‍ വീണ്ടും ബാങ്ക് ലയനം : ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്കുകൾ ഒന്നാകും
 • ഇന്ത്യന്‍ ഓഹരി വിപണിയിലെ കുതിപ്പ് കഴിഞ്ഞെന്ന് ഗോള്‍ഡ്മാന്‍ സാച്‌സ്
 • ഒ-റിങ്‌സ് തകരാര്‍; ഫോക്‌സ്‌വാഗണ്‍ കാറുകള്‍ തിരിച്ച് വിളിക്കുന്നു
 • ഓഹരി വിപണി കൂപ്പുകുത്തി; കനത്ത നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു
 • മല്യയ്ക്ക് വായ്പ അനുവദിച്ച ബാങ്ക് ഉദ്യോഗസ്ഥരും കുടുങ്ങിയേക്കും
 • ടൈം മാസിക വിറ്റു; കച്ചവടം 190 മില്യണ്‍ ഡോളറിന്
 • ഡിജിറ്റൽ വ്യാപാരം ഇൗ വർഷം 2.37 ലക്ഷം കോടി രൂപയുടേതാകും
 • യുഎം റെനഗേഡ് ബൈക്കുകളുടെ ഇന്ത്യയിലേക്കുള്ള വരവ് വൈകും
 • ദുരുപയോഗം തടയാൻ ഫെയ്സ്ബുക്ക് സജ്ജമെന്ന് സക്കർബർഗ്
 • Write A Comment

   
  Reload Image
  Add code here