ഇന്ത്യയില്‍ ഇപിഎഫ് വിഹിതം ഇനി ഓഹരിയിലും നിക്ഷേപിക്കാം

Sat,Jul 28,2018


ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇപിഎഫില്‍ അടയ്ക്കുന്ന പണം ഇനി എവിടെ നിക്ഷേപിക്കണമെന്ന് വരിക്കാരന് തീരുമാനിക്കാം. ഓഹരി, കടപ്പത്രം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്താനാണ് അവസരമുള്ളത്. ഓഹരിയിലും കടപ്പത്രത്തിലും നിശ്ചിത അനുപാതത്തില്‍ നിക്ഷേപിക്കാനുള്ള അവസരവുമുണ്ട്.

ഇതുസംബന്ധിച്ച് തൊഴില്‍ മന്ത്രാലയം ഉടനെ തീരുമാനമെടുത്തേക്കും. നാഷണല്‍ പെന്‍ഷന്‍ സ്‌കീമിനു സമാനമായ നിക്ഷേപരീതിയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ സെക്യൂരിറ്റി, കടപ്പത്രം, ഓഹരി, മണിമാര്‍ക്കറ്റ് നിക്ഷേപങ്ങള്‍, ഇന്‍ഫ്രസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് തുടങ്ങിയവയില്‍ നിക്ഷേപിക്കാന്‍ അവസരമുണ്ട്.

നിക്ഷേപകന് പരമാവധി നേട്ടം നല്‍കാനുള്ള അവസരം ലഭിക്കുന്നതോടൊപ്പം വന്‍തുക ഓഹരി വിപണിയിലെത്തുന്നത് രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് ഗുണകരമാകുകയും ചെയ്യും. 2015 ഏപ്രില്‍ മുതല്‍ തുടരുന്ന രീതിയനുസരിച്ച് ഇപിഎഫ്ഒ നടത്തുന്ന 50 ശതമാനം നിക്ഷേപവും സര്‍ക്കാര്‍ സെക്യൂരിറ്റികളിലാണ്. 45 ശതമാനം കടപ്പത്രങ്ങളിലും നിക്ഷേപിക്കുന്നു. ഇതില്‍തന്നെ 15 ശതമാനംവരെതുക ഇടിഎഫ് വഴി ഓഹരിയിലും നിക്ഷേപിക്കുന്നുണ്ട്.

Other News

 • മോശം പെരുമാറ്റം: ഫ്ലിപ്കാര്‍ട്ട് സി.ഇ.ഒ. രാജിവച്ചു
 • പണലഭ്യത ഉറപ്പുവരുത്തുന്നതിനായി റിസര്‍വ് ബാങ്ക് 12,000 കോടി രൂപ വിപണിയിലിറക്കും
 • കണ്ണൂരില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് ബുക്കിങ് തുടങ്ങി, ആദ്യ സര്‍വീസ് അബുദാബിയിലേക്ക്‌
 • ട്രമ്പിന്റെ സമ്മര്‍ദം: അസംസ്‌കൃത എണ്ണവില കുറഞ്ഞു
 • ഒഡീഷയിൽ റിലയൻസ് 3,000 കോടി രൂപ നിക്ഷേപിക്കും
 • ഉത്തരകൊറിയയിലെ ലസാറസ് ഹാക്കര്‍മാര്‍ എടിഎമ്മുകളില്‍ നിന്നും ദശലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്
 • ഫെയ്‌സ്ബുക്ക് പുതിയ 'ലാസ്സോ' ആപ്പ് പുറത്തിറക്കി
 • ഇന്ത്യയില്‍ ഈയിടെ ലിസ്റ്റ് ചെയ്ത ഓഹരികളില്‍ 15ല്‍ 10ഉം കനത്ത നഷ്ടത്തില്‍
 • ആദായനികുതി വരുമാനം: കേരളത്തിന് പന്ത്രണ്ടാം സ്ഥാനം
 • അലഹാബാദ് ബാങ്കിന് 3,054 കോടി രൂപയുടെ മൂലധന സഹായം
 • റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ അക്കൗണ്ടുകളിലുള്ളത്‌ 19.34 കോടി രൂപ മാത്രം
 • Write A Comment

   
  Reload Image
  Add code here