ടെക് തൊഴിലവസരസൃഷ്ടിയില്‍ സിലിക്കണ്‍വാലിയെ പിന്തള്ളി ടൊറന്റോ

Sat,Jul 28,2018


കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ ടെക്‌നോളജി മേഖലയില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചത് ടൊറന്റോ നഗരമാണ്. കാനഡയിലും യുഎസിലുമായി ടെക്‌നോളജി വിദഗ്ധരുടെ നാലാമത്തെ മികച്ച വിപണിയായി ടൊറന്റോ മാറിയിരിക്കുന്നു. 2012നും 2017നുമിടയില്‍ സാങ്കേതികവിദ്യാ മേഖലയുമായി ബന്ധപ്പെട്ട് 82,100 തൊഴിലവസരങ്ങളാണ് ടൊറന്റോ സൃഷ്ടിച്ചത്. 4270 തൊഴിലുകള്‍ കൂടുതല്‍ സൃഷ്ടിച്ച് സാന്‍ഫ്രാന്‌സിസ്‌കോയെ ടൊറന്റോ പിന്തള്ളി.

കൊമേഴ്‌സ്യല്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ സേവനങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനമായ സി ബി ആര്‍ ഇ ഗ്രൂപ്പ് 50 നഗരങ്ങളിലെ ടെക് ജോലികളുടെ വളര്‍ച്ച, വിദ്യാഭ്യാസ നിലവാരം, ഓഫിസ് വാടക, ജനസംഖ്യാ പ്രവണതകള്‍, വീട്ടു ചിലവുകള്‍ എന്നിവയെല്ലാം പരിഗണിച്ച ശേഷമാണ് റാങ്കിങ് തയ്യാറാക്കിയത്. ഓട്ടവ 13-ാം റാങ്കിലാണ്. തൊട്ടുപിന്നില്‍ 14-ാം റാങ്കുമായി മോണ്‍ട്രിയോള്‍ നിലകൊള്ളുന്നു. മറ്റൊരു കനേഡിയന്‍ നഗരമായ വാന്‍കൂവറിന് 25-ാം റാങ്കുണ്ട്.

ഈ 50 നഗരങ്ങളിലും ടെക് വിദഗ്ധന്മാര്‍ ഏറ്റവും കൂടുതല്‍ കേന്ദ്രീകരിച്ചിട്ടുളള നഗരം ഓട്ടവയാണ്. ആകെയുള്ള തൊഴിലുകളുടെ 11.2% അവിടെയാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ 9.8%വും ടോറോന്റോയില്‍ 8.9%വുമാണ് കേന്ദ്രീകരണം.

നാല് കനേഡിയന്‍ നഗരങ്ങളിലും ശരാശരി വേതനത്തെക്കാള്‍ കുറഞ്ഞ വേതനമാണ് നിലവിലുള്ളത്.

Other News

 • ഉത്തരകൊറിയയിലെ ലസാറസ് ഹാക്കര്‍മാര്‍ എടിഎമ്മുകളില്‍ നിന്നും ദശലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്
 • ഫെയ്‌സ്ബുക്ക് പുതിയ 'ലാസ്സോ' ആപ്പ് പുറത്തിറക്കി
 • ഇന്ത്യയില്‍ ഈയിടെ ലിസ്റ്റ് ചെയ്ത ഓഹരികളില്‍ 15ല്‍ 10ഉം കനത്ത നഷ്ടത്തില്‍
 • ആദായനികുതി വരുമാനം: കേരളത്തിന് പന്ത്രണ്ടാം സ്ഥാനം
 • അലഹാബാദ് ബാങ്കിന് 3,054 കോടി രൂപയുടെ മൂലധന സഹായം
 • റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ അക്കൗണ്ടുകളിലുള്ളത്‌ 19.34 കോടി രൂപ മാത്രം
 • പതഞ്ജലി ആയൂര്‍വേദ് വസ്ത്ര വ്യാപാരമേഖലയിലേയ്ക്ക് ; ലക്ഷ്യമിടുന്നത് 1000 കോടി
 • ബാങ്കുകള്‍ വായ്പ്പാ പലിശ നിരക്ക് ഉയര്‍ത്തി
 • ഗ്രേറ്റ് കേരള ഷോപ്പിങ് ഉത്സവില്‍ നാലു കോടിയുടെ സമ്മാനങ്ങള്‍
 • ഇന്ത്യയില്‍ 75 ലക്ഷം പേർക്കൂടി ആദായനികുതി കൊടുക്കുന്നവരുടെ പട്ടികയിൽ
 • സ്വര്‍ണവില ആറുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തില്‍
 • Write A Comment

   
  Reload Image
  Add code here