ഇന്ത്യ കയറ്റുമതി വര്‍ധിപ്പിക്കുന്നു; ആഗോള മാര്‍ക്കറ്റില്‍ പാല്‍പ്പൊടിയുടെ വില കുറയും

Thu,Jul 26,2018


ന്യൂഡല്‍ഹി: ക്ഷീര കര്‍ഷകരെ സംരക്ഷിക്കാനായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കയറ്റുമതിക്ക് സബ്‌സിഡി അനുവദിച്ചതോടെ ഈ വര്‍ഷത്തെ ഇന്ത്യന്‍ പാല്‍പ്പൊടി കയറ്റുമതി കുതിച്ചുകയറുമെന്ന് ഉറപ്പായി. ഏതാണ്ട് 1,00,000 ടണ്‍ പാല്‍പ്പൊടി കയറ്റുമതിയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്.

ഇതോടെ ആഗോളതലത്തില്‍ പാല്‍പ്പൊടിയുടെ വിലകുറയുമെന്നാണ് റിപ്പോര്‍ട്ട്. കെട്ടികിടക്കുന്ന സ്‌റ്റോക്കുകള്‍ ഇതുമൂലം കൊടുത്തുതീര്‍ക്കാമെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ കരുതുന്നു. കഴിഞ്ഞവര്‍ഷം ് 11,500 ടണ്‍ മാത്രമാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.

നേരത്തെ സ്‌റ്റോക്കുകള്‍ കെട്ടികിടക്കുന്നതുമൂലം ചെലവാകുന്ന തുക തിരിച്ചുകിട്ടാന്‍ ക്ഷീരകര്‍ഷകര്‍ ബുദ്ധിമുട്ടുകയായിരുന്നു. ഇതിനെതുടര്‍ന്ന് ഇവര്‍ പ്രക്ഷോഭത്തിന് മുതിര്‍ന്നു. തുടര്‍ന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ കയറ്റുമതിയ്ക്ക് സബ്‌സിഡി അനുവദിക്കുകയായിരുന്നു.

ഏറ്റവും കൂടുതല്‍ പാലുത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്തും മഹാരാഷ്ട്രയും ടണ്ണിന് 50,000 രൂപയാണ് സബ്‌സിഡി അനുവദിച്ചത്. പിന്നീട് കേന്ദ്രസര്‍ക്കാര്‍ 10 ശതമാനവും സബ്‌സിഡി നല്‍കി.

Other News

 • ഇന്ത്യയില്‍ സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു തുടങ്ങി, കമ്പനി ഡെപ്പോസിറ്റുകള്‍ക്കും എന്‍ഡിഎകള്‍ക്കും ആകര്‍ഷകമായ വര്‍ധന
 • ഇന്ത്യയില്‍ ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ വര്‍ധിപ്പിച്ചു
 • 20,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങൾക്ക് യു.എസ് തീരുവ ഏര്‍പ്പെടുത്തി; വ്യാപാരയുദ്ധം പുതിയ തലത്തിലേക്ക്‌
 • മുൻ സി.എഫ്.ഒ.യ്ക്ക് ഇൻഫോസിസ് 12.17 കോടി രൂപ നൽകണം
 • ഇന്ത്യയില്‍ വീണ്ടും ബാങ്ക് ലയനം : ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്കുകൾ ഒന്നാകും
 • ഇന്ത്യന്‍ ഓഹരി വിപണിയിലെ കുതിപ്പ് കഴിഞ്ഞെന്ന് ഗോള്‍ഡ്മാന്‍ സാച്‌സ്
 • ഒ-റിങ്‌സ് തകരാര്‍; ഫോക്‌സ്‌വാഗണ്‍ കാറുകള്‍ തിരിച്ച് വിളിക്കുന്നു
 • ഓഹരി വിപണി കൂപ്പുകുത്തി; കനത്ത നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു
 • മല്യയ്ക്ക് വായ്പ അനുവദിച്ച ബാങ്ക് ഉദ്യോഗസ്ഥരും കുടുങ്ങിയേക്കും
 • ടൈം മാസിക വിറ്റു; കച്ചവടം 190 മില്യണ്‍ ഡോളറിന്
 • ഡിജിറ്റൽ വ്യാപാരം ഇൗ വർഷം 2.37 ലക്ഷം കോടി രൂപയുടേതാകും
 • Write A Comment

   
  Reload Image
  Add code here