അമേരിക്കന്‍ അലൂമിനിയം കമ്പനി അലേറിസ് ഇന്ത്യന്‍ കമ്പനി ഏറ്റെടുക്കുന്നു

Thu,Jul 26,2018


ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അലൂമിനിയം കമ്പനിയായ ഹിന്ദാല്‍ക്കോ, അമേരിക്കന്‍ അലൂമിനിയം ഉല്പാദന കമ്പനിയായ അലേറിസിനെ ഏറ്റെടുക്കുന്നു. ഹിന്ദാല്‍ക്കോയുടെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയായ നൊവേലിസ് വഴി നടത്തുന്ന ഏറ്റെടുക്കല്‍ 2.58 ബില്യണ്‍ ഡോളറിന്റേതാണ്. 9-15 മസാങ്ങള്‍ക്കുള്ളില്‍ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകും.
അതോടെ നോര്‍ത്ത് അമേരിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലായി അലേറിസിനുള്ള 13 ഉത്പാദന യുണിറ്റുകള്‍ നൊവേലിസിന്റെ സ്വന്തമാകും. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ അത് കമ്പനിയുടെ വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാക്കുമെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ചെയര്‍മാന്‍ കെ എം ബിര്‍ള പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ഹിന്ദാല്‍ക്കോയില്‍നിന്നോ നൊവേലിസില്‍നിന്നോ ഓഹരി വിതരണം ഉണ്ടാകില്ല.
നൂറു ശതമാനവും കടമെടുത്ത് നടത്തുന്ന ഇടപാട് പൂര്‍ത്തിയാകുന്നതോടെ കമ്പനിയുടെ മോത്തം വില്‍പന 21 ബില്യണ്‍ ഡോളറായി ഉയരും. വിമാനനിര്‍മ്മാണത്തിനും വാഹനനിര്‍മ്മാണത്തിനും ആവശ്യമായ അലൂമിനിയം ഉല്പന്നങ്ങള്‍ ആഗോളതത്തില്‍ വിതരണം ചെയ്യുന്ന കമ്പനിയാണ് അലേറിസ്. നേര്‍ത്ത് അമേരിക്കയില്‍ അതിന് ട്രക്ക് ട്രെയ്‌ലര്‍ നിര്‍മ്മാണവുമുണ്ട്.

Other News

 • ഒരു ലക്ഷത്തിലേറെ പോസ്റ്റ് ഓഫീസുകളുടെ ഐടി നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ടിസിഎസ്
 • ആദ്യപാദ സാമ്പത്തിക വളര്‍ച്ച ചൈനക്ക് പ്രതീക്ഷയേകുന്നു
 • ഇറാനിൽനിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യാൻഎട്ട്‌ രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന ഇളവ് അമേരിക്ക എടുത്തുകളയുന്നു
 • ഇ-വാഹന ഭാഗങ്ങൾ കൂടുതൽ 'മെയ്‌ഡ്‌ ഇൻ ഇന്ത്യ'യാവും
 • മല്യയും നിരവും മാത്രമല്ല, ആകെ 36 ബിസിനസുകാര്‍ ചാടിപ്പോയി
 • നിരോധിച്ച ടിക്ടോക്കിന്റെ ഡൗണ്‍ ലോഡ് 12 ഇരട്ടിയിലധികം കൂടിയതായി റിപ്പോര്‍ട്ട്‌
 • ജെറ്റ്​ എയർവേയ്​സ്​: ജീവനക്കാരെ ഏറ്റെടുക്കാൻ സ്​പൈസ്​ ജെറ്റ്​; വിമാനങ്ങൾ എയർ ഇന്ത്യ ഏറ്റെടുക്കും
 • ഇന്ത്യയുടെ കയറ്റുമതി അഞ്ചുമാസത്തെ ഏറ്റവും ഉയർന്ന നിലയായ 11 ശതമാനത്തിലെത്തി
 • ഇവിഎം ചിപ്പുള്ള എടിഎം കാര്‍ഡുമായി കാനറബാങ്ക്
 • 12x6 ജോലിസമയവ്യവസ്ഥയെ പിന്തുണച്ച് ജാക്ക് മാ
 • കൊഴിഞ്ഞുപോക്ക് എച്ച്1ബി വിസ ദൗർലഭ്യം മൂലം: ഇന്‍ഫോസിസ്
 • Write A Comment

   
  Reload Image
  Add code here