ജിയോയ്ക്ക് ബദല്‍: ഐഡിയ വോഡഫോണ്‍ ലയന നടപടികള്‍ പൂര്‍ത്തിയായി; തുടര്‍ സേവനം പുതിയ പേരില്‍

Wed,Jul 25,2018


ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ ടെലികോം സേവന ദാതാക്കളാ ഐഡിയയും വോഡഫോണും തമ്മില്‍ ലയിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി.
ഇരു കമ്പനികളും ചേര്‍ന്നുളള സംരംഭം പുതിയ പേരിലാവും തുടര്‍ന്ന് അറിയപ്പെടുക.
ഇരുകമ്പനികളും ടെലികോം മന്ത്രാലയവുമായുണ്ടായിരുന്ന മുഴുവന്‍ സാമ്പത്തിക ഇടപാടുകളെല്ലാം തീര്‍ത്തു. പുതിയ കമ്പനിക്കായുളള പുതിയ ലോഗോ ഉടന്‍ പുറത്തിറക്കുമെന്നാണ് വിവരം.
ഇരു കമ്പനികളും പുതിയ പേരില്‍ എത്തുന്നതോടെ ഇന്ത്യയില്‍ വോഡഫോണ്‍, ഐഡിയ പേരുകള്‍ അപ്രത്യക്ഷമാകും. ഇതോടെ ജിയോയെ നേരിടാന്‍ നിരക്കുകളിലടക്കം വന്‍ ഇളവുകള്‍ല പുതിയ കമ്പനി അനുവദിച്ചേക്കും എന്നാണ് സൂചന. ലയിക്കുന്നതിന്റെ മുന്നോടിയായി ലൈന്‍സ് ഫീസുകള്‍, സ്‌പെക്ട്രം ഉപയോഗ ചാര്‍ജുകള്‍, വണ്‍ ടൈം സ്‌പെക്ട്രം ചാര്‍ജുകള്‍ എന്നിവ രണ്ടു കമ്പനികളും സര്‍ക്കാരിന് നല്‍കേണ്ടതുണ്ടായിരുന്നു. ഇതാണ് ലയിക്കല്‍ നീക്കം വൈകിയത്.
റിലയന്‍സ് ജിയോയുടെ കടന്നു വരവാണ് ഐഡിയയും വോഡഫോണും ഒന്നിക്കാനുളള സാഹചര്യമൊരുക്കിയത്. കഴിഞ്ഞ വര്‍ഷമാണ് ഐഡിയ സെല്ലുലാറും വോഡഫോണ്‍ ഇന്ത്യയും ലയിക്കാന്‍ തീരുമാനിച്ചത് .
ഇരു കമ്പനികളും ലയിക്കുന്നതോടെ വോഡഫോണിന് 45 ശതമാനം ഓഹരികള്‍ സ്വന്തമാകും. മൂന്നു വീതം ഡയറക്ടര്‍മാരെ പുതിയ ബോര്‍ഡിലേക്ക് ഇരുകമ്പനികളും നോമിനേറ്റ് ചെയ്യും. ചെയര്‍മാനെ നിയമിക്കാനുള്ള അവകാശം ഐഡിയയ്ക്കായിരിക്കും.
ലയനം നടക്കുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയാണു രൂപപ്പെടുക. ബ്രിട്ടിഷ് കമ്പനിയായ വോഡഫോണിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് വോഡഫോണ്‍ ഇന്ത്യ. ആദിത്യ ബിര്‍ല ഗ്രൂപ്പിന് 42.2% ഓഹരിയുള്ള ഐഡിയ സെല്ലുലാറില്‍ മലേഷ്യന്‍ കമ്പനിയായ ഏക്‌സ്യാറ്റ ഗ്രൂപ്പിന് 19.8% ഓഹരിയുണ്ട്.

Other News

 • ഇന്ത്യയില്‍ സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു തുടങ്ങി, കമ്പനി ഡെപ്പോസിറ്റുകള്‍ക്കും എന്‍ഡിഎകള്‍ക്കും ആകര്‍ഷകമായ വര്‍ധന
 • ഇന്ത്യയില്‍ ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ വര്‍ധിപ്പിച്ചു
 • 20,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങൾക്ക് യു.എസ് തീരുവ ഏര്‍പ്പെടുത്തി; വ്യാപാരയുദ്ധം പുതിയ തലത്തിലേക്ക്‌
 • മുൻ സി.എഫ്.ഒ.യ്ക്ക് ഇൻഫോസിസ് 12.17 കോടി രൂപ നൽകണം
 • ഇന്ത്യയില്‍ വീണ്ടും ബാങ്ക് ലയനം : ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്കുകൾ ഒന്നാകും
 • ഇന്ത്യന്‍ ഓഹരി വിപണിയിലെ കുതിപ്പ് കഴിഞ്ഞെന്ന് ഗോള്‍ഡ്മാന്‍ സാച്‌സ്
 • ഒ-റിങ്‌സ് തകരാര്‍; ഫോക്‌സ്‌വാഗണ്‍ കാറുകള്‍ തിരിച്ച് വിളിക്കുന്നു
 • ഓഹരി വിപണി കൂപ്പുകുത്തി; കനത്ത നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു
 • മല്യയ്ക്ക് വായ്പ അനുവദിച്ച ബാങ്ക് ഉദ്യോഗസ്ഥരും കുടുങ്ങിയേക്കും
 • ടൈം മാസിക വിറ്റു; കച്ചവടം 190 മില്യണ്‍ ഡോളറിന്
 • ഡിജിറ്റൽ വ്യാപാരം ഇൗ വർഷം 2.37 ലക്ഷം കോടി രൂപയുടേതാകും
 • Write A Comment

   
  Reload Image
  Add code here